ഫിറ്റ്നസ്സിന് സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാതെ പ്രാധാന്യം നൽകുന്ന തലമുറയാണ് ഇപ്പോൾ ഉള്ളത് .സ്വന്തം ശരീരത്തെ കുറിച്ച് ആകുലത പെടാത്തവരായി നമുക്ക് ചുറ്റും ആരുമില്ലെന്ന് പറയാം. കൊറോണ എന്ന മഹാമാരിക്ക് ശേഷം ആരോഗ്യത്തെകുറിച്ച് നമ്മൾ കൂടുതൽ ബോധവാന്മാരായി മാറിയിരിക്കുന്നു .
സെൽഫ് ലൗവിന്റെ ഭാഗമായും അല്ലാതെയും ശരീര സൗന്ദര്യത്തിന് ഒരുപാട് പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മളിൽ മിക്കവരും. പണ്ടുള്ളതിനേക്കാൾ ഫിറ്റ്നസ് സെന്ററുകൾ കൂടുതലായും പ്രവർത്തിക്കുന്നത് ഈ അടുത്ത കാലങ്ങളിലാണ് .
ഈ മേഖലയിലെ സാധ്യതകൾ തിരിച്ചറിയും മുൻപേ ഈ മേഖലയിലേക്ക് കടന്നുവന്നൊരു വ്യക്തിയാണ് ഷബീർ പുതുശ്ശേരി എന്ന കോഴിക്കോട് സ്വദേശി.
സ്കൂൾ തലം മുതലേ കായികപരമായ എല്ലാകാര്യങ്ങളിലും വളരെ തല്പനായിരുന്നു. ആദ്യമായി ഒരു ജിംനേഷ്യത്തിൽ പോയി തുടങ്ങുന്നത് പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് . ഡിഗ്രിക്ക് കോളേജിൽ പഠിക്കുമ്പോൾ അവിടെയുള്ള ജിമ്മിൽ വർക്ക്ഔട്ടും ചെയ്യാൻ തുടങ്ങി. ഇടവേള സമയങ്ങളിൽ കോളേജ് ലൈബ്രറിയിൽ പോയിരുന്ന് അർണോൾഡ് ഷ്വാസനഗറിന്റെ ബോഡി ബിൽഡിംഗ് എൻസൈക്ലോപീഡിയ വായിക്കുന്നതും പതിവായിരുന്നു . ഇതിൽ നിന്നും ഉണ്ടായ പ്രചോദനം കൂടിയാണ് ഈ മേഖലയിൽ താല്പര്യം ഊട്ടിയുറപ്പിക്കാൻ കാരണമായത് .
1999 ൽ ഡിഗ്രി പഠനം കഴിഞ്ഞ ശേഷം വർക്ഔട്ട് കുറച്ചുകൂടി സീരിയസ് ആയി ചെയ്യാൻ തുടങ്ങി. 2001 മുതൽ ട്രെയിനർ ആയി ജോലി ചെയ്യുകയും പല ബോഡിബിൽഡിംഗ് മത്സരങ്ങളിലും പങ്കെടുത്തു തുടങ്ങി.
മത്സരിച്ച എല്ലാ മത്സരങ്ങളിലും മെഡൽ നേടാൻ കഴിഞ്ഞു എന്നതും ആത്മവിശ്വാസം വർദ്ധിപ്പിച്ചു. നല്ല സപ്പോർട്ടായി ഫാമിലിയും കൂടെ ഉണ്ടായിരുന്നത് ഒരനുഗ്രഹമായി. 2007 ൽ മിസ്റ്റർ കേരള ബോഡിബിൽഡിംഗ് കോമ്പറ്റീഷനിൽ മെഡൽ നേടാൻ സാധിച്ചു. അതുപോലെ മിസ്റ്റർ മലബാർ, മിസ്റ്റർ കാലിക്കറ്റ് എന്നീ മത്സരങ്ങളിലും ഒന്നാമതെത്തിയിരുന്നു.USA ആസ്ഥാനമായുള്ള ISSA & Ereps സർട്ടിഫൈഡ് ഫിറ്റ്നസ് ട്രെയിനർ ആൻഡ് ഫിറ്റ്നസ് കൺസൾട്ടന്റ് കൂടിയാവാൻ സാധിച്ചു . അതിനിടയിലായി 2003 ൽ സ്വന്തമായൊരു ഫിറ്റ്നസ് സെന്റർ ആരംഭിച്ചു .2004 ൽ ഇതിന്റെ ഒരു ബ്രാഞ്ച് കൂടി തുടങ്ങാൻ കഴിഞ്ഞു. ഇപ്പോൾ സ്വന്തമായും ഷെയർ ആയും നിലവിൽ 4-5 ജിമ്മുകൾ പ്രവർത്തിക്കുന്നുണ്ട്.
