ബിസിനസ്സ് വിജയങ്ങൾ ഒരു നല്ല നായകന്റെ അല്ലെങ്കിൽ ലീഡർ ടെ വിജയമാണെന്ന് പറയുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല, സമയം , മാനുഷിക മൂലധനം, പണം എന്നിവയെ കൃത്യമായ രീതിയിൽ ഉപയോഗപ്പെടുത്തി മികച്ച റിസൾട്ട് കൊണ്ടു വരുന്നതാണ് ഒരു വിജയി ആയ ബിസിനസ്സ് മാൻ.
ചുറ്റുപാടിനെ കുറിച്ചു മനസിലാക്കാനും അതിനനുസരിച്ചുള്ള മാറ്റങ്ങൾ കൊണ്ടു വരാനും നടപ്പിലാക്കാനും കഴിയുന്നൊരാൾ കൂടെയാവണം ലീഡർ.
എങ്ങനെയാണ് ഒരു തീരുമാനം കൃത്യമായി നടപ്പിലാക്കപ്പെടുന്നത് അത് കൃത്യമായി കമ്മ്യൂണിക്കേഷനിലൂടെയാണ് എന്ന് വേണം പറയാൻ, ഓർഗനൈസേഷന്
മുകളിൽ തൊഴിലാളികൾക്ക് ഉണ്ടാവുന്ന കമ്മിറ്മെന്റ് ,മോടിവഷൻ എല്ലാം കൃത്യമായ കമ്മ്യൂണിക്കേഷന്റെ പ്രതിഫലനം ആണെന്ന് വേണം പറയാൻ.
എന്ന് കോമ്മ്യൂണിക്കേഷൻ കൃത്യമല്ലാതാവുന്നോ അന്ന് മുതൽ അതിന്റെതായ കുറവുകൾ നമുക്ക് നമ്മുടെ ബിസിനസ്സ് ൽ കാണാം. നല്ല സംസാരം നിർമ്മിക്കുന്ന സാഹചര്യവും ചുറ്റുപാടും ഏറ്റവും നല്ല റിസൾട്ട് കൊണ്ടു വരുന്നു. അതിന് മുകളിലായി ബോസ് എന്ന സ്ഥാനത്ത് നിന്നും ലീഡറിലേക്കുള്ള മാറ്റം കൂടെയാണ് മികച്ച കമ്മ്യൂണിക്കേഷൻ സാധ്യമാക്കുന്നത്.
ഇന്ന് പല ബിസിനസ്സ് സ്ഥാപനങ്ങളും ഇതുവരെ നമ്മൾ ശീലിച്ചു വന്ന കമ്മ്യൂണിക്കേഷൻ ചാനലുകളും രീതികളും മാറ്റി കുറച്ചു കൂടെ ആളുകളെ ഉൾക്കൊള്ളുന്ന ഒരു കമ്മ്യൂണിറ്റി മാതൃകയിൽ സ്ഥാപനങ്ങളെ മുന്നോട്ട് കൊണ്ടു പോവുന്നത് കാണുന്നു..
നല്ല മാറ്റമാണ്. ഇത് ഒരു ടീം സിനിർജി നിർമ്മിക്കുകയും ജോലി ചെയ്യുന്നവർ കൂടുതൽ ആത്മാർത്ഥമായി ജോലി ചെയ്യാനും സഹായിക്കുന്നു.
കൂടുതൽ എംപതറ്റിക് ആയ ഈ ചുറ്റുപാട് വിരസതയും ജോലി ഭാരവും കുറക്കും ഒപ്പം ഓഫിസ് പൊളിറ്റിക്സ് നെ ഒരു പരിധി വരെ തടയും.
നല്ല ലീഡർ ക്ക് മാത്രം സാധ്യമാവുന്ന കാര്യമാണ് മുകളിൽ പറഞ്ഞ സിസ്റ്റം അഥവാ അത്തരമൊരു ഇൻക്ലൂസീവ് ആയ തൊഴിൽ സാഹചര്യം .
ഇത്തരമൊരു ലീഡറിലേക്ക് എത്താൻ കൃത്യമായ തയ്യാർ എടുപ്പ് നിർബന്ധമാണ്. എല്ലാവരിലും ലീഡർ ആവനുള്ള കഴിവ് ഉണ്ട് എന്നാൽ ആരാണോ ആ കഴിവിന് മുകളിൽ പരിശ്രമിക്കുന്നത് അവർ മികച്ച ലീഡേഴ്സ് ആവുന്നു. കൃത്യമായ വായനയും … പഠനവും പരിശീലനവും ഇതിന് സഹായിക്കും ,
പണത്തേക്കാൾ പലപ്പോഴും ബിസിനസ്സ് മാനേജ് ചെയ്യാൻ അറിയേണ്ടത് ഹ്യൂമൻ ക്യാപിറ്റലിനെ അഥവാ Peoples Management നെ കുറിച്ചു നന്നായി അറിയുക എന്നതാണ്.
