സ്വഭാവ സൗന്ദര്യം, ശരീര സൗന്ദര്യം, തുടങ്ങി വ്യക്തി സൗന്ദര്യത്തിലെ സമ്മിശ്ര ഘടകങ്ങളിൽ ഒന്നാണ് ആകാര ഭംഗിയും മെയ് വഴക്കവും ഫിറ്റായ ശരീരവുമെല്ലാം. കാഴ്ചയിലെ ഭംഗിക്ക് അപ്പുറം ആരോഗ്യത്തോടെ ഇരിക്കുക എന്നതും സുപ്രധാനമാണ്. എന്നാൽ ആരോഗ്യം കേവലം ഫിറ്റായ ശരീരം മാത്രമല്ല ആരോഗ്യമുള്ള മനസ്സും ആരോഗ്യമുള്ള ചിന്തയും പിറക്കുന്നിടം കൂടിയാണ്.
ബഹുമതികളും പുരസ്കാരങ്ങളും പദവികളും വാരിക്കൂട്ടിയ മുസ്തഫ പുളിയകോടൻ എന്ന യുവത്വമാർന്ന ഇന്ത്യ സ്വപ്നം കാണുന്ന സംരംഭകനും ഉണ്ടൊരു പ്രചോദനാത്മകമായ കഥ!
മിസ്റ്റർ മസ്റ്റ് ഇൻ എന്ന ഫിറ്റ്നസ് ബ്രാൻഡിന്റെ ഫൗണ്ടറും സി. ഇ. ഓ യും എം ജിം ദ റിയൽ ഫിറ്റ്നസ് എക്സ്പേർട്ട് എന്ന സ്ഥാപനത്തിന്റെ എംഡിയുമായ മുസ്തഫയുടെ നാൾവഴികൾ ഒന്നും അത്ര എളുപ്പമായിരുന്നില്ല.

Mr India 2017, Mr. Saudi Arabia 2011,2012,2013
Mgym – CMD
Mr. Must In – Founder
KHO State Vice President
20+ Year’s experience in fitness
1994 പുറത്തിറങ്ങിയ മുഹറ എന്ന സിനിമയിലെ നായകൻ സുനിൽ ഷെട്ടിയുടെ മുഖച്ഛായ ഉണ്ട് തനിക്ക് എന്ന് പലരും പറഞ്ഞ സന്തോഷവും , എന്നാൽ സുനിൽ ഷെട്ടിയുടെ ശരീര സൗന്ദര്യമോ ഫിറ്റ്നസോ കൂടി ഉണ്ടായിരുന്നെങ്കിൽ നിനക്കുമൊരു ഫേയ്മസ് ആവാമായിരുന്നു എന്ന അഭിപ്രായവും മുസ്തഫയെ സ്വാധീനിച്ചത് ചെറുതായൊന്നുമല്ലായിരുന്നു.
കിട്ടിയ ഉന്മേഷവും, ആർജ്ജവവും വെച്ച് 1994 ബോഡി ബിൽഡിങ്ങിനായി മുസ്ലിയാരങ്ങാടിയിൽ തന്നെയുള്ള ഒരു ജിമ്മിൽ ചേർന്നു. 1996 ഒക്കെ ആയപ്പോൾ റെന്റിനു വീട് എടുത്തു.ആ വീട്ടിൽ തന്നെ ശരീരം ഫിറ്റാക്കാനുള്ള കുറച്ച് സാധനസാമഗ്രികൾ ഒക്കെ ഇറക്കി ചെറിയൊരു ജിം സെറ്റപ്പ് മെനഞ്ഞെടുത്തു. വിരളമായി മാത്രം കണ്ടിരുന്ന ഒരു പ്രതിഭാസം പോലെയായിരുന്നു അന്നത്തെ കാലത്ത് ജിമ്മുകൾ.
പലരും അന്ന് മുസ്തഫ ജിം എന്ന് പറഞ്ഞിരുന്ന ജിം ആണ് ഇന്ന് എം ജിം എന്ന പേരിൽ അറിയപ്പെടുന്നത്.
കൊല്ലം രണ്ടായിരത്തിൽ മത്സരയിനങ്ങളിൽ തന്റെ വെയിറ്റ് കാറ്റഗറിയിൽ മിസ്റ്റർ മലപ്പുറം ആയി തുടക്കം കുറിച്ചു ഈ മേഖലയിൽ. എന്നാൽ അധികം വൈകാതെ കുടുംബം, ജോലി, ഉത്തരവാദിത്വങ്ങൾ എന്നിവയിലേക്ക് കൂടി ശ്രദ്ധ ചെലുത്തിയതിനാൽ വിസ എടുത്ത് വിദേശത്തേക്ക് പറന്നു. സൗദിയിൽ എത്തിയ മുസ്തഫ ജോലികൾ ചെയ്തു പോന്നെങ്കിലും തന്റെ പാഷൻ വിട്ടുകളയാൻ തയ്യാറായിരുന്നില്ല. അങ്ങനെ അടുത്തുള്ള ജിമ്മിൽ ജോയിൻ ചെയ്തു. രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും പാൽ എന്ന പഴഞ്ചൊല്ല് പോലൊരു അവസരമായിരുന്നു പിന്നീട് മുസ്തഫക്ക് ലഭിച്ചത്.ജിമ്മിൽ ആകെ ഉണ്ടായിരുന്ന ട്രെയിനർ അവധിക്ക് നാട്ടിലേക്ക് പോയത് മുസ്തഫയ്ക്ക് ഒരു ജോലി മാറ്റ സാധ്യതയായി മുന്നിൽ വന്നു. ട്രെയിനിങ് കാര്യങ്ങളും മറ്റും അത്യാവശ്യം വശമുള്ളതിനാലും ജിമ്മിൽ പല സഹായങ്ങൾ ചെയ്തു കൊടുക്കുന്നതിനാലും ജിം ഉടമ പുസ്തക ട്രെയിനർ എന്ന പുതിയ ഒരു അവസരം വച്ചു നീട്ടി. നിരസിക്കാതെ മുസ്തഫ അത് ഏറ്റെടുത്തുകൊണ്ട് പ്രയാണം ആരംഭിച്ചു… എന്നാൽ വൈകാതെ മികച്ച ജോലി അവസരങ്ങൾ ഇതേ മേഖലയിൽ മുസ്തഫയെ തേടി വന്നു… 2011ലെ മിസ്റ്റർ സൗദി അറേബ്യ മത്സരത്തിന്റെ അനൗൺസ്മെന്റുകൾ കേട്ട് തുടങ്ങിയപ്പോഴേ 2010 മുതൽ അതിനായുള്ള കഠിന പ്രവർത്തനങ്ങളും പ്രയത്നങ്ങളും തുടങ്ങി. അങ്ങനെ തുടർച്ചയായി 2011, 2012, 2013 വർഷങ്ങളിൽ മിസ്റ്റർ സൗദി അറേബ്യ ആയി മുസ്തഫ പുളിയകോടൻ.
