സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ വേണ്ടി എടുത്ത് വെക്കേണ്ട ഒരു അക്കൗണ്ട് ആണ് ഡിമാറ്റ് അക്കൗണ്ട്. ഡിമാറ്റ് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ ആയി പലരും ബ്രോക്കറെ സമീപിക്കാറുണ്ട്.അക്കൗണ്ട് എടുത്ത ശേഷം സ്റ്റോക്ക് എക്സ്ചേഞ്ച് വഴി നമുക്ക് ഷെയർ അല്ലെങ്കിൽ എന്താണോ ഇൻസ്ട്രുമെന്റ് അത് വാങ്ങാൻ പറ്റും, അതെല്ലാം സ്റ്റോർ ചെയ്യാൻ കഴിയുന്ന ഒരു ലോക്കർ സംവിധാനം പോലുള്ള ഒന്നാണീ ഡിമാറ്റ് അക്കൗണ്ട്.
ഡിമാറ്റ് അക്കൗണ്ട് ഇന്ത്യയിൽ രണ്ട് എന്റിറ്റികൾ വഴി ആണ് എടുക്കാൻ സാധിക്കുക – നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്റി ലിമിറ്റഡും സെൻട്രൽ ഡെപ്പോസിറ്റി സെർവിസിസ് (ഇന്ത്യ ) ലിമിറ്റഡും, ഇവ രണ്ടും വേറെ വേറെ പബ്ലിക് ലിമിറ്റഡ് കമ്പനികളാണ്, ഉയർന്ന സർക്കാർ നിയന്ത്രണങ്ങൾ ഉള്ളവയും. ഇവയിൽ നിക്ഷേപിക്കുന്ന ഷെയറുകൾ എല്ലാം തന്നെ നൂറു ശതമാനം സുരക്ഷിതമാണ്.
യഥാർത്ഥത്തിൽ ഡിമാറ്റ് അക്കൗണ്ടുകൾ ഇപ്പോൾ ബാങ്ക് അക്കൗണ്ടുകൾ പോലെ എല്ലാവർക്കും എടുത്ത് വെക്കുവാൻ സാധിക്കുന്ന ഒന്നാണ്, നിക്ഷേപ ശീലം വളർത്തി എടുക്കാൻ വേണ്ടിയുള്ള ഏറ്റവും മികച്ച മാർഗവും ഇതാണ്. ഇതിന് വലിയ രീതിയിലുള്ള നിക്ഷേപത്തിനെ കുറിച്ചുള്ള ജ്ഞാനം ആവശ്യമാണ്.
ഒരു അപ്ലിക്കേഷൻ മുഖേന അല്ലെങ്കിൽ വെബ് വഴി എല്ലാം ഇപ്പോൾ നമുക്ക് ഡിമാറ്റ് അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കാൻ കഴിയും. അപ്ലിക്കേഷൻ മുഖേന ചെയ്യുകയാണെങ്കിൽ അതിൽ തന്നെ ബാങ്കിൽ നിന്നും പണം ട്രേഡിങ് അക്കൗണ്ടിലേക്ക് മാറ്റുവാനും, അപ്പോൾ തന്നെ ഓൺലൈൻ ആയി ഓഹരി വാങ്ങാനും ഉള്ള സംവിധാനം ലഭ്യമാണ്.
എങ്ങനെ ഡിമാറ്റ് ഉപയോഗിച്ച് സമ്പാദ്യ ശീലം വളർത്തി എടുക്കാം?
സ്വർണ്ണം വാങ്ങാൻ താല്പര്യം ഉള്ളവരാണെങ്കിൽ അതിനുള്ള മാർഗമായി പലരും ഗോൾഡ് നാണയങ്ങൾ , അല്ലെങ്കിൽ ആഭരണങ്ങൾ വാങ്ങുകയാണ് ചെയ്യുക, പക്ഷെ ആഭരണങ്ങൾ വാങ്ങുമ്പോൾ പണിക്കൂലി ഒക്കെ കാരണം ചിലപ്പോൾ വലിയ നഷ്ട്ടം വരാനുള്ള സാധ്യത ഉണ്ട്. അപ്പോൾ അതിന് പകരം പണിക്കൂലി ഇല്ലാത്ത നാണയങ്ങൾ വാങ്ങാം, പക്ഷെ ഇവയെല്ലാം സൂക്ഷിച്ച് വെക്കാൻ പ്രയാസമാണ്. ഡിമാറ്റ് വഴി സ്വർണ്ണം വാങ്ങിയാൽ ഈ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കപ്പെടും. ഡിമാറ്റ് വഴി ഗോൾഡ് ETFൽ നിക്ഷേപിക്കുമ്പോൾ, വെറും 60 രൂപ മുതൽ ഒരു യൂണിറ്റ് നമുക്ക് വാങ്ങാൻ സാധിക്കും. അപ്പോഴെല്ലാം നമ്മുടെ കയ്യിൽ പണം കൂടുതൽ ഉണ്ടോ അപ്പോഴെല്ലാം ഈ പ്രകാരം ഗോൾഡ് ETFകൾ വാങ്ങാൻ ഉള്ള ഓപ്ഷൻ ഉണ്ട്. ഇങ്ങനെ വാങ്ങുമ്പോൾ സ്വർണ്ണം സൂക്ഷിച്ച് വെക്കേണ്ട തലവേദനയും വരുന്നില്ല. ഇന്നത്തെ വിലക്ക് വാങ്ങാം കാലങ്ങൾക്ക് ശേഷം വിൽക്കുമ്പോൾ അന്നത്തെ വിലക്ക് വിൽക്കുവാനുള്ള സംവിധാനവും ഉണ്ട്.