ഒരു മാനേജരുടെ ജോലി എന്താണ് ഒറ്റവാക്കിൽ മികച്ച തൊഴിൽ സാഹചര്യം നിർമ്മിക്കുക എന്നതാണ് . എല്ലാത്തിലുമപരി തൊഴിലാളികളെ പ്രചോദിപ്പിക്കുക എന്നതാണ്.
ഏതെല്ലാം അവസ്ഥകളിലാണ് ഒരു തൊഴിലാളിയുടെ പ്രചോദനം നഷ്ടപ്പെടുന്നത്… അല്ലെങ്കിൽ ജോലിയോട് വിരസത തോന്നുന്നത്. അത് താഴെ പറയുന്ന കാരണങ്ങൾ കൊണ്ടാവാം. മിക്കതും ഓർഗനൈസേഷന്റെ സമീപനത്തിൽ വരുന്ന വിഷയങ്ങൾ ആവും
When an employee feel uninspired
Ignored (അവഗണിക്കപ്പെടുക)
Disrespected (അർഹിക്കുന്ന ബഹുമാനം ലഭിക്കാതെയിരിക്കുക)
Underutilized (തന്റെ കഴിവിനും നൈപുണ്യത്തിനും അനുസരിച്ച രീതിയിൽ ഉപയോഗപ്പെടുത്താതിരിക്കുക)
Unfair treatment (ചെയ്യുന്ന ജോലിയിലും മറ്റ് കാര്യങ്ങളിലും മോശം രീതിയിൽ പരിഗണന നേരിടേണ്ടി വരിക)
ഇതേ പോലെ ലീഡർഷിപ്പിൽ വരുന്ന സ്വഭാവ വിഷയങ്ങളും കാരണമാവാം അത്തരത്തിലുള്ള ലീഡർസ് ആരൊക്കെയാണെന്ന് നോക്കാം.
Arm chair leader
(തന്റെ ഓർഡറുകൾ മാത്രം മറ്റുള്ളവർ അനുസരിക്കണമെന്നും… തന്റെ തീരുമാനത്തിന് മുകളിൽ ആരും പോകരുത് എന്നും ചിന്തിക്കുന്ന ലീഡേഴ്സ്)
Inconsistent person (സ്ഥിരതയില്ലാത്ത വ്യക്തി – അഥവാ ഒരു സമയത്തു പറയുന്നത് അല്ല പിന്നീട് പറയുന്നത്. ഇത് കമ്മ്യൂണിക്കേഷനെ ബാധിക്കുകയും തൊഴിൽ ചെയ്യുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്യുന്നു.
Unavailable person (ഓർഗനൈസേഷനിൽ ഉണ്ടാവുന്ന വിഷയങ്ങൾ കൈകാര്യം ചെയ്യാനും പരിഹാരം കാണാനും ലഭ്യമല്ലാത്ത വ്യക്തി , അഥവാ ലീഡർഷിപ്പിൽ ഉണ്ടാവുകയും അതിന് അനുസരിച്ച് ആവശ്യങ്ങൾക്ക് ലഭ്യമാവാത്ത ലീഡർ എന്നു പറയാം)
മുകളിൽ പറഞ്ഞ കാരണങ്ങൾ കൊണ്ടും… ലീഡർഷിപ്പ് സ്വഭാവം കൊണ്ടും മികച്ച റിസൾട്ട് വരേണ്ട നല്ല തൊഴിലാളികളിൽ നിന്നും ഏറ്റവും മോശം റിസൾട്ട് വരാനുള്ള സാധ്യത വളരെ കൂടുതലാണ്.. അവരിൽ നിന്നും അവരുടെ മികച്ച പെർഫോമൻസ് സാധ്യമാക്കുക എന്നതാണ് ഒരു ലീഡറുടെ ജോലി.
എന്താണ് Inspiration എങ്ങനെയാണ് ഒരു Inspiring ലീഡർ ആവാൻ കഴിയുക.. ? നമുക്ക് നോക്കാം
Inspiration എന്നാൽ അതൊരു വികാരമാണ്… എനിക്ക് ഇത് ചെയ്യാൻ കഴിയും എന്ന ഉറച്ച ചിന്തയാണ്.. അത് തൊഴിലാളികളിൽ ഉണ്ടാക്കിയെടുക്കുന്നതിൽ ആണ് വിജയം .
