1. നാച്ചുറോപതി ഡോക്ടർ , യോഗ തെറാപ്പിസ്റ് , ഡോക്ടർ അഖില വിനോദ് യോഗാശ്രം എന്ന സ്ഥാപനത്തിന്റെ ഫൗണ്ടർ കൂടിയായ ഡോക്ടർ അഖില വിനോദ് എങ്ങനെയാണ് ഈ മേഖലയിലേക്ക് കടന്നു വന്നത്?
വളരെ യാദൃശ്ചികമായിട്ടാണ് ഈ മേഖലയിലേക്ക് കടന്ന് വന്നത്, കലാമണ്ഡലത്തിൽ ചേർന്ന് ഡാൻസ് പഠിക്കണം എന്നതായിരുന്നു മോഹം, എന്നാൽ സുഹൃത്ത് വഴി ബാച്ചിലർ ഓഫ് നാച്ചുറോപതി ഇൻ യോഗിക് സയൻസ് എന്നൊരു കോഴ്സ് ധർമ്മസ്ഥലത്ത് ഉള്ളതായി അറിഞ്ഞു. ഫിസിക്കലി എന്തെങ്കിലും വ്യായാമങ്ങളുമായി ബന്ധപ്പെട്ട കാര്യം പഠിക്കണം എന്നുള്ളത് പണ്ടുതൊട്ടേയുള്ള ആഗ്രഹമായിരുന്നു. യോഗയിൽ ഫിസിക്കൽ മൂവ്മെന്റ് ഉള്ളത് അറിയാവുന്നതുകൊണ്ട് തന്നെ ആ കോഴ്സ് തിരഞ്ഞെടുത്തു. മുത്തച്ഛൻ വൈദ്യൻ ആയിരുന്നു. പാരമ്പര്യമായി ഈ മേഖലയിൽ പ്രാവീണ്യമുള്ളത് കൊണ്ടോ മറ്റോ ഈ മേഖലയിലേക്ക് തന്നെ എത്തിപ്പെട്ടത് ഒരു അനുഗ്രഹമായി ഇന്ന് തോന്നുന്നു. എന്നാൽ കോഴ്സ് രണ്ടാം വർഷത്തിൽ എത്തിയപ്പോൾ മുത്തശ്ശന് അൽഷിമേഴ്സ് വന്നു, അതിനാൽ തന്നെ ഈ മേഖലയിലെ കൂടുതൽ അറിവുകളും, പല രഹസ്യങ്ങളും , മുത്തശ്ശന് കൈമാറാനോ, എനിക്ക് ചോദിച്ചു മനസ്സിലാക്കാനോ കഴിഞ്ഞിരുന്നില്ല. കോഴ്സ് മൂന്നാം വർഷം ആവുമ്പോഴേക്കും മുത്തശ്ശൻ മരണമടയുകയും ചെയ്തു.
2020 മഹാമാരിക്ക് മുന്നേ കുവൈത്തിൽ ഒരു ഹോസ്പിറ്റലിൽ പ്രെഗ്നൻസി യോഗ ട്രൈനർ ആയും പിന്നെ ഒരു ക്ലബ്ബിൽ നാച്ചുറോപതി ആൻഡ് യോഗ തെറാപ്പിസ്റ്റുമായി വർക്ക് ചെയ്തു. പിന്നീട് ഫ്രീലാൻസർ ആയി അൽ സഭാഹ് റോയൽ ഫാമിലിയുടെ പേർസണൽ ട്രൈനെർ ആയി പിന്നെയാണ് സ്വന്തമായൊരു സ്ഥാപനം നടത്തികൊണ്ട് പോന്നു അതിന് ശേഷം കൊറോണ വന്നു ലോക്ക് ഡൗൺ ആയപ്പോൾ എല്ലാവരും സൂം ക്ലാസ്സുകളിലേക്ക് തിരിഞ്ഞപ്പോൾ ട്രയൽ ആൻഡ് എറർ ബേസിസിൽ തുടങ്ങി നോക്കിയതായിരുന്നു. മരുന്നുകൾ ഇല്ലാതെ അസുഖത്തിന്റെ മൂല കാരണം മനസ്സിലാക്കി അക്യൂപങ്ക്ച്ചർ, യോഗ, നാച്ചുറോപതി, ഡയറ്റ് എന്നീ നാച്ചുറൽ ആയുള്ള മാർഗങ്ങളിലൂടെ എങ്ങനെ രോഗത്തെ മാറ്റിയെടുക്കാം, ഈ ഒരു ആശയത്തെ എന്റേതായ രീതിയിൽ വർക്ക് ഔട്ട് ചെയ്ത് നല്ല റിസൾട്ട് കണ്ടതിനു ശേഷമാണ് ഈ ഒരു മേഖലയിൽ തന്നെ ഉറച്ചു നിന്നത്. കുവൈത്തിൽ നിന്നുണ്ടായ തിക്താനുഭവത്തിൽ നിന്നാണ് സ്വന്തം പേരിൽ തന്നെ സംരംഭം നാട്ടിൽ തുടങ്ങിയത്. അതാവുമ്പോൾ നമ്മൾ ചെയ്യുന്ന പ്രവർത്തിയുടെ ക്രെഡിറ്റ് മറ്റൊരാളുടെ പേരിൽ പോവുകയുമില്ല.
