ബാല്യം കൗമാരം യൗവനം വാർദ്ധക്യം ഒരു മനുഷ്യന്റെ ജീവിതം കടന്നുപോകുന്ന പല ഘട്ടങ്ങൾ.. കുട്ടിത്തം നിറഞ്ഞ കുട്ടിക്കാലവും , ചുറുചുറുക്കുള്ള കൗമാരവും, യുവത്വ മാറുന്ന യൗവനവും കടന്നുപോയി കഴിഞ്ഞാൽ പിന്നീട് വരുന്ന വാർദ്ധക്യ കാലം ചിലർക്ക് മനോഹരവും ചിലർക്ക് പേടിസ്വപ്നവും ആണ്. പരസഹായവും പരിചരണവും ഏറെ ആവശ്യമുള്ള ഒരു കാലം.
വാർദ്ധക്യകാലത്ത് മാതാപിതാക്കൾക്ക് കൃത്യമായ സ്നേഹവും പരിചരണവും കൊടുക്കാൻ പറ്റുക എന്നത് ഏറ്റവും വിലപ്പെട്ട കാര്യമാണ്. പക്ഷേ സാഹചര്യങ്ങൾ കൊണ്ട് പലപ്പോഴും അത് സാധ്യമാകാറില്ല. ഇത് ഏറ്റവും കൂടുതൽ അലട്ടുന്നത് വിദേശത്ത് ജോലി ചെയ്യുന്നവരെയാണ്. വിദേശരാജ്യങ്ങളിൽ കണ്ടുവരുന്ന കെയർ ഹോംസ് നമ്മുടെ നാട്ടിൽ കുറവാണ്. അവ അഗതി മന്ദിരങ്ങളായും വൃദ്ധസദനങ്ങളായുമാണ് കൂടുതലും ഉള്ളത്. എന്നാൽ കേരളത്തിൽ ആദ്യമായി കെയർ ഹോം പാലിയേറ്റീവ് കെയർ സൗകര്യങ്ങളോടെ കൊണ്ടുവന്ന ഏക വ്യക്തിയാണ് ജോസഫ് അലക്സ്. 2015 ലാണ് സിഗ്നേച്ചർ ഏജ് കെയർ എന്ന പേരിൽ അദ്ദേഹം ഒരു സംരംഭം ആരംഭിക്കുന്നത്.
2014 സ്വന്തം ജീവിതാനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇത്തരമൊരു ആശയത്തിൽ അദ്ദേഹം എത്തിപ്പെട്ടത്. തന്റെ സുഹൃത്തിന്റെ അമ്മയെ ഒരു ഹോം നേഴ്സ് ഒട്ടും കരുതലും കരുണയും ഇല്ലാതെ പരിചരണം എന്ന പേരിൽ നോക്കുന്നത് കണ്ട നിമിഷമാണ് അദ്ദേഹം ഇങ്ങനെ ഒരു ഉചിതമായ തീരുമാനത്തിലേക്ക് എത്തിപ്പെട്ടത്.
വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടു പോകുന്നവർക്ക് തുണയായും സ്നേഹമായും കഴിയും വിധം എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിൽ നിന്നും ജനിച്ചതാണ് സിഗ്നേച്ചർ ഏജ് കെയർ.
ആരോഗ്യ മേഖലയിലെ വിദഗ്ധരുടെ പരിപാലനവും പരിചരണവും 24 മണിക്കൂറും ലഭ്യമാണ് ഇവിടെ. ശാരീരിക ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും ഒരുപോലെ മുൻതൂക്കം നൽകുന്നുണ്ട്. കൂടാതെ ഡോക്ടർ കൺസൾട്ടേഷൻ മറ്റു സർവീസുകൾ എല്ലാം നൽകുന്നു.
സിഗ്നേച്ചർ ഏജ് കെയറിന്റെ 3 യൂണിറ്റുകൾ എറണാകുളത്താണ് നിലവിലുള്ളത്.വെണ്ണല ചക്കിളവട്ടത്ത് പാലിയേറ്റീവ് / ഹോസ്പിസ് കെയർ ഹോം, കാക്കനാട് കുന്നുംപുറത്ത് അസിസ്റ്റഡ് ലിവിങ്,വാഴക്കാലയിൽ ഡിമെൻഷ്യ കെയർ ഹോം എന്നിങ്ങനെയാണ് പ്രവർത്തിക്കുന്നത്.
വാർദ്ധക്യത്തിലുള്ള 180 ഓളം പേരാണ് ഇവിടുത്തെ അന്തവാസികൾ. വിദേശത്ത് ജോലി ചെയ്യുന്ന മക്കൾക്ക് ഒരാദിയും കൂടാതെ അവരുടെ വാർദ്ധക്യസഹജമായ ബുദ്ധിമുട്ട് നേരിടുന്നവരുടെ ഉറ്റവരെ സുരക്ഷിതമായി സ്നേഹം കൊടുത്തുകൊണ്ട് വാർദ്ധക്യം വർണ്ണമാക്കാൻ സഹായിക്കുന്ന ഒരു സ്ഥാപനം കൂടിയാണ് സിഗ്നേച്ചർ ഏജ് കെയർ.
