തിരക്കേറിയ ജീവിതത്തിൽ നമ്മൾ പലരും നമ്മെക്കുറിച്ചു ചിന്തിക്കാൻ മറക്കും. നമ്മുക്കായി സമയം ചിലവഴിക്കാനും, എന്തിനേറെ നമ്മൾ പോലും നമ്മെ കുറിച്ച് ഓർക്കാതെ തിരക്കേറിയ ജീവിതത്തിൽ അകപ്പെട്ടു പോകുന്നു . പുറംമോടി അതായത് വെറും കാഴ്ച്ചയിലെ ഭംഗിക്ക് മാത്രമാണ് ഇന്ന് പലരും പ്രാധാന്യം നൽകുന്നത്. തിരക്കേറിയ ഈ ജീവിത സാഹചര്യങ്ങളിൽ മതിയായ സമയം പലതിനും നൽകാൻ കഴിയുന്നില്ല എന്ന സത്യാവസ്ഥ നിലനിർത്തിക്കൊണ്ട് ഇത്തരക്കാർക്ക് അവർക്ക് ഇഷ്ടമുള്ള സമയം തിരഞ്ഞെടുത്ത് അവനവനെ മെച്ചപ്പെടുത്താൻ ഒരു മികച്ച അവസരം സൃഷ്ടിക്കുകയാണിവിടെ ഷാൻസ് ലൈഫ് സ്റ്റൈൽ സെന്റർ എന്ന വെൽനെസ്സ് ക്ലിനിക്. ആരോഗ്യമുള്ള മനസ്സിന്റെയും ശരീരത്തിന്റെയും മൊത്തം തുകയാണ് ഒരു വ്യക്തി.

Life style consultant
Mob:+919809283736
ആരോഗ്യമേഖലയിൽ തികച്ചും യാദൃശ്ചികമായി എത്തപ്പെട്ട തിരുവനന്തപുരം ശ്രീകാര്യം സ്വദേശി മുഹമ്മദ് ഷാനെ സംബന്ധിച്ചു മികച്ചൊരു കരിയർ അവസരമായാണ് അദ്ദേഹം ഇതിനെ നോക്കികണ്ടത്.
സ്വന്തം തൂക്കം കുറയ്ക്കണം, ചിട്ടയായ ജീവിതശൈലി പിന്തുടരണം എന്ന് സ്വയം ശ്രദ്ധ ചെലുത്താൻ തുടങ്ങിയപ്പോഴാണ്, ഈ മേഖലയിലെ അനന്തസാധ്യതകൾ തിരിച്ചറിഞ്ഞതും ഇതിലേക്ക് തിരിഞ്ഞതും . കുടുംബത്തിന്റെ പിന്തുണ ഉണ്ടായിരുന്നു എങ്കിലും, എംബിഎ ബിരുദം നേടി വിദേശത്ത് ജോലി ചെയ്ത പ്രവർത്തി പരിചയമുള്ള ഒരാൾ തീർത്തും വ്യത്യസ്തമായ ഒരു മേഖല, ലൈഫ് സ്റ്റൈൽ കൺസൾട്ടൻസ് എന്ന മേഖലയിലേക്ക് തിരിയുന്നതിൽ മറ്റുള്ളവരുടെ നിരുത്സാഹപ്പെടുത്തലുകളും അഭിപ്രായങ്ങളും ചോദ്യങ്ങളും എല്ലാം നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അതിനെല്ലാം ഉത്തരമായി ഇന്ന് ഈ നിലയിൽ എത്താൻ കഴിഞ്ഞത് ഏറെ അഭിമാനകരമായി കണക്കാക്കുന്നു .
ഷാനിന്റെ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷാൻസ് ലൈഫ് സ്റ്റൈൽ സെന്റർ അഞ്ചരവർഷമായി വിജയകരമായി മുന്നോട്ടുപോകുന്നു. നമ്മുടെ ആരോഗ്യം പോലെ തന്നെ മറ്റൊരാളുടെ ആരോഗ്യത്തിനും പ്രാധാന്യം നൽകുന്നതിനാൽ ഫലം ഉണ്ടാവാത്ത ഉപഭോക്താക്കൾക്ക് നൂറ് ശതമാനം മുടക്കിയ പണം തിരികെ നൽകുന്ന പോളിസിയും സെന്ററിൽ നൽകി വരുന്നു .
