കാലം മാറുന്നതിനനുസരിച്ച് പുതിയ ട്രെൻഡുകൾ ജനിക്കുന്നു. ഇത് കൂടുതലായും പ്രകടമാകുന്നത് ഫാഷൻ രംഗത്താണ്. ഏറ്റവും മികച്ച നിക്ഷേപമാർഗമായി കണക്കാക്കുന്ന സ്വർണ്ണത്തിലും പുത്തൻ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ആഭരണങ്ങളുടെ കാഴ്ചയിലെ വലുപ്പമൊക്കെ ഇന്ന് ഫാഷൻ അല്ലാതെ ആയിരിക്കുന്നു . നിത്യജീവിതത്തിൽ ഉപയോഗിക്കാനായി പലരും ഇന്ന് കനം കുറഞ്ഞതും കാഴ്ചയിൽ ചെറുതുമായ ആഭരണങ്ങളെ ആശ്രയിക്കുന്നു. കാലത്തിനനുസൃതമായി ബിസിനസ് മേഖലയിലും മാറ്റം കൊണ്ടുവരേണ്ടത് അനിവാര്യമാണ്. ഇല്ലെങ്കിൽ അത് വിപണിയെ പ്രതികൂലമായി ബാധിക്കും എന്ന മുൻധാരണയിൽ നിന്നുമാണ് കണ്ണൂർ സ്വദേശി ജസിൽ ജയൻ ജാസാ ജ്വൽസിനു തുടക്കമിട്ടതും.
ലക്ഷ്വറി ലൈറ്റ് വെയിറ്റ് ഗോൾഡുകൾ ഇന്ത്യയിൽ പരിചയപ്പെടുത്തിയ ചുരുക്കം ചില മുൻനിര ജ്വല്ലറികളിൽ ഒന്നാണ് ജാസാ ജ്വൽസ്. 500 മില്ലി ഗ്രാം മുതൽ ആരംഭിക്കുന്ന നെക്ലേസുകൾ തുടങ്ങി 18 ക്യാരറ്റിലും 22 ക്യാരറ്റിലും ഉള്ള സ്വർണാഭരണങ്ങളും വജ്രാഭരണങ്ങളും വരെ ജാസാ ജ്വൽസിൽ ലഭ്യമാണ്.
3000 രൂപ പ്രാരംഭ വിലയിൽ ഇവ ലഭ്യമാവുന്നു എന്ന പ്രത്യേകതയുമുണ്ട്.
ജസിൽ ജയൻ ഇത്തരം വ്യത്യസ്ത ആശയത്തിൽ എത്തിയതാവട്ടെ നീണ്ട പരിചയസമ്പത്തിലൂടെയും ജീവിത പഠനത്തിലൂടെയും ആണ്.
പാരമ്പര്യമായി സംരംഭ മേഖലയിൽ കയ്യൊപ്പ് പതിപ്പിച്ച കുടുംബത്തിൽ ആയിരുന്നു പിറവി. അച്ഛന്റെ മരണത്തോടെ മൂത്ത പുത്രന്റെ ചുമതല സ്വമേധയാ ഏറ്റെടുത്തുകൊണ്ട് പതിനേഴാം വയസ്സിൽ ജീവിതോപാധിക്കായി പാരമ്പര്യ ബിസിനസിലേക്ക് ഇറങ്ങി. ജെ. ജെ ഓട്ടോ ഇലക്ട്രിക് ഡിസ്ട്രിബ്യൂഷൻ കമ്പനി കണ്ണൂരിൽ വേരൂന്നി നിൽക്കവേ ഈ മേഖലയിൽ മാറ്റങ്ങൾ വന്നു തുടങ്ങി, വാഹനങ്ങളുടെ പുത്തൻ മോഡലുകൾ വിപണി ഭരിക്കാൻ തുടങ്ങി. ദിനംപ്രതി മാറ്റങ്ങൾ വീക്ഷിക്കുന്നതോടൊപ്പം ബിസിനസിൽ കാലത്തിനൊപ്പം സഞ്ചരിക്കാനുള്ള പദ്ധതികളും മനസ്സിൽ കുറിച്ചു കൊണ്ടിരുന്നു ജസിൽ ജയൻ. 1975 -96 കാലങ്ങളിലെ ജെ.ജെ ജ്വല്ലറിയും , വർക്സും എന്ന സ്ഥാപനവും പാരമ്പര്യമായി ഉണ്ടായിരുന്നു. പുതുതലമുറ വാഹനങ്ങളുടെ കടന്നുവരവിനെ തുടർന്ന് ഇലക്ട്രിക്കൽ മാർക്കറ്റ് ഫീൽഡിൽ പിടിച്ചുനിൽക്കാനാവാതെ ഓട്ടോ ഇലക്ട്രിക്കൽ ബിസിനസ് അവസാനിപ്പിച്ചു.
ഇതിനിടയിൽ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ വിദൂര വിദ്യാഭ്യാസവും കോഴ്സും ചെയ്തു. ഓട്ടോ ഇലക്ട്രിക്കൽ ബിസിനസിന് താഴിട്ടു പൂട്ടേണ്ട ദുരവസ്ഥയിൽ നിൽക്കുമ്പോൾ സമൂഹത്തിന്റെയും കുടുംബത്തിന്റെയും വിമർശനം കൂടി ജസിൽ ജയന് കനത്തപ്രഹരമായി മാറി. എല്ലാം തരണം ചെയ്യുവാനും ഒരു പോസിറ്റീവ് മനോഭാവം വളർത്താനുമായി ജസിൽ നിരവധി ബിസിനസ് പരിശീലന സെഷനുകളിൽ പങ്കെടുത്തു. നിരവധി ബിസിനസ് ആശയങ്ങൾ വികസിപ്പിച്ചു. കൂടാതെ വ്യക്തി വികാസത്തിനായി ജൂനിയർ ചേമ്പർ ഇന്റർനാഷണൽ അടക്കം ഉള്ള ഓർഗനൈസേഷന്റെ ഭാഗമായി. വിശ്വകർമ്മ കുടുംബത്തിൽ ജനിച്ച ജസിൽ തന്റെ പാരമ്പര്യ ബിസിനസ് ആയ ജെ.ജെ ജ്വല്ലേഴ്സിന്റെ പിൻഗാമിയായി ഒരു ജ്വല്ലറി സാമ്രാജ്യം കെട്ടിപ്പടുക്കാൻ സ്വപ്നം കണ്ടു പരിശ്രമിച്ചു തുടങ്ങി. വിവാഹത്തിനുശേഷം ഇതിനെ കുറിച്ച് കൂടുതൽ പഠിക്കാനായി ഭാര്യ ഗ്രീഷ്മയുടെ കുടുംബത്തിന്റെ കുവൈത്തിലെ ജ്വല്ലറി കടയിൽ നിന്നു. അവിടെ നിന്നും കൂടുതൽ കാര്യങ്ങൾ സ്വായത്തമാക്കി.
സ്വന്തമായി ബിസിനസ് ചെയ്യുക എന്ന സ്വപ്നം നെഞ്ചിലേറ്റിയിരുന്നതിനാൽ അവിടെ അധികനാൾ പിടിച്ചു നിൽക്കാൻ മനസ്സനുവദിച്ചില്ല.
സ്വർണ്ണത്തിനായി മുതൽ മുടക്കേണ്ട തുക ഭീമമാണെന്ന് ചിന്തയിൽ നിന്നും ശേഷം ഡിജിറ്റൽ ബിസിനസ് കൺസൾട്ടൻസി മിലോവ പ്രൈവറ്റ് ലിമിറ്റഡ് ആരംഭിച്ചു.
2021ൽ ജാസാ ജ്വൽസ് സ്മ്ര സിൽവർ എന്ന സ്വന്തം സിൽവർ ബ്രാൻഡ് ജ്വല്ലറി ആരംഭിക്കുന്നതിൽ എത്തി കാര്യങ്ങൾ. നൂതന ഡിസൈനുകളിലെ സിൽവർ ജ്വല്ലറി പെട്ടെന്നുതന്നെ ജനശ്രദ്ധയാകർഷിച്ചു.
ഈ വിജയത്തിന്റെ പിൻബലത്തിലാണ് ലക്ഷ്വറി ലൈറ്റ് വെയിറ്റ് ഗോൾഡ് ജ്വല്ലറി ജാസാ ജ്വൽസ് നാന്ദി കുറിക്കുന്നത്. വിവാഹം പോലുള്ള ചടങ്ങുകൾക്കായി മാത്രമാണ് പൊതുവേ കാഴ്ചയ്ക്ക് വലുപ്പവും കനം തോന്നിക്കുന്നതുമായ ആഭരണങ്ങൾ കാണാറുള്ളത്. നിത്യോപയോഗത്തിനായി ഭാരം കുറഞ്ഞതും നൂതന ഡിസൈനിൽ ഉള്ളവയുമാണ് ഇന്ന് യുവതി യുവാക്കൾ ഉൾപ്പെടെ പ്രായഭേദമന്യേ എല്ലാവരും ഉപയോഗിക്കുന്നത്. കണ്ണൂർ ഫോർട്ട് റോഡിൽ തല ഉയർത്തി നിൽക്കുന്ന ജാസാ ജ്വൽസിൽ ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ വിവിധ ഡിസൈനുകളിലെ ആഭരണ ശ്രേണി എല്ലാവരെയും ആകർഷിക്കുന്നതാണ്.
ട്രെൻഡുകൾ ജനിക്കുന്നത് ഓരോ കാലഘട്ടത്തിനൊപ്പമാണ്. പുതിയ ജനറേഷനും കാഴ്ച്ചപ്പാടിനുമൊപ്പം ബിസിനസിലും മാറ്റങ്ങൾ കൊണ്ടുവരണം എന്നാലേ വളർച്ചയ്ക്കൊപ്പം വിജയവും സാധ്യമാവൂ എന്ന് ഇദ്ദേഹം പറയുന്നു. നിലവിൽ സ്മ്ര സിൽവർ ജ്വല്ലറിയുടെ ഫ്രാഞ്ചൈസി പ്ലാനുകളും ഉണ്ട്. അതു പോലെ ജാസാ ജ്വൽസ് കേരളത്തിലെ പ്രധാന നഗരങ്ങളിൽ ആരംഭിക്കാൻ ഉള്ള പദ്ധതികളും ഉണ്ട് കസ്റ്റമർ ഫീഡ്ബാക്കുകൾ നല്ലതായാലും മോശമായാലും ഇവ വിലമതിക്കുന്നതാണ്. രണ്ടും ബിസിനസ് വളർച്ചക്ക് അനിവാര്യമാണ് എന്നും ഇദ്ദേഹം ഓർമിപ്പിക്കുന്നു……