സൗന്ദര്യ സങ്കല്പങ്ങൾ ഓരോ കാലഘട്ടങ്ങളിലും ഓരോന്നാണ് , പണ്ട് കാലത്ത് സൗന്ദര്യമെന്നത് സ്ത്രീ പുരുഷ സങ്കല്പങ്ങളിൽ വെറും മുടി വെട്ടുക താടി മിനുക്കുക ത്രെഡിങ്ങ് എന്നതിൽ മാത്രം ഒതുങ്ങി നിൽക്കുന്നതായിരുന്നു . എന്നാൽ ഇന്ന് ഉപയോഗിക്കുന്ന പല സൗന്ദര്യ വർദ്ധക വസ്തുക്കളുടെ പേര് പോലും നമുക്ക് പറയാൻ അറിയില്ല അത്രമേൽ ഈ മേഖല വളർന്നു കഴിഞ്ഞു . മാത്രമല്ല എന്തിനൊക്കെയാണ് ഓരോ ഉത്പന്നം ഉപയോഗിക്കുന്നത് എന്നുള്ളതും പോലും അറിയാൻ പ്രയാസമാണ് .
ആറു വയസ്സ് മുതൽ അറുപതു വയസ്സ് വരെയുള്ളവർ പ്രായഭേദമന്യേ ആരോഗ്യത്തേക്കാൾ സൗന്ദര്യത്തിൽ ശ്രദ്ധ ചെലുത്തുന്നവരായി മാറിക്കഴിഞ്ഞിരിക്കുന്നു.
അതിനാൽ തന്നെ ഈ മേഖലയിലുള്ള ജോലികൾക്ക് സാധ്യതയും അനന്തമാണ്. ഒരുപക്ഷേ ഇന്നത്തെ കാലത്ത് ജനങ്ങൾക്കിടയിൽ ഏറ്റവും ഡിമാൻഡുള്ള ഒരു മേഖല എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം .
ഈ മേഖലയിൽ മുൻനിരയിൽ തന്റേതായ ഒരു കയ്യൊപ്പ് പതിപ്പിച്ച കോടഞ്ചേരിക്കാരൻ ഗോഡ്സെൻ ഷാജിയുടെ പോപ്പീസ് ബ്രൈഡൽ ആൻഡ് ഡിസൈനർ സ്റ്റുഡിയോ ഇന്ന് ഈ രംഗത്ത് ഏറ്റവും മികച്ച സേവനം നൽകുന്ന ഒരു സംരംഭമാണ് .
കുട്ടിക്കാലത്ത് അച്ഛന് സ്വന്തമായി ബാർബർ ഷോപ്പ് ഉണ്ടായിരുന്നതിനാൽ ജോലിക്കാരായ ഹിന്ദിക്കാരെ നോക്കാനും മറ്റും അവിടെ നിന്ന് ഹെയർ കട്ടിംഗ് പഠിച്ചെടുത്തു. ഇതായിരുന്നു ഈ മേഖലയിലെ ആദ്യ ചുവടുവെപ്പ് . ഒരു ജോലി പഠിച്ചാൽ അത് അഭ്യാസിക്കുക എന്നത് ഏറ്റവും പ്രധാനമായ ഒരു കാര്യമാണല്ലോ അതിനാൽ പരിശീലനം സുഹൃത്തുക്കളുടെ മുടിയിൽ തന്നെ നടത്തി. പ്ലസ് ടു ഡിഗ്രി പഠന സമയത്ത് പോക്കറ്റ് മണിക്കായി ഇതൊരു പാർട്ട് ടൈം ജോലി ആക്കി മാറ്റി. പിന്നീട് ഡിഗ്രി കഴിഞ്ഞ് കുറച്ചുകാലം ഒരു ജ്വല്ലറിയിൽ സെയിൽസിലും , അതുപോലെ ഡയറകട് മാർക്കറ്റിങ്ങിലും ജോലി ചെയ്യാൻ തുടങ്ങി. കൊറോണ കാലം ആയതിനാൽ ആ ജോലികൾക്ക് ഒന്നിനും സ്ഥിരത ഇല്ലാതായി. അപ്പോഴൊക്കെ വീടുകളിൽ പോയി മുടിവെട്ടി കൊടുത്തു ചെറിയ രീതിയിൽ നിത്യേനയുള്ള ചെലവുകൾക്ക് പണം കണ്ടെത്തി. ഇതാണ് തന്റെ പാഷൻ എന്ന് തിരിച്ചറിഞ്ഞപ്പോൾ , ഇതിലേക്ക് തന്നെ ഇറങ്ങിത്തിരിച്ചു. അങ്ങനെ മെല്ലെ കല്ല്യാണ മേക്കപ്പിലേക്ക് ഇറങ്ങി. ആദ്യ വർക്ക് എന്ന് പറയുന്നത് ഫ്രണ്ടിന്റെ കല്യാണ ഗ്രൂം മേക്കപ്പ് വർക്ക് ആയിരുന്നു. അത് വിജയകരമായതോടെ അതിൽ നിന്നും ലഭിച്ച 1500 രൂപയ്ക്കാണ് ആദ്യമായി മേക്കപ്പ് പ്രോഡക്റ്റുകൾ പോലും വാങ്ങുന്നത്.
