മനുഷ്യമനസ്സിന്റെ വിശാലതയെക്കുറിച്ച് നിങ്ങള്‍ക്കറിയാമോ ? ഇതര ജീവി വര്‍ഗ്ഗങ്ങളുടെ മേല്‍ അധീശത്വം നേടാന്‍ നമ്മെ സഹായിച്ച, അവനവന് ആഗ്രഹിക്കുന്ന പുരോഗതിയിലേക്ക് നരവംശത്തെയാകെ നടത്തിയ ആഴവും പരപ്പുമേറിയ ഊര്ജ്ജസ്രോതസാണത്. ചിലപ്പോള്‍ അലയടങ്ങിയ കടല്‍പ്പോലെ ശാന്തം, ചിലപ്പോള്‍ എന്തിനെയും തച്ചുടക്കുന്ന, സുനാമികള്‍ സ്രഷ്ടിക്കുന്ന രൗദ്രരൂപി. ചിലപ്പോള്‍ ത്രസിപ്പിക്കുന്ന സന്തോഷം നല്കുന്ന ഉന്മേഷദായിനി മറ്റ് ചിലപ്പോള്‍ എല്ലാ പ്രതീക്ഷകളും അവസാനിച്ചുവെന്ന വിഹ്വലതയില്‍ കണ്ണീര് പൊഴിക്കുന്ന വിലാപരൂപി. ചിലപ്പോള്‍ അളവില്ലാത്ത ഉത്കണ്ഠ പകരുന്ന സമ്മര്ദ്ധസ്വരൂപണി, മറ്റ് ചിലപ്പോള്‍ വിഷാദരൂപി. അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത വിധം വിഭിന്നവും വൈവിധ്യമേറിയതുമാണ് മനസ്സിന്റെയും , ആത്മാവിന്റെയും വ്യാപാരങ്ങള്‍.
ജീവിതത്തില്‍ നാം നേരിടുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം മനസ്സിനെയും , ആത്മാവിനെയും ശരിയായി നിയന്ത്രിക്കാന്‍ ശീലിക്കുക എന്നതാണ്.പക്ഷെ അതത്ര എളുപ്പമല്ല. അതിനായി കൃത്യമായ പരിശീലനവും വിദഗ്ധനായ ഒരു പരിശീലകന്റെ ശിക്ഷണവും ആവശ്യമാണ്. നിങ്ങള്‍ ഒരു വിദ്ധ്യാര്ത്ഥിയോ അധ്യാപകനോ, ബിസിനസുകാരനോ, മറ്റേതെങ്കിലും തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോ ഗ്രഹസ്ഥരോ ആകട്ടെ, മനസ്സിന്റെയും ആത്മാവിന്റെയും നിയന്ത്രണം കൃത്യമായ രീതിയില്‍ അഭ്യസിക്കാന്‍ കഴിഞ്ഞാല്‍ വിജയം ഉറപ്പാണ് എന്നാല്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലോ സാമൂഹിക സംവിധാനങ്ങളിലോ അത്തരത്തിലുള്ള ഒരു പരിശീലനവും നല്കപ്പെടുന്നില്ല എന്നതാണ് യഥാര്‍ത്ഥ്യം.
ഉത്കണ്ഠ, ഉറക്കക്കുറവ്, വിഷാദം, എന്നിവ നിങ്ങളുടെ ജീവിതത്തിനെ വളരെ ആശങ്കപ്പെടുത്തുന്നുണ്ടോ ? ഒരിക്കലും അവസാനിക്കാത്ത നിഷേധാത്മക ചിന്തകളാൽ ദിവസം മുഴുവൻ നിങ്ങൾക്ക് സമ്മർദ്ദം അനുഭവപ്പെടുന്നുണ്ടോ?.ജോലിസ്ഥലത്ത് നിങ്ങൾ ഉൽപ്പാദനക്ഷമതയില്ലാത്തവരും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്തവരുമായി തുടരുന്നുണ്ടോ ?
ഈ ഉത്കണ്ഠ, വിഷാദം, അമിത ചിന്ത, ജീവിതത്തെ നരകമാക്കുന്നുവെങ്കിൽ, എന്തുകൊണ്ടാണ് അതിനെപറ്റി നിങ്ങളൊന്നും ചെയ്യാത്തത് ? നിങ്ങൾക്ക് നിങ്ങളുടെ കുടുംബത്തോടൊപ്പം സമാധാനപരവും സന്തുഷ്ടവുമായ ജീവിതത്തിനായി നിങ്ങൾ എന്തെങ്കിലും ചെയ്യാത്തവരായി തീര്‍ന്നിരിക്കുന്നുവോ ? അതോ ഒന്ന് പൊരുതി നോക്കാനുള്ള ആവേശം മനസ്സില്‍ ഇപ്പോഴും സൂക്ഷിക്കുന്നുണ്ടോ ? ജീവിതത്തിൽ ഏറ്റവും സുപ്രധാനമായ ആ തീരുമാനമെടുക്കാനുള്ള സമയമിതാണ്.