എങ്ങനെ ഒരു Inspiring ലീഡർ ആവാം.
Acknowledgement
ആളുകളെ പേരെടുത്ത പരിചയപ്പെടുകയും ഇടപഴകുകയും ചെയ്യുക. കേവലം അവർ ചെയ്യുന്ന ജോലിക്ക് അപ്പുറം അവരുമായി നല്ല ബന്ധം സൂക്ഷിക്കുക, അവരെ പരിഗണിക്കുന്ന അവരുടെ പേര് ഓർത്തു വെക്കുന്നു എന്ന് അറിയുമ്പോൾ തന്നെ കൂടുതൽ ആത്മാർത്ഥമായി അവർ ജോലി ചെയ്യും.
Appreciate (അഭിനന്ദിക്കുക)
ലോകത്തിലെ ഏറ്റവും നല്ല മോടിവഷൻ അത് അഭിനന്ദനമാണ്, ഒരാൾ ചെയ്യുന്ന ഒരു വർക്കിനെ നല്ല വാക്കിൽ അഭിനന്ദിക്കുമ്പോൾ അത് കുറച്ചു കൂടെ നന്നായി ചെയ്യാനും …മുന്നോട്ട് പോവാനും പ്രേരിപ്പിക്കും. നന്നായി ചെയ്യുമ്പോൾ അവർ ഒരു നല്ല വാക്ക് അവർ ആഗ്രഹിക്കുന്നുണ്ട് എന്നാണ് സത്യം. തെറ്റ് തിരുത്തുന്നതും നല്ല വാക്കിലൂടെ ആയാൽ വലിയ മാറ്റം അത് കൊണ്ട് വരും.
Respect (ബഹുമാനം)
ഏതൊരു മനുഷ്യനും അടിസ്ഥാനമായി ആഗ്രഹിക്കുന്ന കാര്യമാണ് ബഹുമാനം. അവരുടെ തൊഴിലിനെയും വ്യക്തിത്വത്തെയും ബഹുമാനിക്കുന്ന വഴി അവർ തിരിച്ചും ഇതേ ബഹുമാനവും അതിലുപരി നല്ല കമ്മിറ്മെന്റ് ഉം ഓർഗനൈസേഷനോട് കാണിക്കും.
Make them feel good (നല്ല തൊഴിൽ സാഹചര്യത്തിലൂടെയും നല്ല കമ്മ്യൂണിക്കേഷനിലൂടെയും അവർക്ക് അവരോട് തന്നെ നല്ല മതിപ്പ് ഉണ്ടാക്കിയെടുക്കുക. ഇത് തൊഴിലാളികൾക്ക് ലീഡറോടും ഓർഗനൈസേഷനോടും കൂടുതൽ പ്രതിബദ്ധതയുണ്ടാക്കും
Good mentor (നല്ല മെന്റർ ആവുക) ഒരു നല്ല ലീഡർ നല്ല ട്രൈനേർ അല്ലെങ്കിൽ മെന്റർ ആയിരിക്കണം .. തെറ്റുകൾ തിരുത്തുകയും നല്ല രീതിയിൽ നയിക്കുകയും ചെയ്യുന്നൊരാൾ. ശ്രമകരമായ ഒരു ജോലി നിങ്ങൾ അവരെ ഏല്പിക്കുന്നതോടൊപ്പം ആ ജോലിയിൽ ഒരു ലീഡർ എന്ന നിലയ്ക്ക് അവരെ സപ്പോർട്ട് ചെയ്യുകയും ..നയിക്കുകയും ചെയ്യുകയും ഒടുവിൽ അത് വിജയകരമായി പൂർത്തിയാകുമ്പോൾ ജോലി ചെയ്തവരെ അഭിനന്ദിക്കുകയും ചെയ്യുക. ഇത് കൂടുതൽ കമിറ്റഡ് ആയ തൊഴിലാളികളെ വാർത്തെടുക്കും .
ലീഡർഷിപ്പ് ഒരു ജന്മ ലഭിക്കുന്ന കഴിവിനെക്കാൾ ഉപരി നേടിയെടുക്കുന്ന കഴിവാണ് അതിന് നല്ല നീരീക്ഷണ പാഠവവും…പഠനവും പരിശ്രമവും ആവശ്യമാണ്.