കഠിനാധ്വാനം കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും ഇഷ്ടപ്പെട്ട മേഖലയിൽ കരുത്ത് തെളിയിച്ചവർ ഒരുപാടുണ്ട് നമുക്ക് ചുറ്റും. എന്നാൽ പരിചയമില്ലാത്ത ഒരു മേഖലയിൽ മുൻവിധികൾ ഒന്നുമില്ലാതെ സമീപിച്ച് ഉയർച്ചയിൽ എത്തിയവരുമുണ്ട് നമുക്ക് ചുറ്റും.
എം ബി എ പഠനം കഴിഞ്ഞ് വിവാഹശേഷം ബിൻസി ദേവസ്സി തുടങ്ങിയ ഒരു കുഞ്ഞു സംരംഭം നിച്ചൂസ് കാൻഡിൽ ഡെക്കർ ഇന്ന് തുടക്കമിട്ട ചെറിയ മുറികൾ കടന്ന് ഇന്ത്യക്കു പുറത്തേക്കു വളർന്നു പന്തലിച്ചു നിൽക്കുന്നു.

Founder Nichuz Candle Decor
9048433260
എറണാകുളം സ്വദേശിയായ ബിൻസിക്ക് സമ്പൂർണ്ണ പിന്തുണയുമായി കുടുംബം കൂടെയുണ്ട്. ഭർത്താവ് നിതിൻ പൗലോസും മൂന്ന് വയസ്സുള്ള മകൻ നിഹാനും അടങ്ങുന്നതാണ് കുടുംബം. 2022ൽ തുടങ്ങിയ കൈ കൊണ്ട് നിർമിച്ച മെഴുകുതിരി സംരംഭത്തിന് മൂലധന നിക്ഷേപം പണമായി സഹായിച്ചതും ഒരു വയസ്സുള്ള മകനെ നോക്കാനും മറ്റും ഭർത്താവിന്റെയും കുടുംബത്തിന്റെയും സഹായഹസ്തങ്ങൾ അന്നും ഇന്നും എന്നും കൂടെയുണ്ട്.
ബിസിനസ്സ് കാര്യങ്ങളിലും പൂർണ പിന്തുണ നൽകി തന്റെ മുന്നോട്ടുള്ള യാത്രയിൽ കരുത്ത് പകരുന്നത് ഭർത്താവാണ് .
ആരംഭം എന്ന് പറയുന്നത് മകന്റെ പിറന്നാളിന് റിട്ടേൺ ഗിഫ്റ്റ് കൊടുത്തു തുടങ്ങിയതിൽ നിന്നായിരുന്നു. കുടുംബത്തിൽ തന്നെയുള്ള കല്യാണ പരിപാടികളിലും ജന്മദിനാഘോഷങ്ങളിലും റിട്ടേൺ ഗിഫ്റ്റ് ഓർഡറുകളും കിട്ടിത്തുടങ്ങി. കൂടെ നല്ല പ്രതികരണങ്ങളും വന്നതോടുകൂടി ആത്മവിശ്വാസം വർദ്ധിച്ചു.
രണ്ടുവർഷംകൊണ്ട് രണ്ടായിരത്തിലധികം കാൻഡിൽ വിൽപ്പന നടത്താൻ പറ്റിയിട്ടുണ്ട്. ഈ മേഖല തിരഞ്ഞെടുക്കുവാൻ കാരണം വലിയ രീതിയിൽ മുതൽമുടക്കിന്റെ ആവശ്യമില്ല എന്നുള്ളതാണ്. പഠിക്കാനും എളുപ്പം, അസംസ്കൃത വസ്തുക്കൾ ശേഖരിക്കുക , ഇതിനെല്ലാം ശേഷം പ്രോഡക്റ്റ് വില്പന ചെയ്യുന്നതും കൊറിയർ വഴി ആയതിനാൽ ട്രാൻസ്പോർട്ടിംഗ് നേരിട്ട് ആവശ്യം വരുന്നില്ല.
