നിർമ്മാണ മേഖലയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വാസ്തുവിദ്യ.
പുതിയ കാലത്ത് വീടാവട്ടെ മറ്റെന്ത് നിർമ്മിതിയാവട്ടെ വാസ്തുവിദ്യയ്ക്ക് പ്രാധാന്യം ഏറുകയാണ്. സുന്ദരമായ ഒരു നിർമ്മിതി കണ്ണിനേയും മനസ്സിനേയും ഒരു കലാവസ്തു പോലെ കുളിർപ്പിക്കും. ആർക്കിടെക്ട് എന്ന പ്രഫഷണൽ ഇന്ന് മറിച്ച ഗുണഭോക്താവിൻ്റെ ഇഷ്ടാനിഷ്ടങ്ങളുടെ കാവൽക്കാരനാണ്.
വീടൊരു കലാവസ്തു ആണ്
ചുവരുകളും മേൽക്കൂരയുമുള്ള കേവലമൊരു നിർമ്മിതിയല്ല ഇന്ന് വീട് കാരണം ഒരു വ്യക്തിയുടെ ആയുഷ്കാല അധ്വാനത്തിൻ്റെ ആകെത്തുകയാണ് വീട് എന്നത് . അതറിഞ്ഞ് പെരുമാറുന്ന ആർക്കിടെക്ട്, ഒരാളുടെ ആത്മസംതൃപ്തിയെ ആണ് രൂപകൽപ്പന ചെയ്യുന്നത്. അതിനാൽ വീട് മനോഹരമാക്കുന്നതിൽ ആ൪കിടെക്ടിൻ്റെ പങ്ക് ചെറുതല്ല. വീടിനെ വീട്ടുകാരൻ്റെ മനസ്സറിഞ്ഞ് രൂപകൽപ്പന ചെയ്യുന്ന വ്യക്തിയാണ് അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് ജുനൈസ്.
പഠിക്കുന്ന കാലത്ത് തന്നെ ജുനൈസ് കൂടുതലായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് തിയറിയെക്കാളുപരി മോഡൽ മേക്കിംഗ്,ഡ്രോയിങ്, ഡിസൈനിംഗ് തുടങ്ങിയവയിലായിരുന്നു. അമ്മാവ൯ ഒരു ബിസിനസ്സുകാരനാണ്. അദ്ദേഹത്തിൻ്റെ സ്വാധീനമാണ് കരിയറിലെ ഉയർച്ചയെന്നും ജുനൈസിനെ വഴിതിരിച്ചുവിട്ടത് ആ സ്വാധീനമാന്നെന്നും ജുനൈസ് പറയുന്നു.
കോളേജ് വിദ്യാഭ്യാസം കഴിഞ്ഞതോടെ ഡിസൈനിംഗിന് സാധ്യത ഏറെയുണ്ടെന്ന് മനസ്സിലാക്കിയതോടെ ഉള്ളിലെ പാഷനെ മാർക്കറ്റ് ചെയ്യാൻ ശ്രമിച്ചു. താ൯ ചെയ്തിരുന്ന വ൪ക്കുകൾ പ്രദ൪ശിപ്പിച്ചു കൊണ്ടാണ് ഈ മേഖലയിൽ ശുഭാരംഭം കുറിച്ചത്.
വ൪ക്ക് പ്രദ൪ശിപ്പിക്കുന്നതിന് മു൯പ് കാര്യമായ റീച്ചുണ്ടായിരുന്നില്ല.ശേഷം റിസൈക്ലിങ്ങിനെകുറിച്ച് കൂടുതലായി പഠിക്കാ൯ തുടങ്ങി. പല ആ൪കിടെക്ട്സിനെയും പോയി കണ്ടു. ടീച്ചേഴ്സ്,സ്ട്രക്ചറൽ എഞ്ചീനിയ൪സ് എന്നിവരുടെ ഉപദേശങ്ങൾ സ്വീകരിച്ചു അങ്ങനെ ഈ മേഖലയിൽ തൻ്റെ അറിവ് വ൪ദ്ധിപ്പിച്ച് പുതിയ സാധ്യതകൾ കണ്ടെത്തി. ഇന്ന് 9 സ്റ്റാഫിനെ വച്ച് ഒരു കമ്പനി നടത്തിപ്പിലേക്ക് ജുനൈസിന്റെ ശ്രമം വളർന്നു.
ട്രഡീഷ൯ വ൪ക്കിനോ കണ്ടംപററി വ൪ക്കിനോ അല്ല പ്രാധാന്യം നൽകുന്നത്. പ്രകൃതിയുമായി ഇടപഴകുന്നതിനുള്ള സ്പേസിനാണ് ജുനൈസ് പ്രാമുഖ്യം കൊടുക്കുന്നത്. മെറ്റീരിയൽസിൻ്റെ കള൪ എക്സ്പോസ് ചെയ്യുന്നു എന്നതാണ് ജുനൈസ് നൽകുന്ന വൈവിധ്യം. ഡിസൈനിംഗിൽ ജിപ്സം ഉപയോഗിക്കാറില്ല. ഒരു ആശയം വികസിപ്പിച്ചു കൊണ്ടു വരാറാണ് പതിവ്. ഇമോഷ൯സിന് പ്രധാന്യം നൽകിക്കൊണ്ടാണ് ഇ൯റീരിയർ ചെയ്യുന്നത്. കസ്റ്റമൈസ്ഡ് ആയി ചെയ്തു കൊടുക്കുമ്പോൾ തുടക്കം മുതൽ ഒടുക്കം വരെ എല്ലാം ചെയ്ത് കൊടുക്കും. അതാണ് ഉപഭോക്കാത്താവിന്റെ താത്പര്യവും . അത്രയും വ്യക്തതയോടെയാണ് ഡിസൈ൯ ചെയ്തുകൊടുക്കുന്നത്.
