നാടും വീടും വീട്ടുക്കാരെയും വിദ്യാഭ്യാസത്തെയും കുറിച്ച്.
ഞങ്ങളുടെ നാട് തൃശൂർ ആണ്. തൊട്ടടുത്ത സ്ഥലങ്ങളിൽ നിന്നുമാണ് ഞങ്ങൾ വിവാഹം കഴിച്ചത് . വീട്ടിൽ അമ്മയും അനിയനുമാണ് ഉള്ളത്. തൃശൂർ വേലൂരാണ് ഞങ്ങളുടെ വീട്. ഞാൻ ഡിഗ്രി ബികോം കഴിഞ്ഞു, ദൃശ്യ പി ജി കഴിഞ്ഞ ആളാണ് .
വിവാഹം കഴിഞ്ഞിട്ട് കുറെ കാലമായെന്നും വിവാഹത്തിൽ നിറയെ ട്വിസ്റ്റുകൾ ആയിരുന്നു എന്നും കേട്ടിട്ടുണ്ട്. അതിനെ കുറിച്ചൊന്നു പറയാമോ…
വിവാഹം കഴിഞ്ഞിട്ട് 9 വർഷമായി. വിവാഹ സമയത്ത് കുറച്ച് ട്വിസ്റ്റുകൾ ഒക്കെ ഉണ്ടായിരുന്നു. ആദ്യം ദൃശ്യയെ പെണ്ണ് കാണാൻ പോയി തീരുമാനം ഒന്നും ആവാതെ ഒരു കൊല്ലം കഴിഞ്ഞ് വീണ്ടും പെണ്ണ് കാണാൻ പോവേണ്ടി വന്നു. അങ്ങനെ രണ്ട് വട്ടം പെണ്ണ് കണ്ട ഒരു പക്കാ അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു ഞങ്ങളുടേത്.
ആരായിരുന്നു യൂട്യൂബ് വീഡിയോസ് എല്ലാം ചെയ്യാൻ മുന്നിട്ടിറങ്ങിയത്?
ദൃശ്യക്ക് തീരെ താല്പര്യം ഇല്ലായിരുന്നു ഈ മേഖലയിലേക്ക് വരാൻ. പി ജി കഴിഞ്ഞ് ബി എഡ് ചെയ്ത് ഒരു നല്ല ടീച്ചർ ആവണം എന്നുള്ളതായിരുന്നു മോഹം. പക്ഷെ ഞാൻ ആണ് ആദ്യം ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്, കോറോണക്ക് ശേഷം ആണ് ഞാൻ നമ്മുടെ ചാനൽ jijin_drishya തുടങ്ങുന്നത്. കല്യാണം കഴിയുന്നതിന്റെ മുന്നേ തന്നെ താല്പര്യം ഇല്ലാത്ത അമ്മുവിനെക്കൊണ്ട് (ദൃശ്യ) ഒരുപാട് പോസ്സുകളിൽ ഫോട്ടോ എടുപ്പിക്കുകയും ഡാൻസ് ചെയ്യിപ്പികാറും ഉണ്ട് . അതും ഒരു ഹാപ്പിനെസ്സ് ആയി കണക്കാക്കി അവൾ സഹകരിക്കുമായിരുന്നു. പിന്നീട് ആ ഒരു ഹാപ്പിനെസ്സ് തന്നെ ആയിരുന്നു യൂട്യൂബിലേക്കുള്ളൊരു മാർഗ്ഗ നിർദേശം നൽകിയത് .
എന്താണ് യഥാർത്ഥത്തിൽ നിങ്ങളുടെ കരിയർ?
എന്റെ യഥാർഥ കരിയറിനെ കുറിച്ച് പറഞ്ഞാൽ ഞാൻ ഒരു അക്കൗണ്ടന്റ് ആണ്, ദുബൈയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്ത പരിചയവും ഉണ്ട്. . ദൃശ്യ ടീച്ചിങ് പ്രൊഫഷനിലേക്ക് പോവാൻ ആഗ്രഹിക്കുന്ന ഒരാളാണ്.
