അനന്തമായ സാധ്യതകൾ ഉള്ള ഒരു മേഖലയാണ് ബിസിനസ്. എല്ലാവർക്കും ബിസിനസ് ചെയ്യാനാവും. എന്നാൽ അതിൽ വിജയിക്കുന്നവർ ചുരുക്കം ആയിരിക്കും. ഏറ്റവും കൂടുതൽ മത്സരങ്ങൾ ഉള്ള മേഖല, വിജയിക്കാൻ അഭിരുചിയും കഠിനാധ്വാനവും മനക്കരുത്തും ഒരുപോലെ വേണ്ട മേഖല.

Business Coach
Motivational Speaker
CEO of Benjali Academy Pvt Ltd.
നടത്തിയ രണ്ട് ബിസിനസും എട്ടുനിലയിൽ പൊട്ടിയും, താങ്ങാനാവാത്ത കടബാധ്യതകൾ തീർക്കാനായി ഗൾഫിലേക്ക് കടൽ കടന്നു. അവിടെയും പിടിച്ചുനിൽക്കാൻ ഏറെ കഷ്ടപ്പെട്ടു. ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകവേ സ്വന്തം മൂല്യം തിരിച്ചറിഞ്ഞ് ഇച്ഛാശക്തിയോടെ തിരിച്ചുവന്ന് ഇന്ന് പല മേഖലകൾ കയ്യടക്കിയ വ്യക്തി എന്ന നിലയിൽ ഒരു ബിസിനസുകാരൻ തന്റെ സമ്പത്തിനെ കുറിച്ച് വളരെ കൃത്യമായി അറിഞ്ഞിരിക്കണം എന്നതാണ് പറയാനുള്ളത് . വിദ്യാഭ്യാസത്തിൽ ഉപരിയായി ഇന്ന് സാമ്പത്തിക വിദ്യാഭ്യാസം കൂടി അഭ്യസിക്കേണ്ടിയിരിക്കുന്നത് അനിവാര്യമായിരിക്കുകയാണ്.
റോബർട്ട് ടി കിയോസ്കിയുടെ റിച്ച് ഡാഡ് പുവർ ഡാഡ് എന്ന പുസ്തകം വായിച്ചവർ കുറവായിരുന്നാലും ഈ ഒരു പേര് കേൾക്കാത്തവർ നമുക്കിടയിൽ വിരളമായിരിക്കും.
ഈ ഒരു പുസ്തകത്തിൽ അദ്ദേഹം പരാമർശിക്കുന്ന പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്, സമ്പത്ത് നാല് രീതിയിലാണ് ഉണ്ടാക്കുക. ആദ്യത്തേത് എംപ്ലോയി മെത്തേഡ്, രണ്ടാമത്തേത് സെൽഫ് എംപ്ലോയ്മെന്റ് മെത്തേഡ്. മൂന്ന് ബിസിനസ് ഓണർ, നാലാമത്തേത് ഇൻവെസ്റ്റർ മെത്തേഡ്.
ഇതിൽ ആദ്യത്തെ എംപ്ലോയി ആൻഡ് സെൽഫ് എംപ്ലോയി രീതി പ്രയത്നത്തെ ആശ്രയിച്ച് ചെയ്തിരിക്കുന്നു. ഇതിൽ പണം സമ്പാദിക്കണമെങ്കിൽ നന്നായി കഠിനാധ്വാനം ചെയ്യണം. എംപ്ലോയ് രീതിയിൽ കഠിനാധ്വാനം ചെയ്താൽ മാത്രം പോരാ, അധ്വാനിക്കുന്നത് നല്ലൊരു വളർച്ച ഉള്ള ജോലിക്ക് അനുസരിച്ച് പണം ലഭിക്കുന്ന കമ്പനിയാണ് എന്നുകൂടി ഉറപ്പുവരുത്തണം.