ഇതിനെക്കുറിച്ച് കൂടുതൽ പഠിക്കാനായി അമേരിക്കൻ സൊസൈറ്റി ഓഫ് ന്യൂട്രീഷന്റെ കോഴ്സും ഷാൻ ചെയ്തിട്ടുണ്ട്.ബോൺ അലൈൻമെന്റ് സർട്ടിഫൈഡ് തെറാപ്പിസ്റ്റ് കൂടിയാണ് ഷാൻ.
ഓരോ വ്യക്തിയെയും പൂർണമായി പഠിച്ച് അധികം സ്ട്രെസ്സും സ്ട്രെയിനും നൽകാതെ അവർക്ക് ഇഷ്ടമുള്ള സമയത്ത് അവർക്ക് പറ്റുന്ന വ്യായാമങ്ങളും മെഡിറ്റേഷനും നൽകി കൊണ്ടാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്.
വെഡിങ് പാക്കേജ്,വെയിറ്റ് ലോസ് പാക്കേജ്,വെയിറ്റ് ഗെയിൻ പാക്കേജുകൾ തുടങ്ങിയവയാണ് സെന്ററിലെ പ്രധാന സേവനങ്ങൾ.
വിവാഹത്തോട് അനുബന്ധിച്ച് ഭാര വ്യത്യാസം വരുത്താൻ ആഗ്രഹിക്കുന്നവർക്ക് ചുരുങ്ങിയ കാലയളവിൽ ചെയ്തു കൊടുക്കുന്നവയാണ് വെഡിങ്ങ് പാകേജുകൾ .നിലവിൽ ഓൺലൈൻ ആയും ഓഫ് ലൈനായും ക്ലാസുകൾ നൽകി വരുന്നു .
ഒരു പുത്തൻ ബിസിനസ് ആശയം എന്നതിനപ്പുറം ഇതിന്റെ പ്രാധാന്യം അറിഞ്ഞുകൊണ്ട് ഷാൻ ലൈഫ് സ്റ്റൈൽ സെന്ററിലെ കസ്റ്റമേഴ്സ് ആയിരുന്ന പലരും ഇന്ന് സ്വന്തമായി ഇതേ മേഖലയിൽ ഇരുപതോളം സംരംഭം തുടങ്ങി വളരെ വിജയകരമായി മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്.ഏകദേശം നാൽപത്തിമൂന്നിലധികം ലൈഫ് സ്റ്റൈൽ സെന്ററുകൾക്ക് ഒരു സിസ്റ്റത്തിന്റെ ഭാഗമായി ഇദ്ദേഹം നേതൃത്വവും നൽകി വരുന്നു .
ചിട്ടയായ ശൈലിയിലൂടെയും ആരോഗ്യമുള്ള വ്യക്തികളെ പേഴ്സണലൈസ്ഡ് കോച്ചിങ്ങിലൂടെ വാർത്തെടുക്കുന്നു എന്ന പ്രത്യേകതയാണ് ആളുകളെ ലൈഫ് സ്റ്റൈൽ സെന്ററുകളിലേക്ക് കൂടുതലായി ആകർഷിക്കുന്നത്.
ഇതിലൂടെ ജീവിക്കാൻ പറ്റുമോ എന്ന് ചോദിക്കുന്നവർക്ക് ഷാനിന്റെ പക്കൽ വ്യക്തമായ മറുപടിയും ഉണ്ട്, ഇതിലൂടെ ജീവിക്കാനും ഇതിലൂടെ ജീവിപ്പിക്കാനും കഴിയുന്നു എന്നതാണ് ഇതിൽ നിന്നും ലഭിക്കുന്ന വലിയ ലാഭം എന്നു പറയുന്നത്. നമ്മുടെ ട്രെയിനിങ്ങിലൂടെ കടന്നുപോയ ഒരാൾ ആരോഗ്യവും സന്തോഷവുമുള്ള ഒരു ജീവിതം ജീവിക്കുന്ന കാഴ്ച്ചയാണ് ഈ സ്ഥാപനം ഇത്ര മാത്രം വിജയകരമായി കൊണ്ടുപോകാനുള്ള ഊർജ്ജം നൽകുന്നതും, ഒരു ലൈഫ് സ്റ്റൈൽ കൺസൾട്ടന്റ് എന്ന് പറയുന്നതിൽ അഭിമാനം തോന്നുന്ന മുഹൂർത്തവും അത് തന്നെയാണ്.
കേരളത്തിനകത്തും പുറത്തും മറ്റു രാജ്യങ്ങളിലെ മലയാളികളിലേക്കും വ്യാപിച്ചു നിൽക്കുന്നതാണ് ഇന്ന് ഷാൻസ് ലൈഫ് സ്റ്റൈൽ സെന്ററിന്റെ ഈ വളർച്ച.