ഒരു പെയ്ഡ് ഹോം ആയ ഇവിടെ തന്നാലാവുന്ന വിധം കയ്യിൽ ഒതുങ്ങുന്ന രീതിയിൽ പരിധികൾക്കുള്ളിൽ നിന്നുകൊണ്ട് ചാരിറ്റി സേവനങ്ങളും നൽകുന്നുണ്ട്. സെയിൽസ് മേഖലയിൽ ജോലി ചെയ്ത് ജോസഫ് തന്റെ മിച്ചം വെച്ച സമ്പാദ്യത്തിൽ നിന്നാണ് ഇത് തുടങ്ങിയത്. എന്തെങ്കിലും ഒന്ന് തുടങ്ങുമ്പോൾ അതിൽ മറ്റുള്ളവർക്ക് സന്തോഷത്തോടെ സ്വീകരിക്കാൻ കഴിയും വിധം ഒരു പ്രോഡക്റ്റ് ആവണം എന്നതിൽ നിർബന്ധം ഉണ്ടായിരുന്നു. ഉപഭോക്താവിനെ നിർബന്ധിച്ചു ഉത്പന്നം വാങ്ങുന്ന സ്ഥിരം രീതിയോടുള്ള അവഗണനയും ഉണ്ടായിരുന്നു. എന്നാൽ ആകസ്മികമായി എത്തിപ്പെട്ട മേഖലയാവട്ടെ തീർത്തും തന്റെ ചിന്താഗതിയോട് യോജിക്കുന്നതായിരുന്നു.നിലവിൽ മനസ്സിന് നന്മയുള്ളവരും സ്നേഹസമ്പന്നരുമായ നൂറോളം ജീവനക്കാർ ഉണ്ട് ഈ സ്നേഹക്കൂട്ടിൽ.
കൗൺസിലിംഗും കലാപരിപാടികളുമായി വാർദ്ധക്യം വസന്തമാണിവിടെ.
വയോജൻ മെമ്പർഷിപ്പ് പ്ലാൻ എന്നൊരു എൻഡ് ഓഫ് ലൈഫ് പ്ലാൻ കൂടി ജോസഫിനുണ്ട്.
പലപ്പോഴും വയസ്സാകുമ്പോൾ പല രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരെ നാം കാണാറുണ്ട്. ചിലപ്പോൾ അത് പരിചരിക്കുന്നവർക്കും ബുദ്ധിമുട്ടായി മാറാറുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് ഉൾപ്പെടെ വൈകാരികമായ ചില നിമിഷങ്ങളിൽ ബന്ധങ്ങൾ ബന്ധനവും ബാധ്യതയും ആയി മാറുന്ന സാഹചര്യങ്ങൾ ഉണ്ടാവാറുണ്ട്. ഇത് ഒഴിവാക്കിക്കൊണ്ട് ഏത് പ്രായത്തിലും ഒരു നിക്ഷേപം വർദ്ധക്ക്യ കാലത്തേക്ക് നീക്കിവെച്ചുകൊണ്ട് നിങ്ങളുടെ വാർദ്ധക്യത്തിന് തണൽ ഒരുക്കാവുന്നതാണ്. വാർദ്ധക്യകാലത്തെ സേവനവും പരിചരണവും സാമ്പത്തിക ഭദ്രതയും ഉറപ്പുവരുത്തി കൊണ്ട് ഒരു നിക്ഷേപ പ്ലാൻ. മെമ്പർഷിപ്പ് എടുത്ത ആൾക്ക് ഉപയോഗപ്പെടുത്താൻ പറ്റിയില്ലെങ്കിൽ
മെമ്പർ നിർദ്ദേശിക്കുന്ന ആൾക്കും ഇത് പ്രയോജനപ്പെടുത്താം. പ്രയോജനപ്പെടുത്തേണ്ട ആവശ്യം വന്നിട്ടില്ലെങ്കിൽ നിക്ഷേപിച്ച പണം അഞ്ചു വർഷത്തിനുശേഷം തിരിച്ചു നൽകുന്നതാണ്.
ഡോക്ടർ ഓൺ വീൽസ് എന്നുപറഞ്ഞ മറ്റൊരു സർവീസ് കൂടി നടത്തിവരുന്നുണ്ട്. അവശത അനുഭവിക്കുന്നവർക്ക് അവരുടെ സൗകര്യാനുസരണം അവരുടെ അടുത്തേക്ക് പോയി കൺസൾട്ടേഷൻ നടത്തുന്നു.
ചാരിറ്റി എന്നത് പണത്തിൽ മാത്രം ഒതുങ്ങുന്നതല്ല, നൽകുന്ന സമയം, നോക്കാനുള്ള മനസ്സ്, എന്തിനേറെ ഒരു ചിരി പോലും ചാരിറ്റി ആണ് ഈ കാലത്ത്. ഇവിടെയാണ് ജോസഫ് അലക്സ് എന്ന സോഷ്യൽ എന്റർപ്രീനറിന്റെ സ്നേഹം നിറഞ്ഞ കരുതലായ് സിഗ്നേച്ചർ ഏജ് കെയറിന്റെ മനസ്സറിഞ്ഞുള്ള സേവനം ലഭ്യമാകുന്നത്.