1976 ൽ ഗ്രാൻഡ് ഫാദർ തുടങ്ങിവെച്ച സംരംഭം ഒരു പോറൽ പോലും ഏൽക്കാതെ ഒന്നിൽ നിന്നും 10 ആക്കി മാറ്റ് കൂട്ടി വളർത്തിയെടുത്ത സോണി ഇലക്ട്രിക്കൽസിന്റെ മിന്നുന്ന നാൾവഴികൾ, ഗ്രാൻഡ് ഫാദറിൽ നിന്നും തായ് വഴി ആയി വന്ന സംരംഭം 5 സഹോദരങ്ങളായ സാഹിർ അലി, സജാദ് സാഹിർ, റെനോസ്,ഷമീർ പിന്നെ മുഹമ്മദ് അലി എന്നിവർ ഏറ്റെടുത്ത് 1985ൽ ഒരു സിംഗിൾ ഷോപ്പ് ആയി 200 സ്ക്വയർ ഫീറ്റിൽ ഒരു ഇലക്ട്രിക്കൽ ഷോപ്പ് തുടങ്ങി, അങ്ങനെ ബിസിനസ് വിപുലീകരിച്ച് 1994 ൽ ഇന്ന് കാണുന്ന ഏറ്റവും പേരുകേട്ട ബ്രാൻഡ് ആയ സോണി ഇലക്ട്രിക്കൽസ് ആക്കി മാറ്റി .
ഇലക്ട്രിക്കൽ ഫീൽഡിൽ ഉള്ള നിലനിൽപ്പ് കുറച്ച് പ്രയാസകരമായിരുന്നെന്നും മത്സരം കൂടുതൽ ഉള്ള സമയത്തും പൈപ്പുകൾ ഇറക്കുമതി ചെയ്തു മാർക്കറ്റിൽ പിടിച്ചു നിന്നിരുന്ന കാലം , ബിസിനസ് വ്യാപിപ്പിക്കാനായി നേരിട്ട് സപ്ലൈ തുടങ്ങി അത്യാവശ്യം വില്പന ചെയ്തു തുടങ്ങിയത് ബജാജ് ഫിനാൻസിന് ആയിരുന്നു, 2001 മുതൽ ബജാജ് ഉണ്ട് 2006 ആവുമ്പോഴേക്കും നേരിട്ടുള്ള ഡീലർഷിപ്പ് കൊടുത്തു തുടങ്ങി. അതിനിടയിൽ ഫാമിലിയിലെ ചെറിയ ആസ്വാരസ്യങ്ങളും ബിസിനസിനെ സാരമായി ബാധിച്ചിരുന്നു. പിന്നെ അന്നത്തെ സൗകര്യക്കുറവും വാഹനത്തിന്റെ അപര്യാപ്തതയും ബിസിനസിന്റെ വളർച്ചയെ ബാധിച്ചു . അത്തരത്തിൽ കഷ്ടപ്പാട് അനുഭവിച്ച് അധ്വാനിച്ച് കെട്ടിപ്പടുത്ത സോണി ഇലക്ട്രിക്കൽസ് ഇന്ന് പേര് കേട്ടാൽ തന്നെ തിരിച്ചറിയുന്ന ബ്രാൻഡ് ആയി വളർത്തിക്കൊണ്ട് വരുന്നതിൽ ഒരുപാട് ത്യാഗങ്ങൾ ചെയ്യേണ്ടി വന്നിട്ടുണ്ട്. അപ്രതീക്ഷിതമായി ജീവിതത്തിൽ സംഭവിച്ച പല കാര്യങ്ങളും ബിസിനസിനെ സാരമായി ബാധിച്ചിരുന്നു. 2009ൽ സഹോദരങ്ങളിൽ ഒരാളായ ഷമീറിന്റെ മരണം മാനസികമായ തളർത്തിയത് മാത്രമല്ല ബിസിനസിനെ മന്ദഗതിയിൽ ആക്കുകയും ചെയ്തു. പിന്നെ രണ്ടു മാസത്തിനു ശേഷം ഗ്രാൻഡ് ഫാദർ മരിച്ചു, പൊതുവേ ബിസിനസിന്റെ വളർച്ച കുറഞ്ഞ ഒരു സമയവും അതായിരുന്നു . മാനസികമായ എല്ലാവരും തകർന്നുപോയി. ഇതിനെല്ലാം ശേഷം 2010 ൽ ലുലു ലൈറ്റ് എന്ന മറ്റൊരു ഷോപ്പ് തുടങ്ങി.കേരളത്തിൽ ഉടനീളം സോണി ഇലക്ട്രിക്കൽസ് ഡീലർഷിപ്പ് നൽകുകയും പ്രോഡക്ടുകൾ ഡിസ്ട്രിബ്യൂട്ട് ചെയ്തതും മാർക്കറ്റിങ്ങിൽ ഒരുപാട് സഹായകരമായിട്ടുണ്ടെന്നും ഇതിൽ നിന്നുമുള്ള ഒരു പങ്ക് വരുമാനം എടുത്ത് മലേഷ്യയിൽ ഒരു ഹോട്ടൽ തുടങ്ങാൻ പറ്റിയതും ഒരു നേട്ടമായി കാണുന്നു . സ്വന്തം ബ്രാൻഡിൽ ഫാൻസി ലൈറ്റ് സപ്ലൈ ചെയ്യുന്നുണ്ട്.
