സുസ്ഥിരവികസനം ഉറപ്പുവരുത്തുന്നതിനും കോർപ്പറേറ്റ് കമ്പനികളുടെ പ്രവർത്തന രീതികൾ ചിട്ടപ്പെടുത്തുന്നതിനും മറ്റുഉത്തരവാദിത്തങ്ങൾ നടപ്പാക്കുന്നതിലും പരിസ്ഥിതി നിയമങ്ങൾ വളരെ പ്രാധാന്യമർഹിക്കുന്നുണ്ട്. അത്യാവശ്യമായ വികസനങ്ങൾ കോണ്ടുവരുന്നതിനോടൊപ്പം തടന്ന പ്രാധാന്യമർഹിക്കുന്ന കാര്യമാണ് പരിസ്ഥിതി സംരക്ഷണവും. വരും തലമുറയ്ക്ക് ഈ ഭൂമി ഇതിനെക്കാൾ
മനോഹരമായി നൽകുക എന്ന കടമ മറന്ന് ലാഭത്തിനുവേണ്ടി മാത്രം പ്രവർത്തിക്കാതിരിക്കാൻ കോർപ്പറേറ്റുകൾക്ക് ഒരു വഴികാട്ടിയാണ് പരിസ്ഥിതി നിയമങ്ങളും അവരിൽ നിക്ഷിപ്തമായിരിക്കുന്ന
കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയും പരിസ്ഥിതിയെ സംരക്ഷിച്ചു കോണ്ട് സുസ്ഥിര
വികസനത്തിൽ എത്തുന്നതിനും മലിനീകരണം, വനനശീകരണം മുതലായവ ഒഴിവാക്കുന്നതിനും വേണ്ടിയാണ് പരിസ്ഥിതി നിയമങ്ങൾ. നമ്മൾ ചെയ്യുന്ന പ്രവർത്തികൾ ഓരോ നിമിഷവും ഭൂമിയെ ശ്വാസംമുട്ടിക്കുന്നതാണ്. എന്നിരുന്നാലും വളരുന്ന ലോകത്ത് ഇത്തരം വികസനം ഒഴിച്ചുകൂടാനാവാത്തതുമാണ്. പരിസ്ഥിതിക്ക് നൽകുന്ന ആഘാതം എത്രത്തോളം ലഘൂകരിക്കാം എന്ന ഉദ്ദേഷത്തോടെ വ്യത്യസ്ത തരം നിലവാരങ്ങൾ ഇത്തരം പരിസ്ഥിതി നിയമങ്ങൾ
വ്യവസായങ്ങൾക്കുമേൽ ഏർടപ്പെുത്തുന്നുണ്ട്. പുക പടലങ്ങൾ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നതിനും, ധാതുക്കൾ ഖനനം ചെയ്യുന്നതിനും, ഭൂമിയുടെയും, വെള്ളത്തിന്റെയും ഉപയോഗത്തിനും
ഇത്തരം നിയമങ്ങൾ നിയന്ത്രണം കോണ്ടുവന്നിട്ടുണ്ട്.