2. കുടുംബ ജീവിതവും പ്രൊഫഷണൽ ജീവിതവും എങ്ങനെ ബാലൻസ് ചെയ്ത് കൊണ്ടുപോകുന്നു.
ജോലി സമയം ഞാൻ ക്രമീകരിച്ചിരുന്നത് എല്ലാം ബാലൻസ് ചെയ്ത് കൊണ്ട് പോവുന്ന രീതിയിലാണ്.കുവൈത്തി ൽ ആയിരുന്നപ്പോൾ ഭർത്താവ് വീട്ടിൽ ഉള്ള സമയവും മക്കൾ സ്കൂളിൽ പോവുന്ന സമയങ്ങളും ആയിരുന്നു ഞാൻ ജോലി ചെയ്തിരുന്നത് അതുകൊണ്ട് എപ്പോഴും മക്കൾക്ക് വേണ്ടി സമയം ഉണ്ടാവാറുണ്ട് ഒരിക്കലും ആ സമയം മറ്റൊന്നിനും വേണ്ടി ഉപയോഗിക്കാറില്ല.നാട്ടിൽ സെറ്റിൽഡ് ആയപ്പോൾ സ്ഥാപനം വീടിനോട് അടുത്തായതുകൊണ്ട് ഉച്ച സമയങ്ങളിൽ വീട്ടിലേക്ക് പോവുകയും കുറെ ടൈം വീട്ടിലെ കാര്യങ്ങൾക്ക് ചിലവഴിക്കാറുമുണ്ട്. മാത്രമല്ല ആഴ്ചയിൽ ഓരോ ദിവസവും ഓരോന്നിനായി മാറ്റി വെക്കാറുണ്ട് അതിലൂടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരോഗ്യത്തിനും ജോലിക്കും അവനവനു വേണ്ടിയും എല്ലാം തുല്ല്യ പ്രാധാന്യം നൽക്കാൻ കഴിയുന്നുമുണ്ട്.
3. പ്രൊഫഷനൽ ലൈഫിൽ മുന്നേറാൻ ഫാമിലി സപ്പോർട്ട് എത്രത്തോളം ഉണ്ടായിരുന്നു?
ഏറ്റവും വലിയ സപ്പോർട്ട് ഭർത്താവ് തന്നെയാണ്. പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോവുന്നതിനാൽ ഞാൻ പുറത്ത് പോവുമ്പോൾ മക്കളുടെ ഉത്തരവാദിത്തം ഭർത്താവ് ഏറ്റെടുക്കുന്നു അതുകൊണ്ട് മാത്രമാണ് ഒരു സ്ത്രീ സംരംഭക എന്ന നിലയിലേക്ക് എനിക്ക് ഉയരാൻ കഴിഞ്ഞത്. കൂടാതെ വലിയ രീതിയിൽ പ്രതിസന്ധികൾ ഘട്ടങ്ങളിൽ എനിക്ക് മാനസിക പിന്തുണ നൽകുന്നതിനാലും എന്റെ ജോലി മറ്റു കാര്യങ്ങളിൽ ഇടപെടാതെ എനിക്കൊരു ഫ്രീഡം നൽകുന്നതിനാലും എന്റെ കരിയറിൽ ഉണ്ടായിരുന്ന പല പക്വത ഇല്ലായ്മകളെയും എനിക്ക് തിരുത്താനും കഴിഞ്ഞു.
