അരുമയോടെ വളർത്തുന്ന ഓമന മൃഗങ്ങൾക്ക് എന്നും വീടുകളിൽ അംഗങ്ങളോളം പ്രിയപ്പെട്ട സ്ഥാനമാണ്. ഒറ്റപ്പെടലിന്റെ ഏകാന്തതയിൽ കഴിയുന്ന പലർക്കും കൂട്ടും കൂട്ടുകാരുമാണ് ഇവർ. ഇവരുടെ പ്രാഥമിക കാര്യങ്ങൾ മുതൽ ഭക്ഷണകാര്യങ്ങളിൽ വരെ ശ്രദ്ധാലുക്കൾ ആണ് നാം.
വീട്ടിൽ വളർത്തുന്ന 4 പട്ടികളിൽ ഒന്നായ ബെയ്ലിക്ക് ഒരു വർഷത്തോളമായി അലർജി കണ്ടു തുടങ്ങിയപ്പോൾ തോന്നിയ സംശയം പുറത്തുനിന്നുള്ള പ്രിസർവേറ്റീവ്സ് അടങ്ങിയ ഭക്ഷണത്തിന്റെതാവുമോ എന്നായിരുന്നു. ഈ ഒരു സന്ദേഹത്തിൽ നിന്നും ജയലക്ഷ്മി തീരുമാനിച്ചു ബേരിക്കെ മാത്രമല്ല എല്ലാ വളർത്തു മൃഗങ്ങൾക്കും വീട്ടിൽ നിന്നു തന്നെ ഭക്ഷണം ഉണ്ടാക്കി നൽകാമെന്ന്.
പട്ടികൾക്കായുള്ള കേക്ക് ട്രീറ്റ്സ് തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ യൂട്യൂബ് നോക്കി പഠിച്ചു മറ്റും ബെയ്ലിക്ക് തന്നെ ആദ്യം ഉണ്ടാക്കി നൽകി.ബെയ്ലിക്ക് ഏറെ ഇഷ്ടപ്പെട്ട ഭക്ഷണം ബാക്കി പട്ടികൾക്കും ഇഷ്ടമായതോടെ ഇതിന്റെ മേക്കിങ് ആരംഭിച്ചു. ആവശ്യക്കാരായ സുഹൃത്തുക്കൾക്കും നൽകി.
ഇതിന്റെ വിപണന സാധ്യത പരിഗണിച്ച് ഒരു ബിസിനസ് പ്ലാനിലേക്ക് എത്താൻ അധികം സമയം വേണ്ടി വന്നില്ല. വളർത്തുമൃഗങ്ങൾക്കായി ഇത്തരത്തിൽ ഹോം മെയ്ഡ് ഫുഡ് ലഭിക്കുന്ന സ്ഥലങ്ങൾ വളരെ കുറവായതിനാൽ ഇവിടെ ഒരു ഓപ്പർച്യൂണിറ്റി കണ്ടെത്തിയ തൃപ്പൂണിത്തുറ സ്വദേശി ജയലക്ഷ്മി ദീപക് ഹൂച് ആൻഡ് ബെയിലി ബാർക്കറി തുടങ്ങി.
നിയമത്തിൽ പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞ ജയലക്ഷ്മി ബാങ്കിംഗ് മേഖലയിൽ ഫ്രീലാൻസ് ആയി വർക്ക് ചെയ്തു.ശേഷം ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിലും.
പിന്നീട് 2012ൽ ബേക്കിങ്ങിൽ ഒരു ഡിപ്ലോമ കോഴ്സും ചെയ്തുകൊണ്ട് സാധാരണ ഹ്യൂമൻസിനായുള്ള കേക്കുകൾ ഉണ്ടാക്കാൻ തുടങ്ങി. ഇതിന് ഷുഗർ ക്രാഫ്റ്റ് എന്ന പേരും നൽകി. ഇതായിരുന്നു ജയ ലക്ഷ്മിയുടെ കന്നി സംരംഭം. 2018 വരെ ഇതുതന്നെ തുടർന്നു.
2018ൽ പെറ്റ് ഫുഡ് ബേക്കിങ്ങിലേക്ക് കടന്നു ഇതിനൊരു നിമിത്തം ആയിരുന്നു ബെയ്ലി. 2019 ആകുമ്പോഴേക്കും പെറ്റ് ഫുഡ് ബേക്കിംഗ് പച്ചപിടിച്ചു.
