ഉറ്റവരെയും ഉടയവരെയും പിരിഞ്ഞ് പ്രവാസത്തിന്റെ കൈപ്പുനീർ കുടിക്കാൻ വിധിക്കപ്പെട്ട അനേകായിരം പ്രവാസികളുടെ കഷ്ടപ്പാടുകൾക്ക് സാന്ത്വനമാവാൻ കഴിഞ്ഞു എന്ന ചാരിതാർത്ഥ്യമാണ് കബീർ സലാല എന്ന പൊതുപ്രവർത്തകന്റെ പൊതുജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം.
തന്റെ ചെറു പ്രായത്തിലേ കുടുംബ പ്രാരാബ്ദങ്ങളിൽ അകപ്പെട്ട് പ്രവാസ ജീവിതത്തിലേക്ക് തള്ളി വിടപെട്ടപ്പോൾ താൻ കടന്നുപോയ ദുരിതങ്ങളുടെയും പ്രയാസങ്ങളുടെയും അനുഭവത്തിൽ നിന്നും ഉണ്ടായ പാഠങ്ങളിലൂടെ മറ്റൊരു പ്രവാസിക്കും ഇത്തരം പ്രയാസങ്ങൾ ഉണ്ടാവാതിരിക്കാൻ തന്നാൽ ആവുന്നത് ചെയ്യുക എന്നതാണ് ജീവിതലക്ഷ്യം.
ഇന്ന് ലോകം ബിസിനസ് അവസരങ്ങളുടെ മാറ്റത്തിന്റെ പാതയിൽ അതിവേഗം കുതിക്കുമ്പോൾ പ്രവാസികൾക്കായുള്ള ധാരാളം ബിസിനസ് അവസരങ്ങളെ കുറിച്ച് ഓരോ പ്രവാസിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു.
50000 രൂപ മുതൽ 1 കോടി രൂപ വരെ കേന്ദ്ര – സംസ്ഥാന ഗവണ്മെന്റ്കളുടെ NORKA ലോൺ മുതലായവ നോർക്ക റൂട്സ് മുഖേന പ്രവാസികൾകായുള്ള നിരവധി സാമ്പത്തിക പദ്ധതികൾ ഇന്ന് ഓരോ പ്രവാസിയുടെയും ബിസിനസ് പ്രതീക്ഷകൾക്ക് പുത്തൻ ഉണർവും ആത്മവിശ്വാസവും പകരുന്നു.
ധാരാളം മേഖലകളിൽ പ്രവാസികൾക്ക് ബിസിനസ് അവസരങ്ങൾ ഉണ്ട് . റിയൽ എസ്റ്റേറ്റ്, ഐടി, ആരോഗ്യരംഗം, വിദ്യാഭ്യാസരംഗം, ഇ-കൊമേഴ്സ് തുടങ്ങിയ മേഖലകളിൽ അനന്തമായ സാധ്യതകളാണ് തുറന്നു കിടക്കുന്നത് .ബിസിനസ് രംഗത്തേക്കുള്ള പ്രവാസികളുടെ കടന്നുവരവിന് നോർക്ക റൂട്സ് മുൻകാലത്തെ അപേക്ഷിച്ചു വളരെ അധികം സ്വീകാര്യതയാണ് നൽകുന്നത് കേന്ദ്ര – സംസ്ഥാന ഗവണ്മെന്റ്കൾ മിനിസ്ട്രി ഓഫ് MSME യുടെ കീഴിലും , ജില്ലാ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലും നിരവധി സൗജന്യ വ്യവസായിക പരിശീലനങ്ങൾ സംസ്ഥാനത്തുടനീളം നടത്തിവരുന്നതും എടുത്തുപറയേണ്ട ഒരു സുപ്രധാന കാര്യം ആണ്.
Abhin Krishna A 8590202273