വൈദ്യുതി പോലെ നമ്മുടെ ശരീരത്തിലുള്ള ഒരു ഊർജശേഖരമാണ് മനസ്സ്. നമ്മുടെ ചിന്തകൾ ഊർജമാണ്, നമ്മളെന്താണോ ചിന്തിച്ചു കൊണ്ടിരിക്കുന്നത് അതായിട്ട് നമ്മൾ മാറും എന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്.മനസ്സിന്റെ പ്രവർത്തനം ആകർഷണ നിയമത്തിലധിഷ്ഠിതമാണ്. നമ്മുടെ ചിന്തകളെ എന്തിലേക്കാണോ കേന്ദ്രീകരിച്ചിരിക്കുന്നത് ആ കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കും. നമ്മളെപ്പോഴും നമുക്ക് കിട്ടിയ അനുഗ്രഹങ്ങളിൽ നന്ദി പറഞ്ഞു കൊണ്ടിരിക്കുമ്പോൾ വീണ്ടും വീണ്ടും നന്ദി പറയാനുള്ള അവസരങ്ങൾ നമ്മെ തേടി വരും, അതല്ല പ്രശ്നങ്ങളിൽ ഫോക്കസ് കൊടുക്കുമ്പോൾ കൂടുതൽ കൂടുതൽ പ്രശ്നങ്ങളെ ആകർഷിക്കുന്നു. ഇതൊരു പ്രപഞ്ചിക നിയമമാണ്.
മനസിനെ എങ്ങെനെ രൂപപ്പെടുത്തുന്നുവോ അങ്ങനെ മാത്രമേ നമ്മുടെ ജീവിതം രൂപാന്തരം പ്രാപിക്കൂ.
ഒരു മനുഷ്യന്റെ ജനനം മുതൽ കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങൾ ഉപബോധ മനസ്സിൽ പ്രോഗ്രാമുകളായി കിടക്കുന്നു,ബോധ മനസ്സിന്റെയും ഉപബോധ മനസിന്റെയും കൂട്ടായ പ്രവർത്തനമാണ് നമ്മുടെ വിജയം നിർണയിക്കുന്നത്.
മനസ്സിലെ പരാജയ ബോധം, നെഗറ്റീവ് ചിന്തകൾ, ഉൽക്കണ്ട, ശത്രുത മനോഭാവം, ജീവിതത്തിനോടുള്ള തെറ്റായ കാഴ്ചപ്പാട്, സമ്പത്തിനെക്കുറിച്ചുള്ള നിഷേധാത്മകമായ കാഴ്ചപ്പാട് എന്നിവ വിജയത്തിന് തടസ്സമായി നിൽക്കുന്നു.
ബിസിനസ് ആൻഡ് മൈൻഡ്
ഒരു ബിസിനെസ്സിന്റെ വളർച്ച അത് നടത്തുന്ന വ്യക്തിയുടെ മാനസികാവസ്ഥയുമായി നല്ല ബന്ധമുണ്ട്. സാഹചര്യങ്ങളും സന്ദർഭങ്ങൾക്കുമപ്പുറം മനസ്സ് അനുകൂലമായ അവസ്ഥയിലാണ് ഒരാൾ ബിസിനസ് ആരംഭിക്കേണ്ടത്.ബിസിനസ് നടത്തി കൊണ്ടുപോവുമ്പോൾ വ്യക്തിയുടെ മനസ്സിൽ പതിഞ്ഞു കിടക്കുന്ന ബിസിനസ് മോഡലുകൾ, മണി ബ്ലൂ പ്രിന്റ്സ്.. എന്നിവ നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്, മനസിനകത്തെ പ്രോഗ്രാമുകൾ അവരുടെ ബിസിനസ്സിനെ നന്നായി ബാധിക്കും.കൂടാതെ ബിസിനസ്സിൽ പ്രധാനപെട്ട കാര്യമാണ് ഡിസിഷൻ മേക്കിങ് , ശരിയായ മാനസികാവസ്ഥയിലേ ശരിയായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കൂ.
അതുകൊണ്ട് തന്നെ മൈൻഡ് റിപ്രോഗ്രാമിങ് ലൂടെ മനസിനകത്ത് കയറിയിട്ടുള്ള തെറ്റായ ചിന്തകളെയും പ്രോഗ്രാമുകളെയും എടുത്തുകളഞ് പുതിയ പോസിറ്റീവ് ചിന്ത രൂപപ്പെടുത്തുന്നത് വഴി മികച്ച ഒരു സംരഭകനാവാൻ കഴിയുന്നു.
എന്താണ് മൈൻഡ് റിപ്രോഗ്രാമിങ് ?
ഒരുപാട് മോട്ടിവേഷൻ ക്ലാസുകളും മറ്റും കേട്ട് ജീവിതത്തിന്റെ പല മേഖലയിലും മാറ്റങ്ങൾ കൊണ്ടുവരാൻ നമ്മൾ ശ്രമിക്കാറുണ്ട്, പക്ഷെ അതൊക്കെ ജീവിതത്തിലുടനീളം പ്രാവർത്തികമാക്കാൻ നമുക്ക് കഴിയാറില്ല, ഇതിനു കാരണം ഉപബോധ മനസ്സിൽ പതിഞ്ഞു കിടക്കുന്ന നെഗറ്റീവ് പ്രോഗ്രാമുകളാണ്, മെഡിറ്റേഷൻ , ജേർണർലിങ് പ്രാക്ടിസസ് ,ദൃശ്യവൽകരണം, ദൃഡപ്രതിജ്ഞ പോലുള്ള മൈൻഡ് റിപ്രോഗ്രാമിങ് ടൂൾസ്ന്റെ കൃത്യമായ പരിശീലനത്തിലൂടെ മനസ്സിൽ പതിഞ്ഞു കിടക്കുന്ന നെഗറ്റീവ് ചിന്തകൾ എടുത്തു കളഞ്ഞു നല്ലൊരു വ്യക്തിത്വ രൂപീകരണത്തിലൂടെ നല്ലൊരു മനുഷ്യനായി മൈൻഡ്ഫുൾ ആയി ജീവിക്കാനും, ആ വ്യക്തിയുടെ ജീവിതത്തിന്റെ എല്ലാ മേഖലയിലും, ഹെൽത്ത് , വെൽത്ത് , റിലേഷൻഷിപ് , കരിയർ വിജയങ്ങൾ നേടിയെടുക്കാനും സാധിക്കുന്നു.