സൗദിയിലെ വിസ പ്രശ്നങ്ങൾ കാരണം നല്ല വരുമാനമുള്ള ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വരാൻ നിർബന്ധിതനായി. നാട്ടിലെത്തി പുതിയ ജോലിക്ക് ബാംഗ്ലൂരിലേക്ക്.. വീണ്ടും എത്തിപ്പെട്ടത് ഫിറ്റ്നസ് സെന്ററിൽ തന്നെ അവിടെയും പടിപടികളായി ഉയർച്ചകൾ മാത്രം. പത്തായിരത്തിന് കയറിയ ജോലിയിൽ നിന്നും ഇറങ്ങുമ്പോൾ ഒന്നരലക്ഷത്തോളം മാസ വരുമാനം ഉള്ള വ്യക്തിയായിരുന്നു മുസ്തഫ. വെല്ലുവിളികൾക്കും പരിഹാസങ്ങൾക്കും പകരമായി വീണ്ടും ചങ്കുറപ്പോടെ 2017 മിസ്റ്റർ ഇന്ത്യയായി തെളിയിച്ചു കാണിച്ചു.
കൊറോണ സമയത്ത് ഉദിച്ച ചിന്തയായിരുന്നു എന്തുകൊണ്ട് ഇതുപോലെ മികച്ച സൗകര്യങ്ങളും എല്ലാം ഉള്ള ഫിറ്റ്നസ് സെന്റർ നാട്ടിൽ തുടങ്ങിക്കൂട എന്നുള്ളത്. കൊറോണ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ നിൽക്കുന്ന സമയത്ത് മലപ്പുറം മഞ്ചേരിയിൽ മുസ്തഫ എം ജിമ്മിന് തുടക്കമിട്ടു. ഇവിടെ ലേഡീസിന് പ്രത്യേകമായി തിരിച്ച സെക്ഷനുകൾ ഉണ്ട്. ഏത് സമയത്തും ട്രെയിനർ അവൈലബിലിറ്റിയുംമുണ്ട്.
അമേരിക്കൻ മെഷീനറിസ് ഉപയോഗിക്കുന്നു എന്ന പ്രത്യേകതയോടൊപ്പം അസസ്മെന്റ് ടെസ്റ്റ്, കൗൺസിലിംഗ്, കസ്റ്റമൈസ് ഡയറ്റ് ചാർട്ട്, കസ്റ്റമൈസ്ഡ് വർക്ക് ഔട്ട് ഗർഡ്, എന്നിവയും ഇവിടത്തെ പ്രത്യേകതയാണ്. 20 വർഷത്തോളം ഫിറ്റ്നസ് ഫീൽഡിലിൽ പ്രാവീണ്യമുള്ള മുസ്തഫ കേരള ഹെൽത്ത് ക്ലബ് ഓർഗനൈസേഷൻ വൈസ് പ്രസിഡണ്ടും, മലപ്പുറം ഹെൽത്ത് ക്ലബ് ഓർഗനൈസേഷൻ സെക്രട്ടറിയും ആണ്.
വ്യക്തമായ ഭാവി പദ്ധതികളും പ്ലാനിങ്ങുകളുമായും ആണ് ഇദ്ദേഹം മുന്നോട്ടു പോകുന്നതും. മൈ ജിം എന്ന മറ്റൊരു ജിം കൺസെപ്റ്റും നിലവിലുണ്ട്.ടൊപ്പം ആദിയൊന്നുമില്ലാതെ ഇഷ്ടപ്പെട്ട ഭക്ഷണം ആസ്വദിച്ചു കഴിക്കാൻ പറ്റുക, മനസ്സിനിണങ്ങിയ വസ്ത്രം ധരിക്കാൻ പറ്റുക, കിതപ്പുകൾ ഇല്ലാതെ ഓടിക്കയറാൻ പറ്റുക ഇതൊക്കെ പ്രഥമ പരിഗണന കൊടുത്തുകൊണ്ട് കൂടെ കൂട്ടുന്നുണ്ട് ഇദ്ദേഹം. ആളുകളുടെ ദൈനംദിന ജീവിതം ആയാസകരമാക്കാൻ മുസ്തഫയും എം ജിമ്മും എന്നും കൂടെയുണ്ട്…
ദി യങ് മേക്കർ ഓഫ് ഇന്ത്യ എന്നതാണ് ആഗ്രഹമായും സ്വപ്നമായും കൂടെ കൊണ്ടു നടക്കുന്നത് ….