ഇന്ന് നമ്മുടെ എല്ലാം ജീവിതത്തിൽ കോസ്മറ്റിക് ഉൽപ്പന്നങ്ങളുടെ പ്രാധാന്യം ഏറി വരുകയാണ്. അവയിൽ പ്രധാനിയും, സ്വന്തം വ്യക്തിത്വത്തിന്റെ അടയാളമായി പലരും ഉപയോഗിക്കുന്ന ഒരു ഉത്പന്നമാണ് പെർഫ്യൂമുകൾ. ചിലരുടെ സാമീപ്യത്തെ എളുപ്പം തിരിച്ചറിയുന്നതും , ഓർത്തെടുക്കുന്നതും ഓർമ്മ പുതുക്കുന്നതു പോലും പലപ്പോഴും പല തരത്തിലുള്ള പെർഫ്യൂമുകളിലൂടെ സാധിക്കുന്നു .
ആയിരക്കണക്കിനു മനുഷ്യർ ഇന്ന് പല തരം സുഗന്ധങ്ങൾ മാറി മാറി ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നവർ ആയതിനാൽ ഈ മേഖല എന്നും വളരെ ഏറെ സാദ്ധ്യതകൾ ഉള്ള ഒന്ന് തന്നെയാണ്.
പെർഫ്യൂമുകൾ കേവലം സുഗന്ധവും ഫ്രഷ്നെസ്സും പ്രതിനിധാനം ചെയ്യുന്നവ മാത്രമല്ല, ഒരു വ്യക്തിയുടെ ഐഡന്റിറ്റിയുടെ ഭാഗം കൂടിയായി മാറുന്നു. സുഗന്ധങ്ങളിൽ എന്നും പുതുമ കണ്ടെത്താൻ സാധിക്കുന്നു എന്നുള്ളത് ഈ മേഖലയിൽ ഒരു മികച്ച ബിസിനസ് തുടങ്ങുവാൻ പ്രേരിപ്പിക്കുന്ന ഘടകമാണ്.
വിദേശത്ത് ക്വാളിറ്റി ഇൻസ്പെക്ടറായി ജോലി ചെയ്തു വരുന്ന പ്രദീപ് നെടുംപറമ്പിൽ തന്റെ നാടായ കോട്ടയം മന്നനാൽത്തോട് എന്ന സ്ഥലത്ത് ഒരു പെർഫ്യൂം ബിസിനസ് സ്റ്റാർട്ട് ചെയ്യാനുള്ള കാരണവും കൗതുകം ജനിപ്പിക്കുന്നതാണ്.
സെ ലക്ഷ്വറി പെർഫ്യൂംസ് എന്ന പേരിൽ പെർഫ്യൂം ബിസിനസ് ആരംഭിക്കാൻ കാരണം ചെറുപ്പം മുതലേ പെർഫ്യൂമുകളോടുള്ള ഭ്രമവും ഇഷ്ടക്കൂടുതലും കൊണ്ട് തന്നെ. വിദേശത്ത് ജോലി ചെയ്തു വരുമ്പോഴും നാട്ടിൽ ഒരു ബിസിനസ് തുടങ്ങണം എന്നുള്ള മോഹവും നെഞ്ചിലേറ്റിയിരുന്നു. ഈ സ്വപ്ന സാക്ഷാത്കാരം ഇഷ്ടമേഖലയിലുമാക്കി പ്രദീപ്.
സെ ലക്ഷ്വറി പെർഫ്യൂംസ് അഞ്ചുവർഷം പിന്നിടുന്നു. വിദേശ ബ്രാൻഡുകൾ ആണിവിടെ കൂടുതലും വിൽക്കപ്പെടുന്നത്. പെർഫ്യൂമുകൾ കൂടാതെ ബോഡി ലോഷൻസ്, സൺഗ്ലാസ് എന്നിവയും ഇവിടെ വിൽക്കപ്പെടുന്നു.
ഏതൊരു സംരംഭകനെയും പോലെ ആദ്യകാലങ്ങളിൽ പ്രദീപും ഏറെ ബുദ്ധിമുട്ടിയിരുന്നു. പെർഫ്യൂമിന്റെ ക്വാളിറ്റി ഉറപ്പുവരുത്താനും, സാധാരണക്കാരിലേക്ക് ഇതിന്റെ ലഭ്യത ഉറപ്പുവരുത്താനുമായി വില നിശ്ചയിക്കാനും, സുലഭവും സുപരിചിതവുമായി തന്റെ പ്രോഡക്ടുകൾ ലഭ്യമാക്കാനുമായി കുറച്ചധികം സമയം എടുക്കേണ്ടതായി വന്നിട്ടുണ്ട്.