തന്റെ ചുറ്റിലുമുള്ളവർക്ക് ഈ മേഖലയെ കുറിച്ച് വലിയ ധാരണ ഒന്നുമുണ്ടായിരുന്നില്ല അതുകൊണ്ട് തന്നെ എതിർപ്പുകളായിരുന്നു ആദ്യം ഉണ്ടായിരുന്നത് . എല്ലാവരും പഠിച്ച് ഡോക്ടർ, എൻജിനീയർ അങ്ങനെയുള്ള മേഖലകളിലേക്ക് പോകുമ്പോൾ ഇവൻ ബി ബി എ പഠിച്ചത് ബാർബർ ആവാൻ ആണോ എന്ന ചിന്ത കുടുംബത്തിലും അടക്കം പറച്ചിലായി നാട്ടുകാർക്കിടയിലും ഉണ്ടായിരുന്നു. സാമ്പത്തികമായി സ്ഥിരത ഇല്ലാത്ത കുടുംബം ആയതിനാൽ ഈ മേഖല ഒഴിച്ച് നല്ല രീതിയിൽ വരുമാനവും പദവിയും ഉള്ള ജോലികൾക്കായിരുന്നു മുൻതൂക്കം കൊടുത്തിരുന്നത്.
എന്നാൽ ഈ മേഖലയിലെ അനന്ത സാധ്യതകൾ തിരിച്ചറിഞ്ഞതിനാൽ കുറച്ചുകൂടി അറിവ് പരിപോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഇതിനെക്കുറിച്ച് കൂടുതൽ ബോധവാനാകുന്നതിനായി ബാംഗ്ലൂരിലും കൊച്ചിയിലും ചെന്ന് കോഴ്സുകൾ ചെയ്തു ഇതിന്റെ പൂർണ്ണ അടിസ്ഥാന അറിവുകൾ സമ്പാദിച്ചു. അവിടെ നിന്നും ഗ്രറൂം മേക്കപ്പും ബ്രൈഡൽ മേക്കപ്പും പഠിച്ചെടുത്തു. കുറച്ചുകാലം കോഴിക്കോട് ജോലി ചെയ്തു പിന്നീട് അവിടെ നിന്നും ലഭിച്ച എക്സ്പീരിയൻസ് വെച്ച് ഫ്രീലാൻസ് ആയി ജോലി ചെയ്യാൻ ആരംഭിച്ചു. സുഹൃത്തുക്കൾ വഴി വർക്കുകൾ കിട്ടി തുടങ്ങി അതുപോലെ ഇവന്റ് മാനേജ്മെന്റ് ടീമിൽ നിന്നും പരിചയമുള്ള ഫോട്ടോഗ്രഫി ടീമിൽ നിന്നുമായി കല്യാണ വർക്കുകളും കിട്ടിത്തുടങ്ങി. അങ്ങനെ ഒരുപാട് ബുദ്ധിമുട്ടുകൾ താണ്ടി സ്വന്തമായി ബ്രൈഡൽ മേക്കപ്പ് ചെയ്യാൻ തുടങ്ങി. എന്നിട്ടും തീരുന്നതല്ലായിരുന്നു പലരുടെയും സംശയങ്ങൾ ബ്രൈഡൽ മേക്കപ്പ് സ്ത്രീകളല്ലേ ചെയ്യുക പുരുഷന്മാർ ആരെങ്കിലും ചെയ്യുമോ എന്ന ചോദ്യങ്ങൾ ആയിരുന്നു ഏറെയും അഭിമുഖീകരിക്കേണ്ടി വന്നത് .
ഇങ്ങനെ ഉള്ള സംശയങ്ങൾക്കെല്ലാം മറുപടിയായിട്ടായിരുന്നു ഈ 25കാരൻ തന്റെ സ്വന്തം നാട്ടിൽത്തന്നെ പോപ്പീസ് എന്ന സംരംഭം ആരംഭിച്ചത് .
സോഷ്യൽ മീഡിയ വഴി ഇപ്പോൾ അറിയപ്പെടുന്ന ഒരു ബ്രൈഡൽ ആൻഡ് ക്രീയേറ്റീവ് സ്റ്റുഡിയോ ആയി മാറി പോപ്പീസ് ഈ ചെറിയ കാലം കൊണ്ട് തന്നെ എന്നതിൽ വലിയ സന്തോഷമുണ്ട് . നിരവധി സെലിബ്രിറ്റികൾക്കും മേക്കപ്പ് ചെയ്യുവാനുള്ള ഭാഗ്യം ഗോഡ്സണെ തേടി വന്നു. ഗ്രൂം മേക്കപ്പ്, ബ്രൈഡൽ മേക്കപ്പ്, അതിൽ തന്നെ നോർമൽ, സ്റ്റാൻഡേർഡ്, ഹെയർ ബ്രഷ്,ഹെയർ കട്ട്, ബ്ലോ ഡ്രൈ, സ്മൂത്തനിങ്, ഫേഷ്യൽ തുടങ്ങി നീളുന്നു സർവീസ് നിരകൾ.ഈ മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എങ്കിലും അതിനെല്ലാം പകരമായി ഇന്ന് പലർക്കിടയിലും അറിയപ്പെടുന്ന ഒരു മേക്കപ്പ് ആർട്ടിസ്റ്റ് ആൻഡ് സ്റ്റൈലിസ്റ്റ് ആവാൻ കഴിഞ്ഞു എന്നുള്ളത് ഒരു വലിയ നേട്ടമായി കാണുന്നു എന്ന് ഗോഡ്സൺ പറയുന്നു.
ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും എന്നു പറയുന്നത് നൂറ് ശതമാനം സത്യമാണ്. ലക്ഷ്യത്തിലേക്കുള്ള വഴിയിൽ പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും ഉണ്ടാകും ഒന്നും വകവെക്കാതെ മുന്നോട്ടുതന്നെ പോകാം വിജയം സുനിശ്ചിതമാണെന്ന് തെളിയിച്ചിരിക്കുകയാണ് പോപ്പീസും ഗോഡ്സണും .
Jishi Jayesh 8714932066