നിലവിൽ എത്ര സബ്സ്ക്രൈബ്ർസുണ്ട്? യൂട്യൂബിൽ ഏത് ലെവലിലാണ് ഇപ്പോൾ നിങ്ങളുടെ ചാനൽ?
ഞങ്ങളുടെ സബ്സ്ക്രൈബ്ഴ്സിനെ ഞങ്ങൾ ഫാമിലി ആയിട്ടാണ് കാണുന്നത്, ഇപ്പോൾ യൂട്യൂബിൽ ഞങ്ങളുടെ ഫാമിലി 2.4M എത്തി നില്ക്കുന്നു. ഇൻസ്റ്റാഗ്രാമിൽ 1.4M ആണ്, വീഡിയോസ് ഇനിയും ചെയ്യാനുള്ള പ്രചോദനം ഈ വലിയ ഫാമിലി തന്നെയാണ്.
എന്തൊക്കെ അംഗീകാരങ്ങൾ ആണ് നേടിയിട്ടുള്ളത്.
നിലവിൽ ഞങ്ങളുടെ jijin_drishya എന്ന ചാനലിന് യൂട്യൂബിന്റെ സിൽവർ and ഗോൾഡൻ പ്ലേയ് ബട്ടനുകൾ ലഭിച്ചിട്ടുണ്ട് കൂടാതെ കൗമുദി ടി വിയുടെ കപ്പിൾ അവാർഡും കിട്ടിയിട്ടുണ്ട്.
യൂട്യൂബ് വരുമാനത്തിന് പുറമെ മറ്റ് എന്തെങ്കിലും ബിസിനസുകൾ ഉണ്ടോ? ഉണ്ടെങ്കിൽ അതിന്റെ വിശേഷങ്ങൾ ഒന്ന് പങ്കുവെക്കാമോ?
യൂട്യൂബ് വരുമാനത്തിന് പുറത്ത് ഒരു വരുമാനം നിവിൽ ഇല്ല പക്ഷെ അങ്ങനെ ഒരു വരുമാനം വേണം എന്ന് എപ്പോഴും ചിന്തിക്കാറുള്ള കാര്യമാണ്. സോഷ്യൽ മീഡിയ മാനേജ് ചെയ്തു ഒന്നിനും സമയം കണ്ടെത്താൻ കഴിയാറില്ല എന്നതാണ് സത്യം. അതുകൊണ്ട് ഇപ്പോൾ യൂട്യൂബിൽ മാത്രമായി ഒതുങ്ങി നിൽക്കുകയാണ്.
യൂട്യൂബിൽ വീഡിയോ ചെയ്യാനുള്ള ക്രീയേറ്റീവ് കൺടെന്റുകൾ എങ്ങനെയാണ് കണ്ടെത്തുന്നത്?
കൺടെന്റുകൾ നിത്യജീവിതത്തിൽ നിന്നും എടുക്കുന്നവയാണ് ഏറെയും. സീരിയസ് ആയി വഴക്ക് കൂടുമ്പോൾ ആ വഴക്കിൽ നിന്ന് വരെ കൺടെന്റ് ഉണ്ടാക്കാറുണ്ട്. പല സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ അതിൽ നിന്നെല്ലാം കൺടെന്റ് രൂപീകരിക്കാറുണ്ട്. പിന്നെ ചെയ്യാറുള്ളത് പുസ്തകങ്ങൾ വായിക്കുമ്പോൾ എന്തൊക്കെ ഉൾക്കൊള്ളാൻ പറ്റുന്നോ അതെല്ലാം ഞങ്ങൾ കൺടെന്റ് ആയി മാറ്റാറുണ്ട്. കാണുന്നതും വായിക്കുന്നതും ആയ എല്ലാം കൺടെന്റ് ആയി എടുത്ത് അത് ചെയ്തു വരുമ്പോൾ വലിയ വ്യത്യാസങ്ങൾ ഉണ്ടായി മറ്റൊരു കൺടെന്റ് ആയി മാറാറുണ്ട്. ഉദ്ദേശിച്ച രീതിയിൽ ആവില്ല അവസാനം വീഡിയോ ലഭിക്കുന്നത്. നിലവിൽ ബുക്കുകൾ, സിനിമകൾ, റീലുകൾ എന്നിവ ഒക്കെ റെഫർ ചെയ്തു കൺടെന്റുകൾ ചെയ്യാറുണ്ട്.
