ബൊക്കെയും മാലയും ഉണ്ടാക്കി തുടക്കം, ഇന്ന് കേരളം മൊത്തം കളർ ആക്കി ഇവന്റ് മാനേജ്മെന്റ് മേഖലയിൽ സ്വന്തമായ ഒരു ബ്രാൻഡ് ഉള്ള കോടികളുടെ വിറ്റു വരവുള്ള സംരംഭം “കളർസ് വെഡിങ് പ്ലാനർ ബൈ പ്രിയ “.
സ്വപ്നങ്ങൾക് ചിറകുവെച്ചു പറക്കുമ്പോൾ മാത്രമാണ് ഒരു സ്ത്രീ സന്തോഷവതിയാവുന്നത്. സ്വന്തമായി വരുമാനം ഉണ്ടാവുമ്പോഴാണ് അവൾ ശക്തയാവുന്നതും സ്വാതന്ത്ര്യം അനുഭവിക്കുന്നതും. സ്ത്രീ ശാക്തീകരണം എന്നത് വെറും വാക്കുകളിൽ ഒതുങ്ങി കൂടേണ്ട ഒന്നല്ല എന്ന് ഇവിടെ കാണിച്ചു തന്നിരിക്കുകയാണ് ഈ വനിതാ സംരംഭക.
വിവാഹശേഷം കുടുംബവും കുട്ടികളുമായി ഒതുങ്ങിക്കൂടേണ്ടവളല്ല സ്വപ്നമുള്ള സ്ത്രീകൾ. അതിനായി പരിശ്രമിക്കണം,സ്വന്തം അധ്വാനത്തിലൂടെ സമ്പാദിക്കുക എന്ന ഒരു ലക്ഷ്യത്തോടുകൂടിയും ആണ് പ്രിയ തന്റെ പാഷന്റെ പുറകെ പോയത്.
കാഞ്ഞിരപ്പള്ളിക്കാരിയായ പ്രിയ വിവാഹ ശേഷമാണ് ഈ ഒരു മേഖലയിൽ സ്ഥാനം ഉറപ്പിക്കുന്നത്. സുഹൃത്തിനൊപ്പം ബൊക്കെയും മാലയും ഉണ്ടാക്കി തുടക്കം. സംഭവം ഒരു മാസം കൊണ്ട് തന്നെ താരംഗമായി മാറിയതോടെ വീണ്ടും അത് തുടർന്നു കൊണ്ടുപോയി . ഒരു വർഷം ഇങ്ങനെ മുന്നോട്ടുപോകവേ ആത്മവിശ്വാസവും ഭർത്താവ് നൽകിയ 50 ലക്ഷം രൂപ പ്രാരംഭ മൂലധനവും ഉപയോഗിച്ച് 2015ൽ ഇവന്റ് മാനേജ്മെന്റ് മേഖലയിലേക്ക് ചേക്കേറി.
രാമപുരം മൈക്കിൾ പ്ലാസ കൺവെൻഷൻ സെന്ററിൽ ആയിരുന്നു ആദ്യ സ്ഥാപനത്തിന് തുടക്കമിട്ടത്. ആദ്യ ഇവന്റും ലഭിച്ചത് ഫാമിലിയിൽ നിന്നും ആയത് ആത്മവിശ്വാസം ഇരട്ടിയാക്കി. അതൊരു നല്ല തുടക്കമായിരുന്നു ഒരു ദിവസം ഒന്ന് രണ്ട് ഇവന്റുകൾ കിട്ടുന്ന നിലയിൽ നിന്ന് ഇന്ന് ഡെയിലി 7 ഇവന്റ് വരെ നടത്തി വരുന്നു .
വെഡിങ്ങ് , ബാപ്റ്റിസം, ബർത്ത് ഡേ ഫംഗ്ഷനുകൾ, ഉദ്ഘാടന പരിപാടികൾ, കോളേജ് പരിപാടികൾ അങ്ങനെ നീളുന്ന ലിസ്റ്റ്.
നിലവിൽ അറുപതോളം ജീവനക്കാർക്ക് തൊഴിൽ നൽകുന്ന ഒരു സംരംഭമായി ഇത് വളർന്നു കഴിഞ്ഞിരിക്കുന്നു.
ആവശ്യക്കാരുടെ ആവശ്യവും ഇഷ്ടങ്ങളും അറിഞ്ഞ് കസ്റ്റമൈസ് ചെയ്തു കൊടുക്കാറുള്ളത് ഈ മേഖലയിൽ മുൻനിരയിൽ പിടിച്ചുനിൽക്കാനും സഹായകമായി.
നിലവിൽ കേരളത്തിനുള്ളിൽ മാത്രമാണ് പ്രവർത്തിക്കുന്നത് എന്നും ഭാവിയിൽ കേരളത്തിന് പുറത്തേക്ക് കൂടി വ്യാപിപ്പിക്കണം എന്നുള്ളതാണ് കളേഴ്സ് വെഡിങ് പ്ലാനിന്റെ ലക്ഷ്യം.
മറ്റുള്ളവർ എന്ത് പറയും എന്ന് കരുതി മാറ്റിവെക്കാൻ ഉള്ളതല്ല നമ്മുടെ സ്വപ്നങ്ങൾ. വിവാഹശേഷം കുടുംബവും കുട്ടികളുമായി ഒതുങ്ങി പോകേണ്ടതല്ല സ്ത്രീ ജന്മങ്ങൾ. ഈ ലോകം എല്ലാവരുടെയും ആണ് ഇവിടെ ഒരിടം നമ്മുടേത് കൂടിയാണ് എന്നറിഞ്ഞു കൊണ്ട് ജീവിക്കുക.