ചില പെർഫ്യൂമുകൾ അതിന്റെ ഒറിജിനൽ ബോട്ടിലുകളിൽ ദ്രവ്യത്തിന്റെ നേർത്ത ലായനികൾ നിറച്ചുകൊണ്ട് പല വില്പനക്കാരും ആദ്യകാലങ്ങളിൽ കബളിപ്പിച്ചിട്ടുണ്ട്. നിരവധി പ്രതിസന്ധികൾ തരണം ചെയ്താണ് പ്രദീപ് ബിസിനസ് ഉയർത്തിക്കൊണ്ടുവന്നത്.
ചെറുപ്പം തൊട്ടേ പെർഫ്യൂമുകളോട് ഇഷ്ടമുള്ളതിനാൽ ഇതിന്റെ മറ്റു കാര്യങ്ങൾ ഏറെ കുറെ ഹൃദ്യമാണ് പ്രദീപിന്. കൂടാതെ ഇതിനെക്കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും ആയി ഒട്ടുമിക്ക ഇന്ത്യൻ സംസ്ഥാനങ്ങളിലും സഞ്ചരിച്ചിട്ടുമുണ്ട് ഇദ്ദേഹം.
വിദേശ ബ്രാൻഡുകൾ കൂടുതലും വിലമതിക്കുന്നവയാണ് 6000 രൂപ മുതൽ ലക്ഷങ്ങൾ വില വരുന്നവ വരെയുണ്ട് പെർഫ്യൂം ശ്രേണിയിൽ .
സെ ലക്ഷ്വറി പെർഫ്യൂമിലെ പ്രോഡക്ടുകൾ കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വിപണി പിടിക്കുന്നുണ്ട്. ചിലയിനം പ്രോഡക്ടുകൾ ആവശ്യക്കാർ നേരത്തെ ബുക്ക് ചെയ്യുന്നതിലൂടെ അവയുടെ ലഭ്യത ഉറപ്പുവരുത്തി യഥാസമയം എത്തിച്ചു നൽകാറുമുണ്ട്.
പ്രദീപ് നാട്ടിലില്ലാത്ത സാഹചര്യത്തിൽ ഭാര്യ സുനീഷ ആണ് ബിസിനസ് നോക്കി നടത്തുന്നതും മറ്റും. മക്കൾ ഹരലക്ഷ്മിയും സേതുലക്ഷ്മിയും പിന്തുണയേകി ഇടവും വലവുമുണ്ട്.
അല്ലാത്തപക്ഷം നാട്ടിലുള്ളപ്പോൾ ഓർഡറുകൾ എടുത്ത് പാക്ക് ചെയ്ത് അയക്കുന്നതെല്ലാം പ്രദീപ് തന്നെയാണ്.
ഒരിക്കൽ അല്ലാതെ വീണ്ടും തിരക്കിയെത്തുന്ന കസ്റ്റമേഴ്സ് തന്നെയാണ് ഈ മേഖലയിലെ ഏറ്റവും വലിയ നേട്ടവും ആത്മസംതൃപ്തിയുമെന്ന് ഇദ്ദേഹം പറയുന്നു.
പെർഫ്യൂമുകളുടെ ആധികാരികതയെ കുറിച്ചും ഏറെ ശ്രദ്ധാലുവാണ് ഇദ്ദേഹം.
വർഷങ്ങളോളം ഒരു കേടുപാടുകളും വരാതെ പുതുമ നിലനിർത്തുന്ന പെർഫ്യൂമുകളും ഉണ്ട് വിപണിയിൽ. വിദേശ രാജ്യങ്ങളിൽ നിർമ്മിക്കുന്ന പെർഫ്യൂമുകൾ അവിടത്തെ കാലാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. അത് കയറ്റുമതി ചെയ്ത് ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ എത്തി ഉപയോഗിക്കുമ്പോൾ ഇവിടത്തെ കാലാവസ്ഥയ്ക്കും താപനിലയ്ക്കും,അതുപോലെ ഉപഭോക്താവിന്റെ ശരീരത്തിന്റെ പ്രത്യേകത അനുസരിച്ചുമിരിക്കും ഇതിന്റെ സുഗന്ധവും , പുതുമയും, പെർഫോമൻസും, പ്രോജെക്ഷനും ലോൻജിവിറ്റിയുമെല്ലാം.
വൈവിധ്യമാർന്ന പെർഫ്യൂം കളക്ഷനോടും ഇതിന്റെ വില്പനയോടും തന്നെയാണ് ഇദ്ദേഹത്തിന് താല്പര്യം. ഇന്ന് റീസെല്ലേഴ്സ് വഴിയും ആവശ്യക്കാരിൽ എത്തുന്നുണ്ട് സെ ലക്ഷ്വറിയുടെ സുഗന്ധങ്ങളുടെ പെരുമ .