• കോർപ്പറേറ്റ് സോഷ്യൽ റെസപോൺസിബിലിറ്റി
ബിസിനസ്സ് സംരംഭങ്ങൾ സമൂഹത്തോട് വച്ചുപുലർത്തേണ്ട ചില കടമകളാണ് കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി . ഒരു വ്യവസായം പരിസ്ഥിതിക്ക് ആഘാതം ഉണ്ടാക്കുന്നത് സ്വാഭാവികമാണ് . എന്നാൽ അതിനു പരിഹാരമായി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കോർപ്പറേറ്റുകൾക്കാവും. അടുത്ത കാലങ്ങളിലായി വളരെ നല്ല രീതിയിലുള്ള മാറ്റങ്ങൾ ഈ മേഖലയിൽ കാണുന്നുണ്ട്. സുസ്ഥിര വ്യവസായം നടപ്പാക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണത്തിലുപരി ദീർഘകാല അടിസ്ഥാനത്തിൽ കമ്പനിയുടെ വളർച്ചയ്ക്കും പ്രശ്സതിക്കും
അടിസ്ഥാനം ആകുന്നു. കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പ്രോത്സോഹിപ്പിക്കുന്നതിനായി പല
അന്താരാഷ്ട്ര ഉടമ്പടികളും നിലവിലുണ്ട്. ആഗോള താപനത്തെ പ്രതികരോധിക്കാൻ നിലവിൽ വന്ന പാരിസ് ഉടമ്പടിയും (Paris Agreement), ആണവ മാലിന്യങ്ങൾ പോലുള്ള അപകടകരമായ മാലിന്യങ്ങൾ സംസകരിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻ കരുതലുകളെ കുറിച്ച് തയ്യാറാക്കിയ ബേസൽ കൺവൻഷനും(Basel convention)ഇത്തരം ഉടമ്പടികൾക്ക് ഉദ്ദാഹരണമാണ്.
• വെല്ലുവിളികൾ
പരിസ്ഥിതി സംരക്ഷണം എന്ന കടമയോടൊപ്പം ബിസിനസ ലാഭകരമായി മുന്നോട്ടു കോണ്ടുകപോവുക എന്നത് തീർച്ചയായും ഒരു കടമ്പയാണ്. ഇത്തരം സുസ്ഥിരമായ കാഴ്ചപാടുകൾ നടപ്പിലാക്കുമ്പോൾ പലതരം വെല്ലുവിളികൾ നേരിടേണ്ടി വരും. അത്തരം സാഹചര്യങ്ങളിൽ പരമ്പരാഗത രീതികളിൽ നിന്നും വ്യതിചലിച്ച് പുതിയ പ്രവർത്തന രീതികൾ ആവിഷ്കരിക്കാൻ ശ്രമിച്ചാൽ ഒരു പരിധി വരെ ലാഭം നിലനിർത്താൻ ആവും. പ്രധാനമായും വെല്ലുവിളികൾ നേരിടുക സാങ്കേതിക വിദ്യയുടെ പരിമിതികളും മറ്റു കോർപ്പറേറ്റുകളോടുള്ള
മത്സരവുമായിരിക്കും. പക്ഷേ ലോക സമ്പത്ത് വ്യവസ്ഥയിൽ പരിസ്ഥിതി സംരക്ഷണത്തിൽ നിലനിർത്തി കോണ്ടുള്ള ബിസിനസ്സ് സങ്കൽപ്പങ്ങൾക്കാണ് ഇനി സ്വീകാര്യത കിട്ടുക എന്ന കാര്യത്തിൽ ഒരു തർക്കവും വേണ്ടതില്ല.
• അവസരങ്ങളും സാധ്യതകളും
കടമ്പകളെക്കാൾ ഏറേ പരിസ്ഥിതി നിയമങ്ങൾ മുന്നിൽ വയ്ക്കുന്ന സാധ്യതകൾ അനവധിയാണ്. ക്രിയാത്മകതയ്ക്കും കണ്ടെത്തലുകൾക്കും ബിസിനസ്സ് മേഖലയിൽ എന്നും വലിയ പ്രാധാന്യമാണ് ഉള്ളത്.