2008 ൽ ബോഡി ബിൽഡിംഗ് അസോസിയേഷനിൽ കൂടെയുണ്ടായിരുന്ന സമപ്രായക്കാരായ നാലു സുഹൃത്തുക്കളുമായികൂടി മസിൽ ആൻഡ് ഫിറ്റ്നസ് എന്ന സ്ഥാപനത്തിനു തുടക്കം കുറിച്ചു എന്നത് നേട്ടമായി കാണുന്നു .. ഫിറ്റ്നസ് എക്യുപ്മെൻസ്, മെഷീൻസ്, സപ്ലിമെന്റ്സ്, ഫിറ്റ്നസ് ആക്സസറീസ് തുടങ്ങിയ ഫിറ്റ്നസുമായി ബന്ധപ്പെട്ട എല്ലാ സാധനങ്ങളും ഒരു കുടക്കീഴിൽ ലഭിക്കുന്ന ഒരു പ്ലാറ്റഫോം ആണിത് കൂടാതെ ഇവയെല്ലാം കേരളത്തിലുടനീളം ഇവയെല്ലാം സപ്ലൈ ചെയ്യുന്നുമുണ്ട്. മസിൽ ആൻഡ് ഫിറ്റ്നസ് വഴി നൂറിൽപരം കൊമേഷ്യൽ & ഡൊമസ്റ്റിക് ജിമ്മുകൾ സെറ്റ് ചെയ്യാൻ പറ്റിയതും ബിസിനസ്സിൽ ഉണ്ടായ പുരോഗതിയായി കാണുന്നു.
കൊറോണകാലമായിരുന്നു പ്രതിസന്ധിയിലൂടെ കടന്നുപോയ ഒരു സമയം. എല്ലാം ലോക്ക് ഡൗൺ ആയപ്പോൾ ബിസിനസും ഷട്ട് ഡൗൺ ആയി . പിന്നെ നിലനിൽപ്പിന് വേണ്ടി ഒരു കൊറിയർ ബിസിനസ് ഫ്രാഞ്ചൈസി
ആരംഭിച്ചു. ആളുകളെല്ലാം വീട്ടിലിരിക്കുന്ന സമയമായതിനാൽ ഫിറ്റ്നസ് എക്യുപ്മെൻസും കൂടെ ഹോം എക്യുപ്മെൻസും അതുവഴി സപ്ലൈ ചെയ്യാൻ പറ്റി. 25 വർഷത്തെ ഫിറ്റ്നസ് ഫീൽഡിലെ എക്സ്പീരിയൻസ് വെച്ചും ഈ മേഖലയിലെ പല ബന്ധങ്ങൾ വെച്ചും ഫ്രാഞ്ചൈസികൾ ആയും മറ്റും ബിസിനസിനെ വളർത്തി ഈ മേഖലയിൽ തന്നെ കൂടുതൽ പുരോഗതി ഉണ്ടാക്കാൻശ്രമിക്കുന്നു. ആരോഗ്യത്തിന് പ്രാധാന്യം നൽകുന്ന ഒരു സമൂഹത്തെ കെട്ടിപ്പടുക്കുക എന്നതാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം .