ഒരു കുടുംബത്തിലെ ഏറെ പേരും കമ്പനി സെക്രട്ടറിമാരാവുക എന്നത് കൗതുകമുണർത്തുന്ന കാര്യമാണ്. അത്തരത്തിൽ ഒരു കുടുംബമാണ് ഇപ്പൊൾ കോഴിക്കോട് മേത്തോട്ട് താഴത്തിൽ താമസിക്കുന്ന സതീശന്റെത്. കോഴിക്കോട് പ്രാക്ടീസ് ചെയ്യുന്ന സതീശൻ്റെ മൂത്ത സഹോദര൯ പരേതനായ ഗോപി മോഹ൯, മകൾ മിഥുന. മിഥുനയുടെ ഭർത്താവ് എസ് സന്ദീപ് കുമാ൪, മകൻ്റെ ഭാര്യ രാഖില മനോജ് . സതീശ൯റെ മക൯ സന്ദീപ് ഭാര്യ പ്രസീദ സന്ദീപ് , സതീശൻ്റെ ഇളയ സഹോദരൻ്റെ മകൾ ലക്ഷ്മി കിരൺ, ഭർത്താവ് കിരൺ എന്നിവ൪ കൂടാതെ ഗോപി മോഹനൻ്റെ ഭാര്യ സഹോദരിമാരുടെ മക്കളായ സന്ദീപ് മുരളീധരൻ, വിഷ്ണു ശിവാനന്ദൻ എന്നിവരും കമ്പനി സെക്രട്ടറിമാർ . കേരളത്തിൽ ആകെ 700- ൽ പരം കമ്പനി സെക്രട്ടറിമാർ മാത്രം ഉള്ളപ്പോഴാണ് ഈ ബന്ധു ബലം.
വന്നവഴി
ഇൻസ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറി ഓഫ് ഇന്ത്യയുടെ ഫെലോമെമ്പറായ സതീശൻ 1980- ലാണ് അസോസിയേറ്റ് മെംബറാകുന്നത്. 17 വർഷത്തോളം സർക്കാർ , സർക്കാരിതര കമ്പനികളിൽ ഉയർന്ന തസ്തികകളിൽ ജോലിചെയ്തതിന് ശേഷം , 1997- ൽ സ്വന്തമായി പ്രാക്ടീസ് തുടങ്ങി. പ്രാക്ടീസ് തുടങ്ങുന്നതിന് തൊട്ട് മുമ്പെ , പ്രശസ്ത ബഹുരാഷ്ട്ര പെട്രോളിയം കമ്പനിയായ മൊബിലിന്റെ ഒരു ഇന്ത്യൻ അസോസിയേറ്റ് കമ്പനിയുടെ കമ്പനി സെക്രട്ടറിയായി ജോലിചെയ്യുകയായിരുന്നു. അന്ന് കേരളത്തിൽ വളരെ കുറച്ച് കമ്പനി സെക്രട്ടറിമാരെ ഉണ്ടായിരുന്നുള്ളൂ. പ്രാക്ടീസ് മേഖലയിൽ ഉള്ളവർ വിരലിലെണ്ണാവുന്നവരും. ഗോപിമോഹനും സതീശനും ബികോം പാസ്സാകുന്നത് ഒരേ സമയത്താണ്. ആ സമയത്ത് കമ്പനി സെക്രട്ടറിഷിപ്പ് എന്നൊരു കോഴ്സിനെ കുറിച്ച് അറിയില്ലായിരുന്നു. പാലക്കാട് ഉള്ള ഒരു പ്രശസ്തമായ ചാർട്ടേഡ് അക്കൗണ്ടൻ്റിൻ്റെ ഓഫീസിൽ, സി.എ. എന്ന കോഴ്സിനെ പറ്റി കൂടുതൽ അറിയാം എന്ന ഉദ്ദേശത്തോടെ പോയപ്പോഴാണ് സി.എസ് എന്ന പുതിയ കോഴ്സിനെ പറ്റിയും അതിൻ്റെ ജോലി സാധ്യതകളെപറ്റിയും മനസ്സിലാക്കുന്നതും, കമ്പനി സെക്രട്ടറിഷിപ്പ് കോഴ്സിന് ചേരുന്നതും, സതീശൻ ഓർക്കുന്നു. അന്ന് കേരളത്തിൽ വളരെ കുറച്ച് കമ്പനി സെക്രട്ടറിമാർ മാത്രം ഉള്ളപ്പോൾ , അതും മലബാർ മേഖലയിൽ തുലോം കുറവുമായ സഹചര്യത്തിലാണ്, യാതൊരു ബിസിനസ് പാരമ്പര്യവുമില്ലാത്ത ഗോപീമോഹനനും സതീശനും ഈ രംഗത്തേക്ക് എത്തുന്നത്.
ജേഷ്ഠൻ എറണാകുളത്തും സതീശൻ കോഴിക്കോടും ആയിരുന്നു ഓഫീസ് തുടങ്ങിയത്. തുടങ്ങുന്ന സമയത്ത് കമ്പനിയുടെ പേര് ഗോപിമോഹൻ സതീശൻ എന്നായിരുന്നു. പിന്നീടത് പുതിയ തലമുറയിൽ നിന്നും കൂടുതൽ പേർ ഈ രംഗത്തേക്ക് വന്നപ്പോൾ കമ്പനിയുടെ പേര് ഗോപിമോഹൻ സതീശൻ അസോസിയേറ്റ്സ് എന്നായി മാറുകയായിരുന്നു. പിന്നീട് ഈ കമ്പനി LLP നിയപ്രകാരം രജിസ്റ്റർ ചെയ്യുകയും ഗോപീമോഹനൻ സതീശൻ & അസോസിയേറ്റ്സ് LLP എന്നാക്കി മാറ്റുകയും ചെയ്തു. തുടക്കത്തിൽ കോഴിക്കോടും എറണാകുളത്തുമായി തുടങ്ങിയ ഈ സ്ഥാപനത്തിന് നിലവിൽ കണ്ണൂർ, പാലക്കാട് , കോഴിക്കോട് ,തിരുവനന്തപുരം, കോട്ടയം, തൃശൂർ എന്നിവിടങ്ങളിൽ ഓഫീസുകൾ ഉണ്ട്. തിരുവനന്തപുരമൊഴികെ മറ്റെല്ലാ സ്ഥലങ്ങളിലും കുടുംബത്തിലെ കമ്പനി സെക്രട്ടറിമാർ തന്നെയാണ് കാര്യങ്ങൾ നോക്കുന്നതെന്ന് സതീശൻ പറയുന്നു. കഠിനമായ ശ്രമത്തിൻ്റെ ഭാഗമായി നല്ല ക്ലൈയന്റ് ബേസ് കിട്ടിയത് കൊണ്ടാവാം ഈ ജനറേഷനും ഇതിലേക്ക് കടന്നുവന്നത്, എന്നാണ് സതീശൻ്റെ വിശ്വാസം. ജേഷ്ഠൻ ഗോപിമോഹനായിരുന്നു ആദ്യം ഈ രംഗത്തേക്ക് ചുവട് വച്ചത്. പിന്നീട് ആറുമാസത്തിനു ശേഷമാണ് താനും, സതീശൻ പറയുന്നു. എന്നാൽ പ്രാക്ടീസ് തുടങ്ങിയത് ഒരേ സമയത്ത് ആയിരുന്നു. സി എസ് പഠിക്കുന്ന ഏതൊരാളും മെമ്പർഷിപ്പ് എടുക്കുന്നതിനു മുൻപ് ഒരു പ്രാക്ടീസ് കമ്പനി സെക്രട്ടറിയുടെ കൂടെ ജോലി ചെയ്ത് പ്രവർത്തി പരിചയം നേടേണ്ടത് അനിവാര്യമാണ്. ഞങ്ങളുടെ കോഴിക്കോട് ഓഫീസിൽ നിന്നു മാത്രം നൂറിൽ കൂടുതൽ സി എസുകാരെ വാർത്തെടുക്കാൻ സാധിച്ചിട്ടുണ്ട് എന്ന് പറയുന്നു സതീശൻ . കേരളത്തിൽ ആകെ 700- ൽ കൂടുതൽ കമ്പനി സെക്രട്ടറിമാർ മാത്രം ഉള്ളപ്പോൾ, നൂറിലധികം പേർ ഒരേ സ്ഥാപനത്തിൽ നിന്നും ട്രെയിനിംഗ് കഴിഞ്ഞു പുറത്തുവരിക എന്നത് തികച്ചും അഭിനന്ദനാർഹമായ ഒരു നേട്ടം തന്നെയാണ്. അത് ഞങ്ങൾക്ക് കൂടുതൽ ഉർജ്ജവും ആത്മവിശ്വാസവും തരുന്നു. പത്തു കോടി ഓഹരി മൂലധനം ഉള്ള കമ്പനികളിൽ ഒരു സ്ഥിരം കമ്പനി സെക്രട്ടറി വേണമെന്ന് കമ്പനി നിയമം അനുശാസിക്കുന്നു. ഇതു കൂടാതെ കമ്പനി സെക്രട്ടറിമാർക്ക് മറ്റുപല മേഖലകളിലും , ഉദാഹരണമായി നിയമം, ഫിനാൻസ് , പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ , ജോലിസാദ്യതയുണ്ട്. കേന്ദ്ര സർക്കാരിൻ്റെ കീഴിൽ മറ്റുപല മേഖലകളിലേക്കുമുള്ള ഉയർന്ന തസ്തിക നിയമനത്തിന് കമ്പനി സെക്രട്ടറിഷിപ്പ് ഒരു അടിസ്ഥാന യോഗ്യതയായി കണക്കാക്കിയിട്ടുണ്ട്. അങ്ങനെ വിവിധ മേഖലകളിൽ വളരെയധികം ജോലിസാധ്യതയുള്ള ഒരു കോഴ്സ് ആണ് കമ്പനിസെക്രട്ടറിഷിപ്പ് .
കൂടാതെ പ്രാക്ടീസ് രംഗത്തും അനന്തമായ സാധ്യതകളുണ്ട് . കമ്പനികൾ ഫയൽ ചെയ്യുന്ന പല റിട്ടേണുകളും, ഒരു പ്രാക്ടീസിംഗ് കമ്പനി സെക്രട്ടറി സക്ഷ്യപ്പെടുത്തേണ്ടതുണ്ട്.