3. ഈ ഒരു മേഖലയിൽ പ്രാക്ടീസ് ചെയ്തതിനു ശേഷം വ്യക്തിപരമായും ശാരീരികപരമായിട്ടും പ്രത്യേകിച്ച് എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടോ?
ചെറുപ്പത്തിലേ പോസ്റ്റർ നേരെ ആയിരുന്നില്ല.അഞ്ചു കൊല്ലം ഈ കോഴ്സ് പൂർത്തീകരിച്ചു വീട്ടിൽ വന്നപ്പോൾ പോസ്റ്റർ ശെരിയായി നട്ടെല്ല് നേരെയായി നടക്കുന്ന രീതി മെച്ചപ്പെട്ടു ഇതായിരുന്നു എന്റെ ശരീരത്തിൽ പ്രധാനമായും വന്ന ഒരു മാറ്റം. ഗർഭിണിയായിരിക്കെ യോഗ പ്രാക്ടീസ് വളരെ ഏറെ ഉപകാരപ്പെട്ടിരുന്നു, സ്ഥിരം യോഗ അഭ്യസിച്ചിരുന്നതിനാൽ പ്രസവ വേദന പോലും വളരെ കുറവായാണ് അനുഭവപ്പെട്ടത്.

4.പ്രത്യേകമായി ചിട്ടപെടുത്തിയ ജീവിത ശൈലി, ഭക്ഷണശീലം അങ്ങനെ എന്തെങ്കിലും കാര്യങ്ങൾ ഉണ്ടോ?
പ്രത്യേക കർക്കശമായ ചിട്ടകൾ ഇല്ല. ഒരു വെജിറ്ററിയൻ കുടുംബം ആണെങ്കിൽ കൂടി അച്ഛൻ ചെറുപ്പം മുതലെടുപ്പ് നോൺ വെജ് കഴിപ്പിച്ചു ശീലിപ്പിച്ചിരുന്നു. കൂടാതെ അവ പാകം ചെയ്യാനും പഠിച്ചു. കാർബൊ കൂടുതൽ ഉള്ള ലക്ഷണങ്ങൾ ഒഴിവാക്കാറുണ്ട്. എപ്പോഴും ഭക്ഷണം കഴിക്കുന്ന ശീലമില്ല. കൃത്യ സമയം ആഹാരം കഴിക്കാൻ ശ്രദ്ധിക്കാറുണ്ട്. വ്യായാമം ചെയ്യാൻ കഴിയാത്ത ദിവസങ്ങളിൽ ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങിലൂടെ അത് ബാലൻസ് ചെയ്യാറുണ്ട്.
7. ഏത് പ്രായക്കാരാണ് ഏറ്റവും കൂടുതൽ കൺസൾട്ടിങ്ങിനായി വരുന്നത്?
ചാനലിലൂടെ വീഡിയോകൾ ഇടുമ്പോൾ ഏത് കാറ്റഗറി ആളുകളെയാണോ ടാർഗറ്റ് ചെയ്യുന്നത് ആ കാറ്റഗറി ഉള്ളവർ തേടി വരാറുണ്ട്. എങ്കിലും മധ്യവയസ്കരാണ് കൂടുതലും വരുന്നത്.
8. ഇന്നത്ത കാലത്ത് ഈ ഒരു മേഖലയിലെ പ്രസക്തിയെ കുറിച് ഒന്ന് പറയാമോ?
പ്രകൃതി ദത്തമായ ഹീലിംഗ് ആണ് എന്നും സ്ഥിരത ഉള്ളതും എല്ലാത്തിനും ശാശ്വാത പരിഹാരമാവുന്നതും. എല്ലാ സിസ്റ്റത്തിലും അതിന്റെതായ നല്ല വശവും മോശം വശവും ഉണ്ട്. ഈ ഒരു മേഖലയിലെ പോരായ്മ ഒരിക്കലും ഒരു അത്യാസന്ന ഘട്ടത്തിലെ ചികിത്സ രീതി ആവാൻ ഈ സിസ്റ്റത്തിന് കഴിയില്ല മറിച്ച് ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണ് എന്ന ആപ്തവക്ക്യത്തിലാണ് ഈ മേഖലയിലെ ചികിത്സക്ക് കൂടുതലും ഊന്നൽ നൽകുന്നത്.എല്ലാവിധ വേദനകൾക്കും,പ്രത്യേകിച്ചും ഉദരസംബന്ധമായ രോഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകികൊണ്ടുള്ള ചികിത്സയും ലഭ്യമാണ്. യോഗ, നാച്ചുറോപതി, ഡയറ്റ് ഇവൻ എല്ലാ പിന്തുടർന്ന ജീവിതത്തിന് ഒരു അച്ചടക്കം ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതിലൂടെ തന്നെ രോഗങ്ങളെ അകറ്റി നിർത്താനും നമുക്ക് കഴിയും എന്ന് നിസ്സംശയം പറയാം.