ഗുണ മേന്മ, ആസംസ്‌കൃത വസ്തുക്കളുടെ ലഭ്യത എന്നിവ ഉറപ്പുവരുത്താൻ ഒരുപാട് ബുദ്ധിമുട്ടുകളുണ്ടായിരുന്നു പ്രാരംഭഘട്ടത്തിൽ.
ഇതിലുണ്ടായ ഏറ്റവും വലിയ മെച്ചം ഇതിനായി വലിയ നിർമ്മാണ യൂണിറ്റോ, യന്ത്രങ്ങളോ ഒന്നും വേണ്ട. കൈ കൊണ്ട് നിർമിക്കുന്ന മെഴുകുതിരിക്കൾക്കായി ഒരു മേശയും ഒരു മെഴുക് ഉരുക്കുന്ന യന്ത്രവും ഒക്കെയായി ഒരു ചെറിയ വർക്കിംഗ് സ്റ്റേഷൻ മാത്രം മതി. ഇതാണ് ഈ മേഖലയിലെ ഒരു ഗുണം .
തുടക്കത്തിൽ വലിയ മത്സരങ്ങൾ ഒന്നും തന്നെ നേരിടേണ്ടി വന്നിരുന്നില്ല . നിലവിൽ കേരളത്തിനകത്തും പുറത്തുമായി ഓർഡറുകൾ ലഭിക്കാറുണ്ട് അതുപോലെ വിദേശരാജ്യങ്ങളിൽ നിന്നുള്ള മലയാളികളുടെ എൻക്വിറി ഒരുപാട് ആണ് അവരുടെ ഓർഡറുകളും ലഭിക്കാറുണ്ട്. ഒരു സംരംഭക എന്നതിലുപരിയായി ഒരു കാൻഡിൽ ആർട്ടിസ്റ്റായി അറിയപ്പെടാനാണ് ബിൻസിക്ക് താല്പര്യം. തുടക്കം മുതലേ ഒരു മോഡലിനെയും അനുകരിക്കാതെ സ്വന്തമായുള്ള ഐഡന്റിറ്റിയിൽ നിന്നു കൊണ്ടാണ് പല ഡിസൈനുകളും ചെയ്യുന്നത്. ഇനിയും പുതിയ വ്യത്യസ്തതകൾ കൊണ്ടുവരണം എന്നുള്ളതാണ് ലക്ഷ്യവും.
നിലവിൽ മാർക്കറ്റിൽ ഒരുപാട് പരാമർശങ്ങൾ നേരിടുന്ന ഉത്പന്നങ്ങൾ ആണിവ . അവസരവും കമ്പോള മാർക്കറ്റും അറിഞ്ഞിരിക്കുക എന്നത് ഏത് മേഖലയെ സംബന്ധിച്ചും പരമപ്രധാനമാണ്.
മെഴുകുതിരി നിർമാണത്തെ കുറിച്ച് കൂടുതൽ അറിയാനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ ഡെവലപ്മെന്റിന്റെ കാൻഡിൽ മേക്കിങ്ങിൽ ഡിപ്ലോമയും നേടി.
നിലവിൽ മെഴുകുതിരി നിർമാണത്തിൽ ക്ലാസുകളും നൽകിവരുന്നു. ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ഇത് നല്ലൊരു അവസരമാണ്.കൂടാതെ മെഴുകുതിരി നിർമാണത്തിൽ ഉപയോഗിക്കുന്ന സിലിക്കണിന്റെ അച്ച് ഉണ്ടാക്കാനും പഠിച്ചിട്ടുണ്ട്. അതിനാൽ ഈ മേഖലയോട് അനുബന്ധിച്ചു തന്നെ ഒരു വിപുലീകരണം എന്ന പോലെ ഇതേ ബ്രാൻഡിൽ നിന്നുകൊണ്ടു മെഴുകുതിരി നിർമാണ അച്ചുകളുടെ നിർമാണം കൂടി തുടങ്ങണം എന്നൊരു കാഴ്ചപ്പാടും ഉണ്ട്. ഇതാണെന്റെ ഭാവി ലക്ഷ്യം.

8848002548