അമ്മയും കുഞ്ഞും തമ്മിലുള്ള അവിസ്മരണീയമായ ബന്ധത്തിന്റെ വിലയേറിയ ഓർമ്മകൾ സൂക്ഷിക്കാൻ ഇന്ന് വ്യത്യസ്തമായ മാർഗങ്ങൾ നിലവിലുണ്ട്. അത്തരത്തിലൊരു മനോഹരമായ ആശയമാണ് മുലപ്പാൽ, കുഞ്ഞിന്റെ മുടി, പൊക്കിൾക്കൊടി എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന ആഭരണങ്ങൾ.
പ്രത്യേക രീതിയിൽ സംസ്കരിച്ച് സംരക്ഷിക്കുന്ന മുലപ്പാൽ, കുഞ്ഞിന്റെ ആദ്യത്തെ മുടിയിഴകൾ, വരണ്ടുവീണ പൊക്കിൾക്കൊടി, കുഞ്ഞിന്റെ ആദ്യമായി കൊഴിഞ്ഞ പല്ല്, മുടി, നഖം എന്നിവയൊക്കെ ഉപയോഗിച്ചാണ് ഇവ നിർമ്മിക്കുന്നത്.
തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശിനിയായ തസ്ലീമ യൂട്യൂബ് വീഡിയോകൾ കാണുന്നനതനിടയിൽ മുലപ്പാൽ കൊണ്ട് ആഭരണങ്ങൾ നിർമ്മിക്കുന്നത് കാണാൻ ഇടയാവുകയും അതിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിച്ച് തേടി പഠിക്കാൻ തുടങ്ങി. ബി.എസ്.സി സുവോളജി ബിരുദം നേടുകയും ഹോസ്പിറ്റലിൽ അഡ്മിൻ ആയി പ്രവർത്തികുകയുമായിരുന്നു തസ്ലിമ.പിന്നീട് നേവി ഉദ്യോഗസ്ഥൻ ആയ ഭർത്താവിനോടൊപ്പം ആന്തമാനിലേക്ക് താമസം മാറിയപ്പോൾ ജോലി ഉപേക്ഷിക്കുകയായിരുന്നു.
ഗർഭിണി ആയിരിക്കെയാണ് തസ്ലീമ മുലപ്പാൽ കൊണ്ട് ജ്വല്ലറി ഉണ്ടാക്കുന്ന യൂട്യൂബ് വീഡിയോ കാണുന്നത് അതിൽ ആകൃഷ്ടയാവുകയും ജ്വല്ലറിക് വേണ്ടി സമീപിക്കികയും ചെയ്തപ്പോളാണ് സാധാരണക്കാർക്ക് കയ്യിലൊതുങ്ങുന്ന വിലയല്ല എന്ന് മനസിലാകുന്നത്. തുടർന്ന് ഇതിന്റെ നിർമാണ പ്രക്രിയയെ കുറിച്ച് പഠിക്കാം എന്ന് തീരുമാനിച്ചു. തേടി തേടി പഠിച്ചതിന് ശേഷം പ്രസവം കഴിഞ്ഞ് സ്വന്തം മുലപ്പാലിൽ തന്നെ പരീക്ഷിക്കാൻ തീരുമാനിച്ചു. പല തവണ പരീക്ഷണം പാളി പോയി എങ്കിലും ഒടുവിൽ തസ്ലിമയുടെ തീവ്ര പ്രയത്നം വിജയം കണ്ടു.
സ്വന്തമായി വിജയകരമായി ഒരു പെൻഡന്റ് ചെയ്തത് കണ്ടു കൂട്ടുകാർ ചോദിച്ചപ്പോൾ അവർക്കും നിർമിച്ചു നൽകി. ഒരു നൂതന ആശയവും ആരും ചെയ്യാത്ത ഒന്നും ആയതിനാൽ ഭർത്താവ് ആണ് എന്തുകൊണ്ട് ഇതൊരു കരിയർ ആക്കിക്കൂട എന്ന് ചോദിച്ചത്. പിന്നെ മെല്ലെ ഒരു ഇൻസ്റ്റ പേജ് നിർമിച്ചു മാ ഹാലിബ് എന്ന പേരിൽ അറബിയിൽ അമ്മയുടെ പാൽ എന്നർത്ഥം വരുന്നതാണ് ഈ വാക്ക് . നിലവിൽ ഇത് ഇന്ത്യയിലെ തന്നെ ആദ്യത്തെ മുലപ്പാൽ കോസ്റ്റേഴ്സ് ജ്വല്ലറി മേക്കിങ് ബിസിനസ്സ് ആയി മാറി .
നിലവിൽ ഗോൾഡിലും സിൽവറിലും ഉള്ള ജ്വല്ലറികൾ മാ ഹാലിബിൽ നിന്നും ലഭ്യമാണ്. കസ്റ്റമേഴ്സ് ജ്വലറി അയച്ച് കൊടുത്ത് ചെയ്യുന്ന രീതിയും ഉണ്ട്. ഇതിനു വേണ്ടി പോസ്റ്റൽ വഴി മുലപാല് എയർ ടൈറ്റ് ആയി പാക്ക് ചെയ്ത് നൽകിയാൽ മാത്രമേ അതിന്റെ കളർ മാറാതെയും കേടുകൂടാതെയും എത്തുകയുള്ളു. മാത്രമല്ല ജ്വല്ലറി തിരികെ കസ്റ്റമറിന് പൂർത്തീകരിച്ചു നൽകുവാനും 2മുതൽ 3 മാസം വരെ സമയം എടുക്കാറുണ്ട് എന്ന് തസ്ലീമ പറയുന്നു.
