പലർക്കും പല കഴിവുകളാണ്. ചിലർ കഴിവുകളോടെ ജനിക്കുന്നു. മറ്റുചിലരാവട്ടെ കഴിവുകൾവളർത്തിയെടുക്കുന്നു. അഭിരുചി തിരിച്ചറിഞ്ഞ് കഴിവ് വളർത്തിയെടുത്ത് പഠനകാലത്തെ ബിസിനസ് മേഖലയിലേക്ക് തിരിഞ്ഞ വ്യക്തിയാണ് ക്ലമെന്റ് എന്ന കോതമംഗലക്കാരൻ.
MBAക്ക് പഠിക്കുമ്പോൾ ചെയ്ത പ്രോജക്ട് ആണ് സംരംഭത്തിലേക്ക് വഴി തെളിയിച്ചത്. പതിനായിരം രൂപയിൽ തുടങ്ങിയ മുളകുപൊടി സംരംഭം, അതിൽനിന്നും ലാഭനഷ്ടങ്ങളെല്ലാം അനലൈസ് ചെയ്തു ബിസിനസിനെ കുറിച്ച് കൂടുതൽ പഠിച്ചു. ബിസിനസിൽ താല്പര്യം ജനിച്ചതോടെ പഠനം കഴിഞ്ഞ്. UST global, Envestnet എന്ന കമ്പനിയിലെ CFO ടീമിലെ ജോലി റിസൈൻ ചെയ്തു. അങ്ങനെ മുളകുപൊടിയിൽ തുടങ്ങിയ സംരംഭം ഇന്ന് പല മേഖലകളിൽ എത്തിനിൽക്കുന്നു. ട്രേഡിങ് അക്കാദമി, ഇൻവെസ്റ്റ്മെന്റ് ആൻഡ് മാനേജ്മെന്റ്, ഫുഡ് പ്രോഡക്റ്റ് എക്സ്പോർട്ട്, വസ്ത്ര വ്യാപാര കേന്ദ്രം, അക്ഷയ കേന്ദ്രം അങ്ങനെ പോകുന്നു ബിസിനസ് നിരകൾ.
കുടുംബത്തിൽ അച്ഛൻ അമ്മ രണ്ട് അനിയന്മാരാണുള്ളത്. ഫാമിലി സപ്പോർട്ട് വേണ്ടുവോളം ഉണ്ടായിരുന്നു. കഠിനാധ്വാനത്തിന്റെ കൂടെ ദൈവകൃപ കൂടെ ഉള്ളതിനാലാണ് ബിസിനസ് ഇന്നും ഉയർച്ചയിൽ തുടരുന്നതെന്നും അദ്ദേഹം പറയുന്നു.
ക്വാളിറ്റി സർവീസിന്റെ കൂടെ വോളിയം ബിസിനസ് ആണ് കൂടുതൽ ഫോക്കസ് ചെയ്യുന്നതെന്നും ഇതു ബിസിനസ് വളരാൻ ഒരുപാട് സഹായകരമാണെന്നും അദ്ദേഹം പറയുന്നു.
ഒരു ബിസിനസ് തുടങ്ങുമ്പോൾ അതിനെക്കുറിച്ച് കൂടുതൽ അറിയുകയും പഠിക്കുകയും വേണം. കുറച്ചുകൂടി പരിചിതമായ മേഖലകളിൽ ബിസിനസ് തുടങ്ങുന്നതാണ് ഉചിതം. ട്രേഡിങ് മേഖലയിൽ അറിവ് കുറവായിരുന്നെങ്കിലും സുഹൃത്തായ അനന്തു വഴി കൂടുതൽ പഠിച്ചും അറിഞ്ഞും ആരംഭിച്ച ഷെയർ ട്രേഡിങ് അക്കാദമിയാണ് fortune edu LLP. വലിയ ഇൻവെസ്റ്റ്മെന്റുകൾ വരെ സ്വീകരിച്ച് മികച്ച റിട്ടേൺ നൽകുന്ന fortune നെ കുറിച്ച് എടുത്തുപറയേണ്ടത് തന്നെയാണ്.
സമ്പത്ത് രണ്ടുകൂട്ടർക്കും ഉണ്ടാവണം നമ്മളെപ്പോലെ തന്നെ സമ്പത്ത് കസ്റ്റമേഴ്സിനും ഉണ്ടാവണം. അതുതന്നെയാണ് ഈ പേരുകൊണ്ട് ഉദ്ദേശിച്ചത് എന്നും അദ്ദേഹം പറയുന്നു.
എല്ലാ ഉയർച്ച താഴ്ചകളിലും കൂടെ നിന്ന കുറച്ചു വ്യക്തികൾ സിനി, സോണി, മിന്നു ജോൺ, ടോംസൺ ആഞ്ഞിൽവേലിൽ തുടങ്ങിയ വ്യക്തിത്വങ്ങളെ എടുത്തുപറയേണ്ടത് തന്നെയാണ്. ഫാമിലി സപ്പോർട്ട് പോലെ തന്നെയാണ് ഫാമിലിയെ പോലെ കൂടെ നിന്നവരും .
ഭാവി പദ്ധതികളിലുള്ള പ്രധാന പ്രോജക്ടുകളിൽ ഒന്നാണ് അഞ്ചു കോടി മൂലധനത്തിൽ പണ്ടുകാലത്തെ പലചരക്ക് കട പോലെ ഒരു കട എന്നുള്ളത്.
സാധനങ്ങൾ ഡിസ്കൗണ്ടിൽ സാധാരണക്കാർക്ക് പോലും ലഭ്യമാകുന്ന തരത്തിൽ ഒരു സംരംഭം അതാണ് സ്വപ്നം.
നടത്തിക്കൊണ്ടു പോകുന്ന എല്ലാ ബിസിനസുകളിലും കസ്റ്റമറിന്റെ തൃപ്തി പ്രധാനമാണെന്നും ആർക്കും നഷ്ടം ഉണ്ടാവാത്ത തരത്തിൽ സർവീസ് ആണെങ്കിലും പ്രോഡക്റ്റ് ആണെങ്കിലും കൊടുക്കുകയും അത് അവർക്ക് ലഭിക്കുകയും വേണം എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.