ഇപ്പോൾ മാസം ഏകദേശം എത്ര വരുമാനം യൂട്യൂബിൽ നിന്നും ലഭിക്കുന്നു? ഇനി എത്ര നേടണം എന്നാണ് ആഗ്രഹം?
വരുമാനം ഞങ്ങളുടെ രണ്ട് പേരുടെയും ജീവിത ചിലവുകളും ആവശ്യങ്ങളും നിറവേറ്റാൻ ആവശ്യമായ തുക എല്ലാ മാസവും ലഭിക്കാറുണ്ട്. ഒരിക്കലും പിറകിലേക്ക് പോവാതിരിക്കാൻ നന്നായി പരിശ്രമിക്കുന്നുണ്ട്. വരുമാനത്തിലുപരി ഞങ്ങളുടെ കൺടെന്റുകൾ ഒരുപാട് പേരിലേക്ക് എത്തണം എന്നുള്ളതാണ് ആഗ്രഹം.
ദൃശ്യയും ജിജിനും എന്താണ് ഇനി അടുത്ത ഘട്ടം എന്ന നിലയ്ക്ക് ചെയ്യാൻ ഉദ്ദേശിക്കുന്നത്…
അടുത്ത ഘട്ടം എന്ന നിലയിൽ ചോദിച്ചാൽ കുറച്ച് കൂടി നല്ല നിലവാരം ഉള്ള വീഡിയോകൾ എടുക്കണം എന്നുണ്ട്. ക്യാമറ ക്വാളിറ്റി, എഡിറ്റിംഗ് ക്വാളിറ്റി, ഇതിലെല്ലാം പോരായ്മകൾ ഒരുപാട് ഉണ്ട് അതിനാൽ ഇവയെല്ലാം ഒന്നൂടി പഠിച്ചതിന് ശേഷം നന്നായി ദൃശ്യവൽക്കരണം ചെയ്തു കൺടെന്റുകൾ കാണികൾക്ക് നൽകണം എന്നുണ്ട്. ഇപ്പോൾ വീട്ടിൽ നിന്നുമാണ് കൺടെന്റുകൾ എടുക്കാറ് ഇനി പുറത്തേക്ക് പോയി വിവിധ സ്ഥലങ്ങളിൽ നിന്നും ഷൂട്ട് ചെയ്യാൻ ആഗ്രഹമുണ്ട്.
പുതിയതായി വരുന്ന ക്രിയേട്ടഴ്സിനോടായി…
എല്ലാവരിലും നല്ല ക്രീയേറ്റർമാർ ഉണ്ട്. സ്വന്തം കഴിവ് തിരിച്ചറിഞ്ഞു പുറത്തേക്ക് വരാൻ മനസ്സ് കാണിക്കുക. കോമ്പറ്റിഷൻ ഏറെ ഉള്ള മേഖല ആണിത് അതിനാൽ വ്യത്യസ്തമായ കൺടെന്റുകൾ കണ്ടെത്തിയാൽ മാത്രമേ ഒരു സ്ഥാനം ഇവിടെ ലഭിക്കുകയുള്ളു. ഒരാളുടെ രീതികൾ അനുകരിക്കുക എളുപ്പമാണെങ്കിലും വ്യത്യസ്തതയും യൂണിക്ക് ആയ എന്തെങ്കിലും നൽകാതെ പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടാണ്. ആണ് രീതിയിലുള്ള കൺടെന്റുകൾ ചെയ്തു കൊണ്ട് എല്ലാവരും നില നിൽക്കാൻ ശ്രമിക്കുക.