പലർക്കും ഇതൊരു വൈകാരികമായി ബന്ധിപ്പിക്കുന്ന രീതിയിൽ ഉള്ള ഒന്നായതിനാൽ തന്നെ വളരെ സൂക്ഷ്മതയോടെയാണ് ഇവർ കൈകാര്യം ചെയ്യാനുള്ളത്. കൂടാതെ ഒരുപാട് ഇമോഷണൽ ഫീഡ്ബാക്കുകളും തനിക് ലഭിക്കാറുണ്ടെന്നു തസ്ലിമ പറയുന്നു. മരിച്ചുപോയ തന്റെ രണ്ട് വയസുള്ള കുഞ്ഞിന്റെ കൺപീലി സൂക്ഷിച്ച് വെച്ച അമ്മക്ക് വേണ്ടി ജ്വല്ലറി നിർമ്മിച്ച് താൻ നേരിട്ട് തന്നെ അവർക്കതുകൊണ്ട് നൽകിയപ്പോൾ ഉണ്ടായ വൈകാരിക മുഹൂർത്തെ ഒരിക്കലും മറക്കാനാവില്ല എന്ന് പറയുന്നു തസ്ലീമ. അതുപോലെ തന്നെ അച്ഛൻ മരിച്ചു പോയി അദ്ദേഹത്തിന്റെ മുടിയുമായി വന്ന അമ്മയ്ക്കും മകൾക്കും മോതിരവും പെണ്ടന്റും നിർമിച്ചപ്പോഴും എല്ലാം ലഭിച്ച റെസ്പോൺസ് എല്ലാം മനസ്സിൽ തട്ടുന്നവയായിരുന്നു. 26 വർഷം മുന്നേ ഒരമ്മ സൂക്ഷിച്ച് വെച്ച പൊക്കിൾ കോടി ഉപയോഗിച്ച് തന്റെ മകൾക്ക് ആഭരണം നിർമിച്ചു നൽകാൻ സാധിച്ചിട്ടുണ്ട് .
അടുത്തിടെ ഒരമ്മയുടെ നിരന്തര ആവശ്യപ്രകാരം മരിച്ചുപോയ തന്റെ കുഞ്ഞിന്റെ ബ്ലഡ് സൂക്ഷിച്ച് വെച്ചിട്ട് ഒരു റിങ്ങ് ചെയ്തു നൽകി. ബ്ലഡിൽ ചെയ്യുവാൻ മാനസികമായി വളരെ ഭയവും ബുദ്ധിമുട്ടും എല്ലാം ഉണ്ടായിട്ട് പോലും ആ അമ്മയുടെ ആവശ്യം നിരസിക്കാൻ തോന്നിയില്ല.
നിലവിൽ വീട്ടിൽ തന്നെ ഒരു ചെറിയ സ്ഥലത്ത് വെച്ചാണ് ഇവയെല്ലാം ചെയ്യുന്നത്. അഭരണങ്ങൾക്ക് പുറമെ കോസ്റ്റേഴ്സും ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്.അനിയ ത്തി തമീമയും തസ്ലീമയുടെ വലം കൈ എന്നോണം ഇതേ പാതയിൽ സഹായി ആയി കൂടെത്തന്നെയുണ്ട്.
നിലവിൽ 800 രൂപ മുതൽ തുടങ്ങുന്ന ആഭരണങ്ങൾ മാ ഹാലിബ് വഴി ചെയ്തു നൽകുന്നുണ്ട്. മുലപ്പാൽ പ്രിസേർവ് ചെയ്യുന്ന രാസവസ്തുക്കളുടെ കൂടിയ വില മൂലമാണ് ആഭാരങ്ങൾക്കും വില കൂടുന്നത്. നിലവിൽ അമേരിക്കയിൽ നിന്നുമാണ് രാസവസ്തുക്കൾ എത്തിക്കുന്നത്. മാത്രമല്ല സ്വന്തമായി ഈ രാസവസ്തു നിർമ്മിക്കാനുള്ള ശ്രമത്തിലാണ് തസ്ലിമ. തന്റെ ശ്രമം വിജയം കണ്ടാൽ സാധാരണക്കാർക്കും താങ്ങാവുന്ന വിലയിൽ തന്റെ ആഭരണങ്ങൾ നൽകാൻ ആവും.
മാ ഹാലിബിൽ നിലവിൽ പൊക്കിൾ കോടി, കുഞ്ഞിന്റെ പല്ല്, നഖം , മുടി, കൺപീലി എന്നിവ ഉപയോഗിച്ചെല്ലാം ആഭരണങ്ങൾ നിർമിച്ചു നൽകുന്നു. നിർമ്മിക്കുന്നതിന്റെ വീഡിയോ ആളുകൾക്കു അയക്കുന്നതും ഇവരുടെ വിശ്വസ്ഥത കൂട്ടുന്നു. നിലവിൽ ഇന്ത്യയിൽ എല്ലാ ഇടങ്ങളിലും നിന്നും ഓർഡറുകൾ ലഭിച്ചിട്ടുണ്ട് മാ ഹാലിബിൽ നിന്നും. ഭാവിയിൽ ഒരു വർക്ക്ഷോപ്പ് തുടങ്ങി അറിയപ്പെടാത്ത ഈ ഒരു മേഖല മറ്റുള്ളവർക്കും പരിചയപ്പെടുത്തി നൽകുവാൻ ആഗ്രഹിക്കുകയാണ് തസ്ലിമ.