“ജോലിക്കാരെ എടുത്ത് കഴിഞ്ഞാൽ നല്ല ശമ്പളം കൊടുക്കും. അത്ര തന്നെ സ്നേഹം കൊടുക്കും.ഒപ്പം നല്ല ട്രെയിനിങ്ങും കൊടുക്കും” -ജോയ് ആലുക്കാസ്
ബിസിനസ്സുകാരുടെ ഇടയിൽ തന്നെ തമാശയിൽ പൊതിഞ്ഞ ഒരു സീരിയസ് കാര്യം സംസാരിക്കാറുണ്ട്.ഒരു ജോലിക്കാരൻ വിചാരിച്ചാൽ ബിസിനസുകാരനെ കുത്തുപാള എടുപ്പിക്കാം എന്ന്.
പല ചരിത്രങ്ങളും നമ്മളെ ബോധ്യപ്പെടുത്തുന്നതും അത് തന്നെ ആണ്.
ഒരു ബിസിനസിന്റെ വ്യത്യസ്ത ചട്ടക്കൂടുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അവിടുത്തെ ജോലിക്കാരും ജോലിക്ഷമതയും.
ലോകത്തിലെ ഏത് പ്രധാനപെട്ട കമ്പനികൾ എടുത്ത് കഴിഞ്ഞാലും അവരുടെ വിജയത്തിന് ആധാരമായ പല ഘടകങ്ങളിലൊന്ന്, അവിടുത്തെ ആത്മാർത്ഥതയുള്ള ചിട്ടയോടു കൂടി പ്രവർത്തനം നടത്തുന്ന, തങ്ങളുടെ ഇൻഡസ്ട്രിയെക്കുറിച്ചും, ജോലിയിലെ ഉത്തരവാദിത്വത്തെക്കുറിച്ചും കൃത്യമായ അറിവുള്ള ജോലിക്കാർ തന്നെ ആണ്.
ബിസിനസുകാരന്റെ കരങ്ങളായി വർത്തിക്കുന്ന ഇവർ എങ്ങനെ ആണ് ഇത്രത്തോളം ആത്മാർത്ഥതയും ഉത്തരവാദിത്വത്തവും ഉള്ളവരായി എന്നതിന് കാരണം അവർക്ക് സ്ഥിരമായി ലഭിച്ചു കൊണ്ടിരിക്കുന്ന വ്യത്യസ്ത ട്രൈയിനിങ്ങുകൾ ആണ്.
ശമ്പളം കൃത്യമായി കൊടുക്കുകയും ഇടക്ക് ഇടക്ക് ശമ്പളം വർധിപ്പിച്ചു കൊടുക്കുകയും ചെയ്തത് കൊണ്ട് മാത്രം ഒരിക്കലും ഒരു ജോലിക്കാരന് അവന്റെ ജോലിക്ഷമത വർധിപ്പിക്കാനാവില്ല.പക്ഷെ ഒരു ബിസിനസുകാരൻ അവരുടെ ജോലിക്കാരിൽ നിന്നും അത് പ്രതീക്ഷിക്കുന്നു എന്നതാണ് ഇന്നത്തെ ചെറുകിട ഇടത്തരം ബിസിനസുകൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
ഒരു ബിസിനസിന്റെ കാതലായ കാര്യം സെയിൽസ് തന്നെയാണ്.ഇന്ത്യയിലെ ഇന്നത്തെ വിദ്യാഭ്യാസ സംസ്കാരത്തിൽ എവിടെയും പഠിപ്പിച്ചിട്ടില്ലാത്തതിനാലും പലപ്പോഴും പ്രാധാന്യം കൊടുത്തിട്ടില്ലാത്തതിനാലും സെയിൽസ് ജോലി പലപ്പോഴും ജോലിക്കാരന് ഒരു വലിയ കടമ്പ തന്നെ ആണ്.