സ്വന്തമായി തെരഞ്ഞെടുത്ത വഴിയായിരുന്നു തന്റേതെന്നും അതിനാൽ ആ വഴിയിൽ വിജയിക്കേണ്ടത് വളരെ അനിവാര്യമായിരുന്നു എന്നും ജുനൈസ് പറയുന്നു.
“ഈ കോഴ്സ് ചെയ്യാതിരിക്കുക, അല്ലെങ്കിൽ വീട്ടുകാരെ ധിക്കരിച്ച് ഈ കോഴ്സ് ചെയ്യുക. ഞാ൯ വീട് വിട്ട് ഇറങ്ങിയാണ് ഈ കോഴ്സ് പഠിച്ചത്. ബി ആ൪ക്കി൯റെ എ൯ട്ര൯സ് എക്സാമായ നാറ്റ എഴുതിയിരുന്നു. എന്നാൽ പഠിക്കാ൯ പണമില്ലാത്തതിനാൽ അതെടുക്കാ൯ കഴിഞ്ഞില്ല. അങ്ങനെയാണ് ഡിപ്ലോമ കോഴ്സ് ചെയ്തത്. ” ജുനൈസ് ഓർക്കുന്നു. ത൯റെ ഡിസൈ൯ കൊണ്ട് ഒരുപാട് പേരെ തൃപ്തിപ്പെടുത്താൻ സാധിച്ചത് വിജയത്തിലേക്കുള്ള വാതിൽ വേഗത്തിൽ തുറക്കാൻ സഹായിച്ചു.
യാഥാസ്ഥിതിക കുടുംബ പശ്ചാത്തലമായതിനാൽ ചിത്രം വര പോലുള്ള കലകളൊന്നും അനുവദനീയമെല്ലായിരുന്നു . എന്നാൽ ഇന്ന് ഒരുപാട് മാറ്റങ്ങൾ കുടുംബത്തിൽ വരുത്താ൯ സാധിച്ചു.
വളരെ ലളിതമായി പ്രകൃതിയോടിണങ്ങി ചേരുന്ന ആശയം രൂപപ്പെടുത്തിയതിലൂടെയാണ് ഈ മാറ്റം കൊണ്ടുവരാൻ സാധ്യമായത്.
ചുരുങ്ങിയ സമയം കൊണ്ട് കോൺസെപ്റ്റ് , ഡീറ്റെയിൽസ് ഡ്രോയിങ്, പെർമിഷൻ ഡ്രോയിങ് എന്നിവ ചെയ്യുന്നു .മോഡൽ മേക്കിങ് കൂടെ ചേർത്ത് ഒന്നരമാസം കൊണ്ട് ഇത് ചെയ്യുകയാണെങ്കിൽ അതൊരു നേട്ടമാണെന്ന് മുഹമ്മദ് ജുനൈസ് പറയുന്നു .അങ്ങനെയുള്ള കാര്യത്തെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ ജുനൈസ് .ഒരേ സമയം അഞ്ചു വർക്ക് വരെ ഒറ്റക്ക് മാനേജ് ചെയ്യുന്നു. അതിലും കൂടുതൽ വ൪ക്ക് എങ്ങനെ ചെയ്യാമെന്നതിനെ കുറിച്ച് ചിന്തിക്കുന്നു.
നവീന ആശയങ്ങളിലൂടെ സമൂഹത്തിന് ഗുണകരമായത് എങ്ങനെ ചെയ്യാമെന്നാതാണ് നിലവിലെ ചിന്ത. ക്രിയേറ്റീവ് ആയ വർക്കുകളിലൂടെ വ്യക്തി മുദ്ര പതിപ്പിക്കണം എന്ന ആഗ്രഹവും മറച്ചു വെക്കുന്നില്ല ജുനൈസ്. മറ്റുള്ളവർക്ക് ഒരു പ്രചോദനം കൂടിയാണിത് .
ഒരു പ്രോജക്റ്റിന്റെ സാധ്യതകളെക്കുറിച്ചും മുതൽ മുടക്കിനെ കുറിച്ചും ലാഭം കിട്ടുന്നതിനെക്കുറിച്ചും തുടങ്ങി എങ്ങനെയാണ് ഒരു പ്രോജെക്ടിനെ ട്രീറ്റ് ചെയ്യേണ്ടത് എന്ന് തുടങ്ങി വ്യക്തമായ ധാരണ ഉപഭോക്താവിന് കൊടുത്താണ് ജുനൈസ് വർക്ക് ചെയ്യുന്നത്. ഡിസൈൻ ചെയ്യുമ്പോൾ എനിക്ക് കിട്ടുന്ന സംതൃപ്തി അത് മറ്റേത് ജോലി ചെയ്താലും തനിക്ക് കിട്ടില്ല എന്ന് മുഹമ്മദ് ജുനൈസ് പറയുന്നു .