നിയമങ്ങൾ അനുശാസിക്കുന്ന നിയന്ത്രണങ്ങൾ പുതിയ കണ്ടുപിടുത്തങ്ങൾക്കും സാങ്കേതിക വിദ്യയുടെ ഉപയോഗത്തിനും വൻകതോതിൽ ഊർജ്ജം പകരുന്നതാണ്. സുസ്ഥിര വികസനത്തിന് ഊന്നൽ നൽകി കൊണ്ടുള്ള സാങ്കേതിക വളർച്ചക്കും അതിന്റെ വ്യാപകമായ ഉപയോഗവും പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കുമെന്ന് നിസംശയം പറയാം . ഓഹരി ഉടമകളെ അടക്കം ഉൾക്കോള്ളിച്ചുകോണ്ട് സുസ്ഥിരവികസന ചർച്ചകൾ നടത്തി അവരുടെ അഭിപ്രായങ്ങളും കേൾക്കുന്നത് വഴി നല്ലൊരു മാറ്റത്തിനും തുടക്കം കുടിക്കാൻ കോർപ്പറേറ്റുകൾക്ക് പറ്റും.പല കമ്പനികളും ഇപ്പോൾ തങ്ങളുടെ പ്രവർത്തനങ്ങൾ
എത്രത്തോളം പാരിസ്ഥിതീക ആഘാതം ഉണ്ടോക്കുന്നുണ്ട് എന്ന് അറിയാൻ വേണ്ടി സ്വയം സർവേകൾ നടത്തുകയും തോഴിലാളികൾക്ക് പരിശീലനം നൽകുകയും പരിസ്ഥിതിക ആഘാത സാധ്യതകളെ മുൻകൂട്ടി കണ്ടു നടപടികൾ എടുക്കുകയും ചെയ്യുന്നുണ്ട്. പരിസ്ഥിതി നിയമങ്ങൾ അനുസരിക്കാതെ പ്രവർത്തിക്കുന്ന
കമ്പനികൾക്ക് വലിയ പിഴ ശിക്ഷയും ഈടാക്കുന്നുണ്ട് . ഇത്തരം കാര്യങ്ങൾ കൈ കാര്യം ചെയ്യുന്നതിനായി കേന്ദ്ര സംസ്ഥാനതലത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് നിലവിലുണ്ട്. പരിസ്ഥിതി സംരക്ഷണം അനിവാര്യമായ കാലഘട്ടത്തിലാണ് നമ്മൾ ഓരോരുത്തരും ഇന്ന് ജീവിക്കുന്നത്. നമ്മൾ ഉപയോഗിക്കുന്ന വസതുക്കൾ പരിസ്ഥിതിയെ മുറിവേൽപ്പിച്ചുകോണ്ട് ഉണ്ടാക്കിയതാകരുത് എന്ന് ഓരോ ഉപഭോക്താവും തീരുമാനിച്ചാൽ തന്നെ വ്യവസായ മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. അതിന്റെ തുടക്കം എന്ന രീതിയിൽ പല പരിസ്ഥിതി നിയമങ്ങളും കോർപ്പറേറ്റുകളോട് തങ്ങളുടെ ഉൽപ്പന്നങ്ങൾ Eco-labelling ചെയ്യാൻ ആവശ്യപ്പെടുന്നുണ്ട്. Eco-labelling ചെയ്യുന്നതു വഴി തങ്ങളുടെ ഉൽപ്പന്നം യാതൊരു തരത്തിലുള്ള പാരിസ്ഥിതീക ആഘാതവും ഉണ്ടോകുന്നില്ല എന്ന് സൂചിപ്പിക്കാൻ കോർപ്പറേറ്റുകൾക്ക് സാധിക്കും.സുസ്ഥിരവികസനത്തിന്റെ രണ്ട് നെടും തൂണുകളാണ് പരിസ്ഥിതി നിയമങ്ങളും കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയും . പരിസ്ഥിതിയോടുള്ള കൂറും കടമയും നിലനിർത്തിക്കോണ്ട്
വ്യവസായത്തെ ചിട്ടപ്പെടുത്തുന്നത് വഴി നാളെക്കായി നല്ല കാര്യങ്ങൾ നമുക്ക് കരുതി വെക്കാനാവും . നിയമങ്ങൾ അനുശാസിക്കുന്ന കാര്യങ്ങൾ നടപ്പാക്കുന്നതിലൂടെ മാത്രമേ ആരോഗ്യമുള്ള ഭൂമിയെ നിലനിർത്താൻ ആവുകയുള്ളൂ.