സാധാരണക്കാർക്കിടയിൽ അത്ര സുപരിചിതമല്ലാത്തതും എന്നാൽ നൂറ്റാണ്ടുകൾക്ക് മുൻപ് പ്രയോഗിച്ചിരുന്നതുമായ രീതിയാണ് ഹിപ്നോസിസം അഥവ ഹിപ്നോട്ടിസം.മനുഷ്യനിലെ ഉപബോധ മനസ്സിൻറെ ശക്തിയും കഴിവും ഉപയോഗിച്ച് സൈക്കോ സൊമാറ്റിക്ക് ആയ പ്രശ്നങ്ങൾ എല്ലാം തന്നെ പരിഹരിക്കാൻ സാധിക്കുന്ന സയൻറിഫിക്കലി പ്രൂവൻ രീതിയാണ് ഇത് . ഇന്ന് ഇന്ത്യയിൽ ഹിപ്നോട്ടിസത്തിലൂടെയും ഹിപ്നോതെറാപ്പിയിലൂടെയും മെസ്മറിസത്തിലൂടെയും ആയിരക്കണക്കിന് പേർക്ക് ആശ്വാസവും പുതുജീവനും നൽകി ബ്രെയിൻ റീ എഞ്ചിനീയറിങ് എക്സ്പേർട്ട് ആയ ലിജോ ജോസിന്റെ നേട്ടങ്ങളാണ് ഇന്ന് പരിചയപ്പെടുത്തുന്നത് .

ഓരോ മനുഷ്യന്റെയും മനസ്സ് കടൽ പോലെ വിശാലവും അഗാധവും നിഗൂഢവുമാണ് .ചെറുപ്പം മുതൽ നമ്മൾ കണ്ടതും കേട്ടതും സംസാരിച്ചതും മലയാളം ആയതിനാൽ നമ്മൾ മലയാളിയായി ശരിയല്ലേ .അതുപോലെ നമ്മുടെ അമ്മയുടെ ഗർഭപാത്രത്തിൽ ഇന്ന് ഈ ദിവസം വരെ കണ്ടതും കേട്ടതും അറിഞ്ഞതും മനസ്സിലാക്കിയതും എല്ലാം ചേർന്നതാണ് നമ്മൾ എന്ന വ്യക്തി രൂപപ്പെടുന്നതും നമ്മുടെ ഓരോരുത്തരുടെയും വിശ്വാസ ഗഹനങ്ങൾ ഉണ്ടാകുന്നതും . നമ്മുടെ ചിന്തകളും വിചാരവികാരങ്ങളും വിശ്വാസ ഗഹനങ്ങളും എല്ലാം നമ്മുടെ ഉപബോധമനസ്സിൽ പ്രോഗ്രാം ചെയ്തു വെച്ചിരിക്കുകയാണ് . ചെറുപ്രായത്തിൽ പലതിൽ നിന്നായും പലപ്പോഴായി കിട്ടിയ അറിവുകളും തിരിച്ചറിവുകളും വിശ്വാസങ്ങളും എല്ലാം ചേർന്നാണ് നമ്മൾ നമ്മളായി മാറിയത് .അതുകൊണ്ടുതന്നെ ഇതിൽ നിന്നുള്ള മാറ്റം നമ്മുടെ മനസ്സ് പെട്ടെന്ന് അംഗീകരിക്കില്ല .ഒരു ഉദാഹരണത്തിലൂടെ നമ്മുടെ മനസ്സിനെ നിർവചിക്കാം .നമ്മൾ കുട്ടി ആയിരിക്കുമ്പോൾ അഗ്നി കാണിച്ചുകൊണ്ട് പൊള്ളും എന്ന് പറയും .അതിൽ തൊടരുതെന്നും. ഇത് പിന്നീട് മനസ്സിൻറെ വിശ്വാസ ദഹനമായി മാറുന്നതിനാൽ പിന്നീട് ഒരിക്കലും നമ്മൾ തീയിൽ തൊടില്ല .ഇത് നമ്മുടെ മനസ്സിൽ ചെറുപ്രായത്തിൽ കിട്ടിയ ഇൻപുട്ടാണ് .ഇത് നമ്മുടെ മനസ്സിൽ പ്രോഗ്രാമായി സേവായി കിടക്കും.
അതുപോലെ ഭയം ദേഷ്യം ,ഉത്ക്കണ്ഠ, വിഷാദം ആത്മവിശ്വാസക്കുറവ് തുടങ്ങിയവയെല്ലാം നമ്മുടെ മനസ്സിൽ പലപ്പോഴായി കിട്ടിയ ഇൻപുട്ട് പ്രോഗ്രാമായി മാറിയതാണ് .ഇതിനെയെല്ലാം നമ്മുടെ ഉപബോധ മനസ്സിൽ നിന്നും വേരോടെ എടുത്തു കളയുന്ന രീതിയാണ് ഹിപ്നോസിസ് അഥവാ ഹിപ്നോ തെറാപ്പി . ഹിപ്നോസിസ് പലതരത്തിൽ ഉണ്ട് .ബുദ്ധിയും ഓർമ്മയെയും മെച്ചപ്പെടുത്തി പുതിയ നല്ല ഇൻപുട്ട് മനസ്സിലേക്ക് നൽകി മനസ്സിനെ റീ പ്രോഗ്രാമിങ് ചെയ്യുന്ന രീതിയാണ് ഹിപ്നോട്ടിസം എന്ന് പറയുന്നത് .ഇതിലൂടെ ഒരു പുതിയ മനുഷ്യനാക്കി മാറ്റാനും കഴിവും ആത്മവിശ്വാസവും ഓർമ്മശക്തിയും വർധിപ്പിച്ച് ഭയവും ഉൽക്കണ്ഠയും വിഷാദവും നീക്കി മനുഷ്യസഹജമായ മാനസിക പ്രശ്നങ്ങളിൽ നിന്നും മുക്തി നേടാൻ കഴിയും .അതായത് സൈക്കോസൊമാറ്റിക്കായ മുഴുവൻ പ്രശ്നങ്ങളിൽ നിന്നും മുഴുവനായും മോചനം നൽകാൻ കഴിയുന്ന ഗോഡസ്സാണ് ഹിപ്പ്നോസിസ് .ഒരാളെ ബോധം കെടുത്തി അവരുടെ മനസ്സിൽ നിന്ന് അവർ പോലും അറിയാതെ രഹസ്യങ്ങൾ ചോർത്തിയെടുക്കുന്നാണ് ഹിപ്നോട്ടിസം എന്ന മിഥ്യ ധാരണ നമുക്ക് നമ്മൾ അറിയാതെ കയറിയിട്ടുണ്ട് .എന്നാൽ ഒരാളുടെ അറിവും സമ്മതവും ഇല്ലാതെ ഒരാളെ നമുക്ക് ഹിപ്നോട്ടിസം ചെയ്യാൻ സാധിക്കില്ല . ഹിപ്നോട്ടിസം ബിസിനസിലും സ്പോർട്സിലും എന്തിനേറെ കാൻസറിനു വരെ പ്രയോജനം ചെയ്യും .


























