ഹ്യൂമൻസിനായുള്ള കേക്കുകളിൽ മധുരമുള്ള പദാർത്ഥങ്ങളും വെജിറ്റേറിയൻ ഐറ്റംസുമാണ് ഉൾപ്പെടാറുള്ളത്. പെറ്റ് ബേക്കിങ്ങിലേക്ക് വരുമ്പോൾ കൂടുതലും നോൺവെജ് ഐറ്റംസ് ഉൾപ്പെടുത്തണം. സാധനസാമഗ്രികൾ വേർതിരിച്ച് ഉപയോഗിക്കണം, രണ്ടിനുമായി സമയം കൂടുതലായി ചിലവഴിക്കണം ഇതെല്ലാം കണക്കിലെടുത്ത് ഷുഗർ ക്രാഫ്റ്റിന് വിരാമമിട്ടു. ശേഷം പൂർണ്ണമായും പെറ്റ് ബേക്കിങ്ങിലേക്ക് മാത്രമായി തിരിഞ്ഞു. കൊറോണ കാലം പോലും ഈ പുതിയ സ്റ്റാർട്ടപ്പിന് അനുകൂലമായിരുന്നു. കുറേ ആളുകൾ ഒറ്റപ്പെടലിൽ നിന്നും രക്ഷപ്പെടാനും കൂട്ട് എന്നോണമായും വളർത്തുമൃഗങ്ങളെ വാങ്ങിത്തുടങ്ങിയ സമയം ഓർഡറുകളും കിട്ടിത്തുടങ്ങി ബിസിനസ് വളർന്നു.
നിലവിൽ കേക്ക്, കുക്കീസ്, ഡി. ഐ വൈ മിക്സസ്, സപ്ലിമെന്റ്സ്, കേക്ക് മിക്സസ് ഇതെല്ലാം ഹൂച്ച് ആൻഡ് ബെയ്ലിയിൽ ലഭ്യമാണ്.
കേക്കുകൾ കൊച്ചിയിൽ മാത്രമായാണ് സപ്ലൈ ചെയ്യുന്നത്. ട്രീറ്റ്സ് ന് പാൻ ഇന്ത്യ സപ്ലൈ ഉണ്ട്.
അലർജിയുള്ള വളർത്തുമൃഗങ്ങൾക്കായി കസ്റ്റമൈസ് ചെയ്തും ട്രീറ്റ്സ് ഉണ്ടാക്കി നൽകുന്നു. ആവശ്യക്കാർക്ക് കൊറിയർ ചെയ്തും നൽകുന്നു. ഫ്രഷ് കേക്കിന് കൊച്ചിയിൽ മാത്രമാണ് സപ്ലൈ ഉള്ളത്. ബാക്കിയുള്ള ജില്ലകളിൽ നിന്നും ഒരുപാട് ഓർഡറുകൾ വരാറുള്ളത് കൊണ്ട് ഇതിന് പരിഹാരം എന്നോണം ആവശ്യക്കാർക്ക് സർവീസ് മിതമായ നിരക്കിൽ തികച്ചും നാച്ചുറൽ ആയ ഹോം മെയ്ഡ് ഫുഡ് ഐറ്റംസ് ഡി. ഐ.വൈ ഇൻസ്റ്റന്റ് കേക്ക് മിക്സ് ആൻഡ് ഫ്രോസ്റ്റ്ഡ് മിക്സ് എന്ന രീതിയിലും ലഭ്യമാണ്. ഈ ഒരു മിക്സിൽ വെള്ളം ചേർത്ത് ചൂടാക്കിയും വേവിച്ചും ഉപയോഗിക്കാം.
ബർത്ത് ഡേ കേക്ക് ഈ തരത്തിൽ പട്ടികൾക്കായി ലഭ്യമാണ്. കൂടാതെ ട്രാവലിംഗ് മീറ്റ്സ് പാക്കുകളും ആവശ്യാനുസരണം ഉണ്ടാക്കി നൽകുന്നു.
എല്ലാവരുടെയും പോസിറ്റീവ് ആയ പ്രതികരണങ്ങൾ തന്നെയാണ് മുന്നോട്ടുള്ള ഊർജ്ജവും ലഭിക്കുന്ന സന്തോഷവും.