7 വർഷം ഐ ടി, മീഡിയ, ഇൻഷുറൻസ് എന്നീ മേഖലകളിൽ ജോലി ചെയ്തു വന്ന സന്ധ്യയുടെ QBG (ക്വീൻസ് ബിസിനസ്സ് ഗ്ലോബൽ ) എന്ന ഓൺലൈൻ കൂട്ടായ്മ ഇന്ന് വിവിധ മേഖലകളിലും സ്ഥലങ്ങളിലും ഉള്ള വ്യത്യസ്ത പ്രായക്കാരായ രണ്ടായിരത്തിൽ പരം സ്ത്രീകൾക്ക് ഒരു വരുമാന മാർഗവും ആശ്രയവുമായി മാറിയ കഥ അറിയാം സന്ധ്യയിലൂടെ തന്നെ…
വിവാഹ സമയത്താണ് ആ ഒരു അപ്രിയ സത്യം തന്നെ തേടി എത്തിയത് ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ട ഒരു രോഗാവസ്ഥയുടെ പിടിയിലാണ് ഞാനെന്ന സത്യം. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ജോലി ഒഴിവാക്കേണ്ടി വന്നു, വിവാഹം കഴിഞ്ഞ് കൊടുങ്ങല്ലൂരിലേക്ക് താമസം മാറിയപ്പോൾ ആയിരുന്നു കൊറോണയും പിന്നീട് ഡെലിവറി കഴിഞ്ഞ് വെറുതെ ഇരിക്കുന്ന അവസ്ഥയും വന്നത് . ഒരു ജോലിക്ക് സ്ഥിരം പോകുന്നത് പറ്റാത്തൊരു കാര്യമായി മാറിയിരുന്നു, വീട്ടിലിരുന്ന് എന്തെങ്കിലും ചെയ്യുക മാത്രമേ ഒരു മാർഗം ഉണ്ടായിരുന്നുള്ളു. അങ്ങനെയായിരുന്നു ആളുകളുടെ ചിത്രങ്ങൾ നൂലിൽ തുന്നി എടുക്കുന്ന വർക്ക് ചെയ്തു വന്നത്. ഒരുപാട് വർക്കുകൾ കിട്ടി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ലഭിക്കുകയുണ്ടായി മീഡിയ കവറേജിലൂടെ ആളുകളുടെ ശ്രദ്ധ ലഭിച്ചു. ആ സമയത്തൊക്കെ ഒരു പത്ത് വർക്ക് ലഭിച്ചു കഴിഞ്ഞാൽ കിട്ടുന്ന വർക്കുകൾ തിരക്ക് മൂലം എടുക്കാൻ കഴിയാത്ത അവസ്ഥ ആയിരുന്നു അപ്പോൾ മനസ്സിൽ വന്നൊരു ആശയമാണ് എന്തുകൊണ്ട് ഈ അവസരങ്ങൾ മറ്റൊരാൾക്ക് കൂടി നൽകികൂടാ എന്ന്. മാത്രമല്ല ഒരേ പ്രൊഫൈൽ അല്ലാതെ വിവിധ പ്രൊഫൈലുകളിൽ ഉള്ള നാലോ അഞ്ചോ ആളുകൾ കൂടി നിന്നാൽ അവരവരുടെ പ്രോഡക്ടുകൾ പരസ്പരം ഷെയർ ചെയ്താൽ ഒരുപാട് ആളുകളിലേക്ക് അത് എത്തിക്കാൻ സാധിക്കില്ലേ അങ്ങനെ ഒരു ഹെൽത്തി മൈൻഡ്സെറ്റ് ഉള്ള കുറച്ച് പേര് ഒരുമിച്ച് നിന്നാൽ ഒരു ഹെൽത്തി പ്ലാറ്റ്ഫോം ഉണ്ടാക്കാൻ കഴിയില്ലേ എന്ന ഒരു ചിന്തയാണ് QBG എന്ന ഗ്രൂപ്പിന്റെ പിറവിക്ക് ആധാരമായത്.
ബ്ലെസി, രേണു, വിദ്യ, ശില്പ എന്നിവരെല്ലാം മ്യുച്വൽ ഫ്രണ്ട്സ് ആയിരുന്നു. മറ്റൊരു ഗ്രൂപ്പിൽ നിന്നുമാണ് പരിജയപെടുന്നത്, അവിടെ നിന്നും ഉണ്ടായ അനുഭവത്തിൽ മനസ്സിലാക്കാൻ സാധിച്ചു ഇവർ വളരെ ഹെൽപ്ഫുൾ ആയിട്ടുള്ളവരാണെന്നും സാമൂഹിക പ്രതിബദ്ധതയുള്ള ചിന്താഗതി ഉള്ളവരും നിസ്വാർത്ഥ മനോഭാവം ഉള്ളവരും ആണെന്നുള്ള എന്റെ വ്യക്തിപരമായ ആത്മവിശ്വാസത്തിലും അനുഭവത്തിലും നിന്നായിരുന്നു ഇവരെക്കൂടെ യാത്രയിൽ കൂടെ കൂട്ടം എന്നുറപ്പിച്ചത്.
