നമ്മുടെ എല്ലാം നിത്യ ജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് നമ്മൾ ഉപയോഗിക്കുന്ന പാദരാക്ഷകൾ. പാദരാക്ഷകൾ അടിസ്ഥാന സംരക്ഷണം മുതൽ ഒരു വ്യക്തിയുടെ ഐഡന്റിറ്റി വരെ ആയി മാറിയിരിക്കുന്ന ഇപ്പോഴത്തെ കാലത്ത് പാദരക്ഷകളുടെ വിൽപ്പന മേഖലയിൽ ഒരു പുത്തൻ സംരംഭംവിജയകരമായി ഉയർത്തികൊണ്ടുവന്നിരിക്കുന്നു നെയ്യാറ്റിൻകര സ്വദേശിയായ മനു സുരേന്ദ്രൻ. ഹോട്ടൽ മാനേജ്മെന്റ് പഠനം കഴിഞ്ഞ് ഷിപ്പിലെ ജോലി കളഞ്ഞു സ്വന്തമായൊരു സംരംഭം എന്ന സ്വപ്നത്തിന് ഇറങ്ങി തിരിച്ച മനു സുരേന്ദ്രന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. മാനവ് ഫുഡ് വെയേഴ്സ് എന്ന സ്ഥാപനം അദ്ദേഹത്തിന്റെ തീവ്ര പ്രയത്നത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു.
ഷിപ്പിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ വന്ന് രണ്ടര ലക്ഷം രൂപ ലോണെടുത്ത് തുടങ്ങിയതാണ് മാനവ് ഫുട്ട് വെയേഴ്സ്. മകന്റെ പേരാണ് മാനവ്, മകന്റെ പേര് തന്നെ നൽകിയത് അത്രത്തോളം പ്രിയപ്പെട്ടതാണ് തനിക്ക് തന്റെ സംരംഭവും എന്ന് കാണിച്ചു തരുന്നു.
ഒരുലക്ഷം രൂപയ്ക്ക് സ്റ്റോക്ക് എടുക്കുകയും 50,000 രൂപയ്ക്ക് കട പണിയുകയും ബാക്കിയുള്ള ഒരു ലക്ഷം രൂപ അഡ്വാൻസ് കൊടുത്തും കെട്ടിപ്പൊക്കിയ സംരംഭമാണ് മാനവ് ഫൂട്ട് വെയർ.
ആദ്യം വെള്ളറട എന്ന സ്ഥലത്ത് സിംഗിൾ ഷോപ്പിൽ ആയിട്ടാണ് തുടക്കം കുറിച്ചത് കൂടെ ഒരു സ്റ്റാഫും.
അതിൽനിന്നും നിലവിൽ കാണുന്ന മൂന്ന് ഷോപ്പുകളിൽ എത്തിനിൽക്കുന്നു, 22 സ്റ്റാഫുകളും നട്ടെല്ലായി കൂടെയുണ്ട്. ബിസിനസിന്റെ ആരംഭ ഘട്ടം മുതൽ സാമ്പത്തികമായും മാനസികമായും പിന്തുണ നൽകി കരുത്തായി നിന്ന ജേഷ്ഠതുല്യനായ ജോസഫ് കുട്ടിയുടെ സഹായവും ഉയർച്ചയിൽ ഒരുപാട് സഹായിച്ചു.
നിലവിൽ തിരുവനന്തപുരത്തെ ഏറ്റവും വലിയ ഫൂട്ട് വെയർ ഷോറൂം ആണ് മാനവ് ഫൂട്ട് വെയേഴ്സ്.
കേരളത്തിൽ ആദ്യമായി ആറുമാസത്തെ വാറണ്ടിയോട് കൂടി ചെരുപ്പുകൾ നൽകപ്പെടുന്നതും ഇവിടെയാണ് . ഒരു വർഷ വാറണ്ടിയോടു കൂടി മിതമായ നിരക്കിൽ ബാഗുകളും ലഭ്യമാണ് ഇവിടെ, പ്രമുഖ ബ്രാന്റുകളായ വി കെ സി , വാൾക്കാരോ , ബാറ്റ , ലീഡ്സ് , ജോഗ്ഗർ , ഒടിസ്സിയ തുടങ്ങി എല്ലാ ബ്രാൻഡ് ചെരുപ്പുകളും ഇവിടെ ലഭ്യമാണ്. കൂടാതെ വാങ്ങിയ ഉടൻതന്നെ തയ്ച്ചു നൽകപ്പെടുന്ന രീതിയിൽ പ്രവർത്തിക്കാൻ സാധിക്കുന്നു എന്നത് ഇതിലെ നല്ലൊരു മുന്നേറ്റമായി കാണുന്നു എന്നും അദ്ദേഹം പറയുന്നു.
എല്ലാ ബ്രാൻഡ് ചെരുപ്പുകളും 10 മുതൽ 25 ശതമാനം വരെ വിലക്കുറവിൽ നൽകി വരുന്നു എന്നതും ഇവിടത്തെ പ്രത്യേകതയാണ്. വി കെ സിയുടെ മെഗാ റിവാർഡ് 2022ലും 2023ലും മാനവ് ഫൂട്ട് വെയറിന് ലഭിച്ചത് വലിയൊരു അംഗീകരമായി കാണുന്നു.
മെതിയടികൾ എന്നുപറയുന്നത് എക്കാലത്തെയും നല്ല ബിസിനസ് തന്നെയാണ് നമ്മൾ ആരും ചെരിപ്പിടാതെ പുറത്തുപോലും ഇറങ്ങാറില്ല അതുപോലെ ഇന്നത്തെ കാലഘട്ടം എന്നു പറയുന്നത് ഫാഷന്റെ പുറകെയാണ്. അതിനാൽ തന്നെ ഈ മേഖലയിൽ അതിന്റെതായ മാറ്റങ്ങൾ ഉൾക്കൊണ്ട് കാലത്തിനൊപ്പം മാറ്റങ്ങൾ കൊണ്ടുവരണം. കാലോചിതമായി മാറുവാൻ തയ്യാറാവുക എന്നുള്ളത് തന്നെയാണ് ഈ മേഖലയിൽ നിലനിൽക്കിന്നതിന് വേണ്ട പ്രധാനമായ കാര്യം.കാലത്തിനൊപ്പം ബിസിനസും അപ്ഡേറ്റ് ആക്കി കൊണ്ടിരിക്കുക. ഇതുതന്നെയാണ് തന്റെ വിജയ രഹസ്യവും.