പല ഇൻഡസ്ട്രികളിലും നൈപുണ്യം ഉണ്ടെങ്കിലും സെയിൽസിലെ അറിവില്ലായ്മ ബിസിനസ്കാരനെയും പലപ്പോഴും ബുദ്ധിമുട്ടിലാകാറുണ്ട്.
ശമ്പളത്തിനും സ്നേഹത്തിനുമപ്പുറം കൃത്യമായി കൊടുക്കുന്ന സെയിൽസ് ട്രെയിനിങ്ങുകൾ ഒരു ജോലിക്കാരന്റെ സ്കില്ലുകൾ വളർത്തിയെടുക്കാൻ കൃത്യമായി സഹായിക്കുന്നു.കൂടുതൽ സ്കില്ലുകൾ ഉള്ള ജോലിക്കാർ ഉള്ളത് ഒരു ബിസിനസിന്റെ സാമ്പത്തികമായി ഉള്ള വളർച്ചയെ ഏറ്റവും നന്നായി സ്വാധീനിക്കുന്ന ഒന്നാണ്.
ഒരു ബിസിനസുകാരൻ എന്തിന് തന്റെ ജോലിക്കാർക്ക് ട്രെയിനിങ് നിർബന്ധമായും കൊടുക്കണം??
ഒരു ജോലിക്കാരനെ സംബന്ധിച്ചിടത്തോളം മൂന്ന് തരത്തിലുള്ള ട്രെയിനിങ്ങുകൾ ആണ് ലഭിക്കേണ്ത്.
1.പ്രൊഡക്റ്റ് ട്രെയിനിങ്
തങ്ങൾ ജോലി ചെയ്യുമ്പോൾ കമ്പനിയുടെ പ്രോഡക്ടിനെകുറിച്ച് മനസ്സിലാക്കേണ്ടതും സംശയമില്ലാതെ അത് നമ്മുടെ കസ്റ്റമേഴ്സിനെ മനസ്സിലാക്കി കൊടുക്കേണ്ടതും അവരിൽ വിശ്വാസം ഉണ്ടാക്കേണ്ടതും ഒരു ജോലിക്കാരന്റെ പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങളിൽ ഒന്നാണ്.അത് കൊണ്ട് തന്നെ ഒരു കമ്പനിക്ക് എത്ര പ്രൊഡക്റ്റ് ഉണ്ടോ അത് ഓരോന്നിനെ കുറിച്ചും കൃത്യമായ രീതിയിൽ ഉള്ള ട്രെയിനിങ് ഒരു ജോലിക്കാരന് കൃത്യമായ ഇടവേളകളിൽ ലഭിക്കേണ്ടതാണ്.
പ്രൊഡക്റ്റുകളുടെ ഫീച്ചറുകൾ, കസ്റ്റമർ ബെനിഫിറ്റുകൾ,കസ്റ്റമർ അഡ്വാൻടേജുകൾ,തുടങ്ങിയവക്കുറിച്ചുള്ള അറിവുകൾ ഒരു ബിസിനസിന്റെ വാല്യൂ വർദ്ധിപ്പിക്കാനും സെയിൽസ് കൂടാനും സഹായകമാവുന്നു.
2. സോഫ്റ്റ് സ്കിൽ ട്രെയിനിങ്
ഒരു ഓർഗനൈസേഷന്റെ ആകെയുള്ള സംസ്കാരം അവിടുത്തെ ജോലിയുടെ കാര്യക്ഷമതയെ കൂടി ബാധിക്കാറുണ്ട്.പരസ്പരമുള്ള ഇടപെടലുകൾ, ഭാഷശൈലികൾ, സമയക്രമങ്ങൾ, ശരീരഭാഷകൾ,തുടങ്ങി എല്ലാം പരിശീലിക്കപെടുന്നത് കൂട്ടുതരവാദിത്വം വർധിപ്പിക്കുകയും തൽഫലമായി സമൂഹത്തിൽ പൊതുവായ നല്ല അഭിപ്രായങ്ങൾ നേടിയെടുക്കുവാൻ സഹായകമാവുന്നു. ഒപ്പം ടീം വർക്ക് നന്നായി കൊണ്ട് പോകാനും സഹായകമാവുന്നു.നേരത്തെ പറഞ്ഞതുപോലെ നമ്മുടെ വിദ്യാഭ്യാസ രീതിയിൽ ഇല്ലാത്തത് കൊണ്ട് തന്നെ സോഫ്റ്റ് സ്കിൽ ട്രെയിനിങ്ങുകൾ നിർബന്ധമായും പരിശീലിപ്പിക്കപ്പെടുന്നത് ജോലിക്കാരന്റെ ചിട്ടയായ തുടർച്ചയായ പ്രവർത്തനങ്ങൾക്ക് സഹായകമാവുന്നു.
