നിങ്ങൾ എത്രമാത്രം ബിസിനസിൽ പരിശ്രമിച്ചിട്ടും , തീരുമാനങ്ങൾ എടുത്തിട്ടും ആളുകളെ കണ്ടിട്ടും പലതും ഉറപ്പായും നടക്കും എന്നൊരു ഘട്ടം വന്നിട്ടും പെട്ടന്നൊന്നും നടക്കാതെ പോയിട്ടുണ്ടോ നിങ്ങളുടെ ബിസിനസ്സിൽ?
ബിസിനസ് എന്നു പറയുന്നത് 80 ശതമാനം മൈൻഡ് സെറ്റും. 20% ആക്ഷനും ആണ്. ഈ മൈൻഡ് സെറ്റ് ആണ് നമ്മൾ ആരെ കണ്ടുമുട്ടുന്നു, നമ്മൾ ആരുമായിട്ട് സംസാരിക്കുന്നു, എന്തൊക്കെ സംസാരിക്കുന്നു, അതുപോലെ ചിലതെല്ലാം ഭാഗ്യ ഘടകം കൂടി ആണ്. ആ ഭാഗ്യ ഘടകം എന്താണ്? ആ ഭാഗ്യ ഘടകം എന്നു പറയുന്നത് നമ്മുടെ മനസ്സ് ആണ്. എത്രമാത്രം നമ്മൾ ആക്ഷൻ എടുത്താലും ഒരു ഘട്ടത്തിൽ ആക്ഷൻ എല്ലാം നമുക്ക് ഫലം തരാതിരിക്കുന്ന ഒരു അവസ്ഥ ഉണ്ടാകും. അതുകൊണ്ട് ആദ്യം തന്നെ ഈ ഭാഗ്യ ഘടകത്തിനെ നമ്മുടെ നേരെ തിരിച്ചു വെച്ചാൽ അവിടെ നമ്മൾ വിജയിക്കാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. സക്സസ് ആവുന്നതിന് ഒരു അന്തരം എന്നു പറയുന്നത് ചിലപ്പോൾ, ഒരു സ്കിൽ സെറ്റ് ആയിരിക്കാം, അറിവ് ആയിരിക്കാം, ഒരാളെ കണ്ടുമുട്ടുന്നത് ആയിരിക്കാം, സക്സസിലേക്ക് എത്താനുള്ള അവസാന പടി എന്ന് പറയുന്നത് ഈ പറഞ്ഞ പല കാര്യങ്ങളും ആയിരിക്കാം.
ചിലർക്ക് വളരെ എളുപ്പത്തിൽ കാര്യങ്ങൾ നടക്കുന്നു. ഇതിന്റെ എല്ലാം ഉത്തരം എന്നു പറയുന്നത് നമ്മുടെ മനസ്സാണ്. മനസ്സ് അഥവാ മൈൻഡ് എന്നുപറയുന്നതിന് രണ്ട് ഭാഗങ്ങളുണ്ട്. ഒന്ന് കോൺഷ്യസ് മൈൻഡ്, മറ്റൊന്ന് സബ് കോൺഷ്യസ് മൈൻഡ്. ഈ സബ് കോൺഷ്യസ് മൈൻഡിനെ നമ്മൾ മാസ്റ്റർ ചെയ്യാൻ പഠിക്കണം. എട്ടു വയസ്സാകുമ്പോഴാണ് നമ്മുടെ സബ് കോൺഷ്യസ് മൈൻഡ് ഉറച്ചു വരുന്നതാണ്. ഈ സബ് കോൺഷ്യസ് മൈൻഡ് ആണ് നമ്മുടെ ജീവിതത്തിലെ ഭൂരിഭാഗ കാര്യങ്ങളും തീരുമാനിക്കുന്നത്. ചെറുപ്പത്തിലെ നമ്മുടെ വീടിന്റെ പരിസ്ഥിതി , എല്ലാം നമ്മുടെ ബന്ധങ്ങളെ ബാധിക്കുന്നുണ്ട്. സമയവുമായുള്ള ബന്ധം, പനവുമായില്ല ബന്ധം , ആളുകളുമായുള്ള ബന്ധം , ഇവയെയൊക്കെ ബാധിക്കുന്നത് നമുക്കുണ്ടാകുന്ന വിശ്വാസങ്ങളാണ്. നമ്മുടെ സബ് കോൺഷ്യസ് മൈൻഡിൽ ഉണ്ടാവുന്ന വിശ്വാസങ്ങൾ. നമ്മുടെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റിമറിക്കുന്നതും ഇതാണ്. ചിലർ പറയും ഇത് തലവരയാണെന്ന് ചിലർ പറയും ഇത് വിധിയാണ് , എന്നാൽ യഥാർത്ഥത്തിൽ എന്താണ് ഈ വിധി? വിധി എന്നു പറയുന്നത് നമ്മുടെ മൈൻഡ് ആണ്. ഈ മൈൻഡിന്റെ വിശ്വാസത്തെ ഏത് ഘട്ടത്തിലും മാറ്റാൻ നമുക്ക് കഴിയും.അതിനുള്ള ശരിയായ പ്രവർത്തനങ്ങളും ഉപകരണങ്ങളും ടെക്നിക്കുകളും എടുത്താൽ, നമ്മൾ നമ്മെ കുറിച്ച് തന്നെയുള്ള കുറച്ചു വിശ്വാസങ്ങൾ, ആളുകളെ കുറിച്ചുള്ള വിശ്വാസങ്ങൾ ഇതൊക്കെ നമ്മുക്ക് തന്നെ മാറ്റാൻ പറ്റും. ഓരോ വിശ്വാസങ്ങളും നിങ്ങൾ പൊളിച്ചെഴുതാൻ തുടങ്ങുമ്പോൾ സംഭവിക്കുന്നത് നമ്മുടെ യഥാസ്ഥിതി മാറാൻ തുടങ്ങും. നമ്മൾ കണ്ടുമുട്ടുന്ന ആളുകൾ സാഹചര്യങ്ങൾ, എല്ലാകാര്യങ്ങളും നമുക്ക് അനുകൂലമായി നടക്കാൻ തുടങ്ങും. ഇതിന്റ എല്ലാം കൂടെതന്നെ നമ്മൾ പ്രവർത്തിക്കാൻ കൂടി തുടങ്ങണം .അങ്ങനെ നമ്മുടെ സബ്കോൺഷ്യസ് മൈൻഡിൽ ഒരു റിപ്രോഗ്രാമിങ് നടത്തിയാൽ ഒരു ബിസിനസ്സിൽ തീർച്ചയായും നമ്മുക്ക് വിജയിപ്പിക്കാൻ സാധിക്കും .
ഓരോ നിമിഷവും നമ്മുടെ മനസ്സിനെ നമ്മൾ വിജയത്തിന് വേണ്ടി ഒരുക്കി കഴിഞ്ഞാൽ അതിനുള്ള ഫലം പതുക്കെ കാണാൻ കഴിയും . അതിനായി ചിലപ്പോൾ ഇപ്പോഴുള്ള സാഹചര്യങ്ങളിൽ നിന്നും ഇറങ്ങി പോവേണ്ടി വരും. അല്ലെങ്കിൽ അസുഖകരമായ നമ്മുടെ സ്വപ്നം നാം ചിത്രീകരിച്ചു വെയ്ക്കേണ്ടി വരും. ഇപ്പോൾ പലതും യാഥാർഥ്യം അല്ലെന്നു തോന്നുന്ന, അല്ലെങ്കിൽ യാഥാർഥ്യം ആക്കണം എന്നു തോന്നുന്ന പല കാര്യങ്ങളും നമ്മൾ മൈൻഡിനോട് ആവർത്തിച്ചു പറയേണ്ടി വരും. ഇതിനുള്ള ഒരു ടെക്നിക് ആണ് അഫർമേഷൻ അഥവാ സ്ഥിതീകരണം, വിഷ്വലൈസേഷൻ അഥവാ ദൃശ്യവൽക്കരണം, ഗ്രാറ്റിറ്റ്യൂഡ് അഥവാ നന്ദി / സ്മരണ. പലരും വിചാരിക്കും വിജയിക്കണം എന്നുള്ളത് , എന്നാൽ ആകർഷണ നിയമം പറയുന്നത് ഇപ്പോൾ നിങ്ങൾ എന്താണ് അതാണ് നിങ്ങളുടെ ജീവിതത്തെയും നിങ്ങളെയും നയിക്കാൻ പോവുന്നത്, ആകർഷിക്കാൻ പോവുന്നതും.
ഇപ്പോൾ നിങ്ങൾ സന്തോഷിക്കുന്നുണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് ഈ സാർവത്രിക നിയമം അനുസരിച്ച് സന്തോഷിക്കാൻ പറ്റുകയുള്ളു. ഇപ്പോൾ വിജയിച്ചു എന്ന് നമ്മുക്ക് നമ്മെ കുറിച്ച് ഒരു മാനസിക ചിത്രം ഉണ്ടെങ്കിൽ മാത്രമേ നമ്മുക്ക് ശരിക്കും വിജയിക്കുവാൻ പറ്റുകയുള്ളു. അപ്പോൾ നമ്മുക്ക് ഇത് എങ്ങനെ പ്രാവർത്തികമാക്കാം എന്നു വച്ചാൽ ഗ്രാറ്റിറ്റൂഡ് വഴി പ്രാവർത്തികമാക്കാം.
ചെറിയ ചെറിയ കാര്യങ്ങളിൽ നന്മ കണ്ടെത്താം സന്തോഷം കണ്ടെത്താം. ഉദാഹരണത്തിന് നിങ്ങളുടെ പക്കൽ മൂന്നു ക്ലയന്റ് മാത്രമേ ഉള്ളു, എന്നാൽ നിങ്ങൾക്ക് 30 ക്ലയന്റിന്റെ ആവശ്യം ഉണ്ട്. എന്നാൽ ഈ മൂന്ന് ക്ലയന്റ് മാത്രമേ ഉള്ളു എന്നു വച്ച് വിഷമിച്ചിരിക്കാതെ മൂന്ന് ക്ലയന്റിൽ നിന്നും വരുന്ന പേയ്മെന്റിൽ സന്തോഷം കണ്ടെത്തുക. അവർക്ക് കൊടുക്കുന്ന സർവീസിൽ കൃതാക്ഞരാവുക . എന്നിട്ട് മുപ്പതിന് വേണ്ടി ദൃശ്യവൽക്കരണം ചെയ്യുക . അപ്പോൾ സംഭവിക്കുന്നത് ഒരു ലക്ഷ്യത്തിനായി നമ്മൾ പോസിറ്റീവ് ആയി ചിന്തിക്കുന്നു. പൊതുവെ ബിസിനസുകാർ ചിന്തിക്കുന്നത് നിലവിൽ തങ്ങൾക്ക് ഏതെങ്കിലും ഒരു കാര്യം ഇല്ല എന്നാണ്. എന്നാൽ എനിക്ക് അത് ഉണ്ടാക്കണം എന്ന ചിന്താഗതിയും, അതു മാറ്റി എനിക്ക് അത് ഉണ്ട് എന്ന ചിന്താഗതിയുമാണ് വേണ്ടത്. ഞാൻ ഇപ്പോഴും ഹാപ്പിയാണ്, ഇപ്പോഴും ഞാൻ വിജയി ആണ്, എനിക്ക് കൂടുതൽ നേടണം, എന്ന ചിന്താഗതിയാണ് വരേണ്ടത്. ഇങ്ങനെ നമ്മുടെ മനസിനെ വിശ്വസിക്കുമ്പോഴാണ് നമ്മുടെ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നതും.