ഉത്കണ്ഠയെ, എകാന്തതയെ, ഉറക്കക്കുറവിനെ അകറ്റാന്‍ നിങ്ങൾ എന്ത് ചെയ്തു എന്ന ചോദ്യത്തിന് പലരും പറയാറുള്ള മറുപടി ദിവസവും മരുന്നുകള്‍ കഴിക്കുകയും ധ്യാനം പരിശീലിക്കുകയും ചെയ്യുന്നുണ്ട് എന്നാകും. എന്നാലവ ഉത്കണ്ഠക്കുള്ള ശാശ്വത പരിഹാരമല്ല. ജീവിതത്തിലുടനീളം ഒരാള്‍ക്കും ഇത്തരം മരുന്നുകള്‍ കഴിക്കാൻ കഴിയില്ല. മാത്രമല്ല അത് ആരോഗ്യകരമായ ഒരു ശീലവുമല്ല. മറ്റെന്താണ് വഴിയെന്ന് ആലോചിക്കേണ്ടിവരുന്നത് അത്തരം സാഹചര്യത്തിലാണ്. വെറും നാലാഴ്ചയ്ക്കുള്ളിൽ നിങ്ങളുടെ ഉത്കണ്ഠ,ഉറക്കക്കുറവ്, വിഷാദം,നെഗറ്റീവ് ചിന്ത എന്നിവ ശാശ്വതമായി പരിഹരിക്കാൻ കഴിയുന്ന ഒരു പരിഹാരമുണ്ടെന്ന് ഞാൻ പറഞ്ഞാൽ അത് വിശ്വസിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടായിരിക്കും എന്നാല്‍ സത്യമിതാണ്.
Access bars therapy technique എന്ന ഈ പുതിയ സംവിധാനം ആയിരക്കണക്കിന് പ്രൊഫഷണലുകള്‍ക്ക് ഉത്കണ്ഠാരഹിതമായ വർക്ക് ജീവിതം പ്രദാനം ചെയ്തിട്ടുണ്ട്., Access bars therapy Sree- Surya Energy healing, Past life regression, Embryo sleep, Expressive Art Therapy , Rudra Thandavam, Acceptance and Commitment Therapy, Hypnotherapy, Resource Building അങ്ങനെ ലോകോത്തരമായ വളരെ ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങളാണ് .
ബന്ധങ്ങളിൽ എപ്പോഴും സന്തോഷത്തിലായിരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? വഴക്കുകളില്ലെന്നു മാത്രമല്ല കോപ നിയന്ത്രണവും സാധ്യമാണ്. നിഷേധാത്മക ചിന്തകളും, നെഗറ്റീവ് ഊര്‍ജ്ജവും മനസ്സിനെ ദുര്‍ബലമാക്കുന്ന എല്ലാ അവസ്ഥകളെയും നേരിടുകയെന്നത് ഇപ്പോഴൊരു വിദൂര സ്വപ്നമല്ല Access bars therapy ഇവയ്ക്ക് എല്ലാത്തിനുമുള്ള പരിഹാരമാണ് തികച്ചും ശാസ്ത്രീയമായ ഒരു പരിശീലന മാര്‍ഗ്ഗം. നൂറുകണക്കിന് ആളുകള്‍ക്ക് ഈ രീതിയില്‍ പരിശീലനം നല്കാന് കഴിഞ്ഞുവെന്ന അഭിമാനത്തോടെയാണ് ഈ കുറിപ്പെഴുതുന്നത്.
ഒരു പക്ഷെ നിങ്ങളില്‍ പലരും Access bars therapy എന്ന പേര് ആദ്യമായിട്ടാകും കേള്‍ക്കുന്നത്. എന്നാല്‍ അതില്‍ ആശങ്കപ്പെടെണ്ടതില്ല ജീവിതത്തെ സ്വന്തം ട്രാക്കിലാക്കാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ എപ്പോള്‍ വേണമെങ്കിലും ഈ രീതി പരിശീലിച്ചു തുടങ്ങാം. പ്രവര്‍ത്തനങ്ങളെ പൂര്ണ്ണതയിലാക്കാന് സമ്മതിക്കാത്തതും ജീവിതത്തെ സ്തംഭനാവസ്ഥയിലാക്കുന്നതുമായ നെഗറ്റീവ് ഊർജ്ജത്തെ എങ്ങനെ ക്ലിയർ ചെയ്യാമെന്ന് നിങ്ങൾക്ക് പഠിക്കാൻ കഴിയുന്ന ഒരു തെറാപ്പി സ്പെഷ്യാലിറ്റി ക്ലാസാണിത്.
പേരന്റിങ്ങ് ഇഷ്യുസ്, ധനകാര്യ മാനേജ്മെന്റ്, സ്ട്രെസ്സ് കണ്ട്രോള്, റിലേഷന്‍ഷിപ്പ് മാനേജ്മെന്റ്, മൊബൈല്‍ അഡിക്ഷന്, നിരാശാബോധം, സന്തുഷ്ടിനഷ്ടം ആശങ്ക, വിഷാദം, എന്നിങ്ങനെ നമ്മെ നിരന്തരം സ്വാധീനിക്കുന്ന, നിത്യ ജീവിതത്തെ വേദനാജനകമാക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം ഈ പരിശീലന രീതിയിലൂടെ നിങ്ങള്‍ക്ക് സ്വായത്തമാക്കാന്‍ കഴിയും. ഒരു മാറ്റത്തിനെ സ്വീകരിക്കാന്‍ നിങ്ങള്‍ക്ക് താല്പര്യമുണ്ടാകണം എന്ന് മാത്രം. മാറ്റങ്ങള്‍ മാത്രമേ മാറ്റമില്ലാത്തതായിട്ടുള്ളു എന്നാണല്ലോ പറയാറ് സ്വയം മാറ്റാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ ഞങ്ങളോടൊപ്പം ചേരു. ഒന്നുചേര്‍ന്ന് നമുക്കീ ലോകം കൂടുതല്‍ മനോഹരമാക്കാം.