ഇന്ന് നമ്മുടെ ജോബ് മാർക്കറ്റ് വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ബിരുദധാരികളുടെ വലിയൊരു കൂട്ടം ഉണ്ടായിട്ടും, തൊഴിൽ ഒഴിവുകൾ നികത്താൻ വിദഗ്ധരായ ജീവനക്കാരെ കണ്ടെത്താൻ പാടുപെടുകയാണ്.
ഇന്ന് തൊഴിൽ ഉടമകൾ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം നല്കുന്നതും,ബിസിനസ്സ് ആവശ്യപ്പെടുന്നതും തമ്മിലുള്ള ഈ സ്കില്ലിൽ ഉണ്ടാകുന്ന വിടവ് പോളിസി മെയ്ക്കേഴ്സിനും,അധ്യാപകർക്കും,തൊഴിലുടമകൾക്കും ഒരുപോലെ ആശങ്കയുണ്ടാക്കുന്നു.
ഈ അടുത്ത റിപ്പോർട്ടുകൾ പ്രകാരം -:
.വൈദഗ്യത്തിന്റെ അഭാവം മൂലം 70% ഇന്ത്യൻ ബിരുദധാരികളും തൊഴിൽ ഇല്ലാത്തവരാണ്.
.എൻജിനിയേഴ്സിൽ 80% പേരും ഐ.ടി മേഖലയിൽ ജോലി ചെയ്യുന്നവരല്ല .
. 95% എഞ്ചിനീയറിംഗ് ബിരുദധാരികളും പ്രധാന എഞ്ചിനീയറിംഗ് റോളുകളിൽ ജോലി ചെയ്യുന്നില്ല.
ഈ പ്രശ്നത്തിന്റെ പ്രധാന കാരണങ്ങൾ ഇതിലാണ്-:
. കാലഹരിക്കപ്പെട്ട പാഠ്യപദ്ധതി.
.അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്.
. അപര്യാപ്തമായ ബിസിനസ് അക്കാഡമിയുടെ സഹകരണം.
. തൊഴിൽ പരിശീലനത്തിന് പ്രാധാന്യം കൊടുക്കാത്തത്.
ഇന്ത്യൻ ജോബ് മാർക്കറ്റ് വലിയ വെല്ലുവിളിയാണ് നേരിടുന്നത്.
വിദഗ്ദരായ ജീവനക്കാരുടെ ലഭ്യതക്കുറവ് മൂലം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകുന്നു.
. പുതിയ റിക്രൂട്ട്മെന്റുകളെ പരിശീലിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും തൊഴിലുടമകൾ അധിക വിഭവങ്ങൾ ചിലവഴിക്കുന്നു,ഇത് അവരുടെ അടിത്തറയെ ബാധിക്കാൻ കാരണമാകുന്നു
. ഇത് ഗവേഷണത്തിലും, വികസനത്തിലും,നവീകരണത്തിലും,വിപുലീകരണത്തിലും നിക്ഷേപിക്കാനുള്ള അവരുടെ കഴിവിനെ തടസ്സപ്പെടുത്തുന്നു.
.മറ്റു രാജ്യങ്ങളെല്ലാം അവരുടെ തൊഴിൽ ശക്തിയെ അതിവേഗം വർധിപ്പിക്കുന്നതിനാൽ ആഗോളതലത്തിൽ മത്സരിക്കാനുള്ള ഇന്ത്യയുടെ കഴിവ് തടസ്സപ്പെട്ടിരിക്കുന്നു.
ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സ്റ്റേയ്ക്ക്ഹോൾഡേഴ്സ് ഒരുമിച്ച് പ്രവർത്തിക്കണം.
.ബിസിനസ്സുമായി ബന്ധപ്പെട്ട കഴിവുകൾ ഉൾപ്പെടുത്തുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവരുടെ പാഠ്യപദ്ധതി പരിഷ്കരിക്കണം.
. പ്രാക്ടീസും , മെന്റർഷിപ്പ് അവസരങ്ങളും നൽകുന്നതിന് ബിസിനസ് ഓണേഴ്സ് അക്കാദമിയുമായി സഹകരിക്കണം.
. ഗവണ്മെന്റിന് തൊഴിലധിഷ്ഠിത പരിശീലന പരിപാടികളിൽ നിക്ഷേപിക്കാനും അപ്പ്രിന്ററിഷിപ്പുകൾ പ്രോൽസാഹിപ്പിക്കുവാനും കഴിയും.
. ആധുനിക തൊഴിൽ വിപണിയിൽ പ്രസക്തി നിലനിർത്തുന്നതിന് ആജീവാനന്ദ പഠനത്തിനും, സ്കില്ലിനും, ഊന്നൽ നൽകുന്നത് നിർണായകമാണ്.
സ്കിൽ ഗ്യാപ്പ് നികത്തുന്നതിലൂടെ,ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ നയിക്കുകയും ഉത്പാദനക്ഷമത വർദ്ധിപ്പിക്കുകയും ആഗോള മത്സരക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഒരു തൊഴിൽ ശക്തിയെ നമുക്ക് സൃഷ്ടിക്കാൻ കഴിയും.