3. സെയിൽസ് ട്രെയിനിങ്
ഇൻഡസ്ട്രിയിലെ 90% സെയിൽസ് സ്റ്റാഫുകളും സെയിൽസിന്റെ ശാത്രീയമായ ടെക്നിക്കുകളെ കുറിച്ച് അറിവില്ലാത്തവരാണ്.അത് കൊണ്ട് തന്നെ സെയിൽസ് എങ്ങനെ നിർവഹിക്കണം എന്ന് അവർക്കറിയില്ല.കസ്റ്റമേഴ്സിന്റെ റിജെക്ഷനുകളും ഒബ്ജെക്ഷനുകളും മറികടക്കാനറിയാത്ത ഒരു സെയിൽസ് സ്റ്റാഫിന് കസ്റ്റമറിനെ നേരിടാനുള്ള ഭയം ജനിക്കുകയും തൽഫലമായി കസ്റ്റമർക്ക് ആവശ്യമായ സർവീസുകൾ നിർദ്ദേശങ്ങൾ എന്നിവ കൊടുക്കുന്നതിൽ പരാജയപ്പെടുകയും ചെയ്യുന്നു.അതോടു കൂടി സെയിൽസ് നടക്കാതിരിക്കുകയും ഡെയിലി ഉള്ള ബിസിനസിനെ ബാധിക്കുകയും ചെയ്യുന്നു.
ഒരു എംപ്ലോയിക്ക്, പ്രേത്യേകിച്ചു സെയിൽസിൽ ജോലി ചെയ്യുന്ന ഒരു സ്റ്റാഫിന് നിർബന്ധമായും സെയിൽസിനോട് ബന്ധപ്പെട്ട പല സ്കിലുകളും ഡവലപ്പ് ചെയ്യേണ്ടതായിട്ടുണ്ട്. അതിനു ബിസിനസ് ഓണർ വേണ്ട സമയത്ത് അനുയോജ്യമായ ട്രെയിനിങ്ങുകൾ കൊടുക്കുവാൻ മുതിരേണ്ടത് അത്യാവശ്യം ആണ്.പ്രസന്റേഷൻ, ഫോളോ അപ്,ഒബ്ജെക്ഷനുകളെ നേരിടുക, റീജെക്ഷനുകളെ നേരിടുക, ക്ലോസിങ് അറിയുക എന്ന വിവിധ സ്കില്ലുകൾ പഠിച്ചെടുത്ത സെയിൽസ്കാരന് മാത്രമേ ഏറ്റവും നല്ല റിസൾട്ട് കൊണ്ട് വരാൻ സാധിക്കുകയുള്ളു.
ട്രൈനിങ്ങിന്റെ ആവശ്യകതയെ കുറിച്ച് ബോധ്യവാനാവാത്ത ഒരു ബിസിനസുകാരൻ, ശമ്പളഇനത്തിൽ മാത്രം പണം ചിലവഴിച്ചു കൊണ്ടിരുന്നാൽ അത് തീർത്തും നഷ്ടമാവുകയും ചെയ്യുന്നു.
അതുകൊണ്ട് കൃത്യമായ ബിസിനസ് വളർച്ചക്ക് വ്യക്തമായ ട്രെയിനിങ് നൽകേണ്ടത് അത്യന്താപേക്ഷിതമാണ്..