ഇനി സ്വർണ്ണത്തിൽ നിക്ഷേപം വേണ്ട എന്നുള്ളവർക്കായി ഇന്ത്യൻ സ്റ്റോക്ക് മാക്കറ്റിൽ നിക്ഷേപിക്കാനുള്ള ഓപ്ഷനും ഉണ്ട്. ഷെയറിനെ കുറിച്ചുള്ള അറിവും താല്പര്യവും ഒക്കെ കണക്കിലെടുത്തു ഷെയർ ഏതാണെന്ന് തീരുമാനിച്ചിട്ട് ഡിമാറ്റ് വഴി അവ വാങ്ങാനുള്ള ഓപ്ഷൻ ലഭ്യമാണ്.
ഷെയർ മാർക്കറ്റിൽ അഥവാ ഷെയറുകളെ കുറിച്ച് അധികം അറിയാത്തവർക്ക് ഇൻഡക്സ് ഫണ്ടുകൾ അതായത് സ്റ്റോക്ക് മാർക്കറ്റിന്റെ മൊത്തം പ്രകടനം അളക്കുന്ന നിഫ്റ്റി പോലുള്ളവയിൽ നിക്ഷേപിക്കാം. ഇന്ത്യയിലെ വലിയ 50 കമ്പനികളുടെ ഒരു ശരാശരി മൂല്യം ആണ് നിഫ്റ്റി എന്ന് പറയുന്നത്. ശരാശരി 250 രൂപ പെർ യുണിറ്റ് വിലയിൽ നിഫ്റ്റി ബീസുകൾ വാങ്ങാൻ ലഭ്യമാണ്. ഇവൻ വാങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യം ദീർഘകാലത്തേക്ക് ഈ പണം വേണ്ട എന്നുണ്ടെങ്കിൽ മാത്രം ഇവയിൽ നിക്ഷേപിക്കുക കാരണം സ്റ്റോക്ക് മാർക്കറ്റിൽ ഉണ്ടാകുന്ന കയറ്റങ്ങളും ഇറക്കങ്ങളും ഇവയെ സാരമായി ബാധിക്കും
ഇനി പെട്ടന്നുള്ള ആവശ്യങ്ങൾക്ക് വേണ്ടി ഒരു എമർജൻസി ഫണ്ട് ആണ് ആവശ്യമെങ്കിൽ ലിക്യുഡ് ബീസുകളിൽ നിക്ഷേപിക്കാം. സേവിങ്സ് അക്കൗണ്ടിൽ നിന്നും ലഭിക്കുന്ന അല്ലെങ്കിൽ അതിനേക്കാൾ മികച്ച പലിശ നിരക്ക് ഇവയിൽ നിന്നും പ്രതീക്ഷിക്കാം.
ഈ ഓപ്ഷനുകൾ എല്ലാം തന്നെ നമുക്ക് ഒരു മികച്ച സാമ്പാദ്യ ശീലം വളർത്തി എടുക്കാൻ ഉപകരിക്കും. ബാങ്കിൽ ക്യാഷ് ഡെപ്പോസിറ്റ് ചെയ്താൽ സേവിങ്സ് അക്കൗണ്ടുകളിൽ നിന്നും ഒരു റിട്ടേൺ ലഭിക്കും ആ റിട്ടേൺ നമ്മൾ എപ്പോഴും എടിഎം വഴിയൊക്കെ എടുത്ത് തീർക്കാനുള്ള പ്രവണത കൂടുതലാവും. പക്ഷെ ഡിമാറ്റ് അക്കൗണ്ടുകളിൽ ഇൻസ്ട്രുമെന്റുകൾ ഗോൾഡ് സിൽവർ പോലുള്ളവ നിക്ഷേപിച്ച അവ നമുക്ക് പെട്ടന്ന് തീരാത്ത രീതിയിൽ ഒരു കാശു കുടുക്ക പോലെ ഉപയോഗിക്കാവുന്ന ഒന്നാണ്. ഡിമാറ്റ് അക്കൗണ്ടുകൾ വഴി മേല്പറഞ്ഞ രീതിയിൽ നമുക്ക് താല്പര്യമുള്ള ഇൻസ്ട്രുമെന്റുകൾ വാങ്ങുക, അഥവാ ഇൻസ്ട്രുമെന്റുകളിൽ പര്യാപ്തമായ അറിവ് ഇല്ലെങ്കിൽ ഇത് നമുക്ക് ഒരു എക്സ്പേർട്ടിന്റെ സഹായം തേടാം. അല്ലെങ്കിൽ റിസ്ക് കുറഞ്ഞ ഗോൾഡ് സിൽവർ പോലുള്ളവയിൽ ആദ്യം നിക്ഷേപിച്ചു പഠിക്കാം അതിന് ശേഷം റിസ്ക് അസറ്റുകൾ മനസ്സിലാക്കി അവയിൽ നിക്ഷേപിക്കാം. സമ്പാദ്യ ശീലം വളർത്തി എടുക്കാൻ ഉള്ള ഏറ്റവും മികച്ച ഒരു തീരുമാനം ആണ് അവനവന്റെ പേരിൽ ഒരു ഡിമാറ്റ് അക്കൗണ്ട് എടുത്ത് വെക്കുക എന്നുള്ളതും കൂടുതലായി വരുന്ന പണം ഇതിലേക്ക് നിക്ഷേപിക്കുക എന്നുള്ളതും.