ഏറ്റവും മത്സരം നേരിടുന്ന മേഖല ആയതിനാൽ നമ്മൾ എപ്പോഴും അപ്ഡേറ്റഡ് ആയി നിൽക്കുക എന്നത് നിലനിൽപ്പിന് പ്രധാനപ്പെട്ട ഒരു കാര്യമാണ്.
കോവിഡിന്റെ ടൈമിൽ പോലും കമ്പനി ഡയറക്റ്റ് ഡീലർ ആയതിനാൽ അത്യാവശ്യം ഒരു വോളിയം എപ്പോഴും ചെയ്തുകൊണ്ടിരിക്കുക എന്നത് ഒരു ഉത്തരവാദിത്തമായിരുന്നെന്നും പിന്നെ സ്വന്തം ബിൽഡിംഗ് ആയതിനാൽ റെന്റ് കാര്യങ്ങൾ ഒന്നും നൽകേണ്ടതില്ല എന്നത് ഒരു ആശ്വാസമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ഒന്ന് രണ്ട് ഷോപ്പുകൾ കൂടി തുടങ്ങാനും പിന്നെ സ്ഥാപനത്തിന്റെ ഒരു ഓൺലൈൻ ആപ്പ് തുടങ്ങാനുമുള്ള പദ്ധതി ഉണ്ട് . ഏറ്റവും വലിയ നേട്ടം എന്ന് പറയുന്നത് കസ്റ്റമേഴ്സ് തന്നെയാണ്. അവർ തരുന്ന ഫീഡ്ബാക്കുകൾ വിലമതിക്കാൻ പറ്റാത്ത സന്തോഷമാണ്. സോഷ്യൽ മീഡിയ പ്രമോഷൻ ഒന്നും നിലവിൽ ഇല്ല, അല്ലാതെ തന്നെ സോണി ബ്രാൻഡ് ജനങ്ങൾക്കിടയിൽ ജനപ്രീതി ആർജിച്ചു കഴിഞ്ഞു.
ഈയൊരു ബ്രാൻഡ് നെയിമിൽ നിന്നുകൊണ്ട് നാട്ടിലെ ക്രിക്കറ്റ് ഫുട്ബോൾ പോലുള്ള കായിക മത്സരങ്ങൾക്ക് സ്പോൺസർഷിപ്പ് ചെയ്തു കൊടുക്കാറുണ്ട്. അതിലും സന്തോഷം മാത്രം.
ഫാമിലി തന്നെയാണ് ഏറ്റവും വലിയ സപ്പോർട്ടും ശക്തിയും, എല്ലാ ഉയർച്ച താഴ്ചകളിലും കൂടെ ഉള്ളതും അവർ തന്നെയാണ് . ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ സപ്ലൈ ചെയ്യുന്നതിലൂടെ ലഭിച്ച കസ്റ്റമർ സപ്പോർട്ടും നല്ലൊരു മുതൽക്കൂട്ടാണ്.