9. ഡോക്ടർ അഖില വിനോദ് യോഗശ്രമിന്റെയും ഡോക്ടറിന്റെയും ഭാവി പദ്ധതികൾ എന്തൊക്കെയാണ്?
ഭാവിയിൽ വീണ്ടും പഠനം തുടരണം, കൂടുതൽ അറിവ് ഈ മേഖലയിൽ നേടണം. വിഷാദ രോഗം, ഉൽക്കണ്ട തുടങ്ങിയ പല മാനസിക ശാരീരിക രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് വന്നിരിക്കാനും മനസ് തുറന്ന് സംവദിക്കാനുമുള്ള ഒരിടമാണി സ്ഥാപനം. ഇങ്ങനെയുള്ള ഈ സ്ഥാപനത്തെ ഒരു നാഷണൽ അല്ലെങ്കിൽ ഇന്റർനാഷണൽ ലെവലിൽ എത്തിക്കുക എന്നുള്ളതാണ് സ്വപ്നം. കൂടാതെ ഒരുപാട് യാത്രകൾ ചെയ്യണം ആളുകളുമായി കണക്റ്റ ആവണം അങ്ങനെ ഒരുപാട് ഐഡിയകളും അവസരങ്ങളും കണ്ടെത്തുകയും എന്റെ ആശയങ്ങൾ ഡെവലപ്പ് ചെയ്യുകയും വേണം.
10. നിലവിൽ യോഗാശ്രമിൽ എന്തൊക്കെ സേവനങ്ങളാണ് നൽകി വരുന്നത്?
യോഗാശ്രം പിന്തുടർന്ന് വരുന്ന രീതി കസ്റ്റമേഴ്സിനെ മുൻകൂട്ടി അപ്പോയ്ന്റ്മെന്റ് നൽകി കാത്തിരിപ്പ് സമയം പരമാവധി ഒഴിവാക്കികൊണ്ടുള്ളതാണ്. പരിശോധനസമയം ഏറ്റവും ചുരുങ്ങിയത് അര മണിക്കൂറാണ്. കേസ് ഹിസ്റ്ററി എടുക്കുമ്പോൾ രോഗി പോലും അറിയാതെ അവരുടെ ഉള്ളിൽ തന്നെ ഉറങ്ങി കിടക്കുന്ന രോഗ കാരണത്തെയാണ് ആദ്യം കണ്ടെത്തുന്നത് പിന്നീട് അതിനെക്കുറിച്ച് ഒരു ബോധവൽക്കരണം കൊടുക്കും. വരുന്നവർക്കെല്ലാം ജീവിത ശൈലിയിൽ മാറ്റം വരാനുള്ള ഡയറ്റ് പ്ലാൻ നൽകാറുണ്ട്. പിന്നെ പെയിൻ മാനേജ്മെന്റ് വേണ്ടവർക്ക് അക്യൂപങ്ക്ചർ കപ്പിങ്ങ് തെറാപ്പി തുടങ്ങിയവ നൽകുന്നുണ്ട്, അവ വേണ്ടാത്തവർക്ക് റീജുവിനേഷൻ യോഗ തെറാപ്പിയിലൂടെ നൽകുന്നു. ചുരുക്കി പറയുമ്പോൾ ഡയറ്റ് പ്ലാൻ, അക്യൂപങ്ക്ചർ, കപ്പ്പിംഗ്, ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ, യോഗ തെറാപ്പിയും ഓൺലൈൻ ഓഫ്‌ലൈൻ യോഗ ക്ലാസ്സുകളും എന്നിവയെല്ലാമാണ് യോഗാശ്രം നൽകി വരുന്ന സേവനങ്ങൾ.

Mobile 9656778837