അടുത്തതും മൂന്നാമത്തെതുമായ രീതിയാണ് ബിസിനസ് ഓണർ, ഇതിൽ ഓണർക്ക് പുറമേ അയാളുടെ കീഴിൽ ജോലി ചെയ്യുന്നവർ കൂടി അയാൾക്ക് അഥവാ കമ്പനിക്ക് പണം ഉണ്ടാക്കി കൊടുക്കുന്നു. ആദ്യത്തെ രണ്ട് രീതികളെക്കാൾ മൂന്നാമത്തെ രീതി കുറച്ചുകൂടി പണം സമ്പാദിക്കാൻ കഴിയുന്നു എന്നുള്ളത് ബിസിനസ് ഓണറിനെ സംബന്ധിച്ച് മെച്ചപ്പെട്ടതാണ്. കൂടാതെ വളർച്ചയും പരിധിക്കു ഇല്ലാത്തതാണ്. നാലാമത്തെ രീതി ആണ് ഇൻവെസ്റ്റർ രീതി , ഇതിൽ കാര്യമായി നമ്മൾ ജോലി ചെയ്യേണ്ട ആവശ്യം വരുന്നില്ല. കാരണം ഇവിടെ നമ്മൾ പണി എടുക്കുന്നില്ല പകരം നമുക്കായി നമ്മുടെ പണമാണ് പണിയെടുക്കുന്നത്. വലിയ ലാഭം ഉണ്ടാക്കുന്ന കമ്പനികളിൽ നമ്മുടെ പണം നമ്മൾ നിക്ഷേപിക്കുന്നു പിന്നീട് ആ പണം പണിയെടുത്ത് നമുക്ക് ലാഭം ഉണ്ടാക്കി തരുന്നു. ഈ പറഞ്ഞതെല്ലാം ഒരു സാമ്പത്തിക സ്വാതന്ത്ര്യ യാത്രയുടെ ഭാഗമാണ്. ഇൻവെസ്റ്റർ രീതി ഏത് ജോലിക്കാരനും ഏത് തുച്ഛമായ വരുമാനക്കാരനും ചെയ്യാവുന്ന എളുപ്പം പണമുണ്ടാക്കാവുന്ന ഒരു മേഖലയാണ്. ചിലപ്പോൾ നമ്മൾ ഓരോരുത്തരും ഈ പറഞ്ഞ നാലു രീതികളിൽ എവിടെയോ നിൽക്കുന്നവർ ആയിരിക്കും. എന്നാൽ ഇതൊക്കെ അറിഞ്ഞിരിക്കുക എന്നു പറയുന്നത് ബിസിനസ് മൈൻഡ് ഉള്ള ആളുകൾക്ക് പുറമേ ഏതൊരു സാധാരണക്കാരനും അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ഒന്നുതന്നെയാണ്. പണം കൊണ്ട് പണം ഉണ്ടാക്കാൻ പഠിക്കുക. ശാരീരിക അധ്വാനം കുറയ്ക്കുക. ഹാർഡ് വർക്കിന് പകരം സ്മാർട്ട് വർക്ക് ചെയ്യുക. സെൽഫ് എംപ്ലോയ്മെന്റ് പകരമായി നല്ല പ്രോഡക്റ്റീവ് ആയ ആളുകളെ സംഘടിപ്പിച്ച ഒരു ടീം വർക്ക് ചെയ്യുന്നതും ബിസിനസ് വളർച്ചയെ സഹായിക്കുന്ന ഘടകമാണ്. നിങ്ങൾക്കൊരു സംരംഭകൻ ആവണമെങ്കിൽ റിസ്ക് എടുക്കാൻ തയ്യാറാവുക. പുതിയ പരീക്ഷണങ്ങൾ നടത്തുക കൺഫേർട്ട്സോണിൽ നിന്നും പുറത്തു കടക്കാൻ തയ്യാറാവുക, റെസ്പോൺസിബിൾ ആവുക എങ്കിൽ വിജയം പുറകെ വന്നോളും.
പൊതുവേ ബിസിനസ്സിൽ മുന്നിട്ടു നിൽക്കുന്നവരെ ശ്രദ്ധിച്ചാൽ മനസ്സിലാക്കാൻ പറ്റുന്ന ഒരു കാര്യമുണ്ട് ഇവർ അക്കാദമിക് വിദ്യാഭ്യാസ യോഗ്യതക്ക് പുറമേ ജീവിതത്തെ കുറിച്ചുള്ള വിദ്യാഭ്യാസം നേടിയവർ ആയിരിക്കും. എങ്ങിനെ പണം ഉണ്ടാക്കാം എങ്ങനെ മണി മാനേജ് ചെയ്യാം, പത്തു രൂപ എങ്ങനെ നൂറ് രൂപ ആക്കാം എന്ന് ചിന്തിച്ചു കൊണ്ടാണ് ഇവർ ഉറങ്ങുന്നതും ഉണരുന്നതും പോലും.
നിങ്ങളെ നൂറ് ശതമാനം വിശ്വസിച്ചുകൊണ്ട് നിങ്ങൾ എന്ന നിങ്ങളുടെ സ്വകാര്യ ബ്രാൻഡിന് നിങ്ങൾ ആദ്യം മൂല്യം കൽപ്പിക്കുക. നിങ്ങളുടെ പൊട്ടൻഷ്യൽ മനസ്സിലാക്കി ഇറങ്ങിത്തിരിക്കുക. വിജയം എന്നത് ഇതിനെയെല്ലാം ആശ്രയിച്ച് വന്നുചേരുന്ന ഒന്നാണ്.
നമുക്കുചുറ്റും ഉള്ള എല്ലാവർക്കും ചെയ്ത് വിജയിപ്പിക്കാൻ പറ്റുന്ന ഒന്നല്ല ബിസിനസ് അവനവനിൽ കഴിവും ആത്മവിശ്വാസവും ഉള്ളവർക്ക് മാത്രമേ ഈ മേഖലയിൽ ഉദിച്ചുയരാൻ പറ്റുകയുള്ളൂ.