നിലവിൽ പ്രോഡക്ടുകൾ വിൽക്കുന്നവരും, സർവീസ് നൽകുന്നവരും, റി-സെല്ലർമാരുമായി 2250 സ്ത്രീകൾ QBG യിൽ ഉണ്ട്. മൂന്നു കാറ്റഗറി ആയിട്ടാണ് ഇവരെ തരംതിരിക്കുന്നത് ഓൺ ബ്രാൻഡ് – സ്വന്തം ബ്രാൻഡിൽ ഉത്പന്നങ്ങൾ നിർമിച്ച വിൽക്കുന്നവർ, റീ സെല്ലേഴ്സ് – ഉൽപ്പന്നം കയ്യിൽ ഇല്ലാതെ മറ്റൊരാളിൽ നിന്നും വാങ്ങി വിൽക്കുന്നവർ, സർവീസ് – ടീച്ചർ, ഡോക്ടർസ്, ലോയെർസ്, തുടങ്ങിയ പ്രൊഫഷണലുകൾ.
ഈ ഒരു ആശയം പലരോടും പറഞ്ഞപ്പോൾ വളരെ വലിയ അബദ്ധമാണ് എന്നുള്ള കമന്റുകൾ ആണ് കൂടുതലും ലഭിച്ചത് അതൊന്നും വക വെക്കാതെ അവനവന്റെ വർക്കിൽ അല്ലെങ്കിൽ ഉത്പന്നത്തിൽ പൂർണ്ണ ആത്മവിശ്വാസം ഉണ്ടെങ്കിൽ എവിടെ നിന്നും ആളുകൾ അത് വാങ്ങാൻ എത്തും എന്നുള്ളത് ചുരുങ്ങിയ കാലം കൊണ്ട് ലോകമെമ്പാടും മെമ്പർമാരുള്ള ഒരു ഗ്രൂപ്പായി QBG മാറിയതിൽ നിന്നും തെളിയിച്ചു കൊടുക്കാനായി.
തുടങ്ങിയപ്പോൾ ഒരു വിധത്തിലുമുള്ള ഫിനാൻഷ്യ
ൽ സപ്പോർട്ടുകളും ലഭിച്ചിരുന്നില്ല, എന്നിരുന്നാലും QBG യുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത വ്യവസായ മന്ത്രി രാജേഷ് സർ നല്ല രീതിയിൽ സപ്പോർട്ട് നൽകി , ഹെല്പ് ഡെസ്കുകളുടെ വിവരങ്ങൾ നൽകി അങ്ങനെ കുറെ അവബോധം ഇതിനെ സംബന്ധിച്ച് നൽകി സഹായിച്ചു. പിന്നീട് കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമായി.
സ്ത്രീകൾ ആയതുകൊണ്ട് പ്ലാറ്റ്ഫോം വളരെ പ്രൈവ
റ്റ് ആയാണ് നടത്തിയിരുന്നത് എന്നിട്ട് പോലും 50k ബയേഴ്സ് ഉണ്ട് നിലവിൽ QBG യിലെ പ്രോഡക്റ്റുകൾക്ക്. സെല്ലർമാരുടെ എല്ലാവരുടെയും ഡാറ്റാ ലൈസൻസുകൾ ഉൾപ്പെടെ അഡ്മിൻസിന്റെ കയ്യിൽ ഉണ്ട് കൂടാതെ നെഗറ്റീവ് റെസ്പോൺസ് ഉള്ള ഉത്പന്നങ്ങളും ആളുകളെയും ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കുകയാണ് ചെയ്യുന്നത്. QBG യുടെ എല്ലാ പ്രവർത്തനങ്ങളും സിസ്റ്റമാറ്റിക് ആണ്. എല്ലാ വെള്ളിയാഴ്ചയുമാണ് ഇൻട്രോ ചെയ്യുന്നത് അതായത് പുതിയ സെല്ലർമാർ അവരുടെ പ്രോഡക്ടുകൾ പരിജയപ്പെടുത്തുന്നത് . ഒരാൾ QBG യുടെ എക്സ്റ്റർണൽ ഗ്രുപ്പിൽ ജോയിൻ ചെയ്ത് പേര്, ഉൾപ്പന്നം, ഏത് തരം സെല്ലർ ആണ് ഇവയെല്ലാം നൽകുമ്പോൾ ടെക്നിക്കൽ ടീം ഈ വിവരങ്ങൾ എല്ലാം ഉൾകൊള്ളിച്ച ഒരു പോസ്റ്റർ ക്രീയേറ്റ് ചെയ്യുന്നു അത് ഔട്ട് ചെയ്യുന്നു അങ്ങനെ ആ ഒരാൾ QBG യുടെ സെല്ലർ ആവുന്നു. അതിന് ശേഷം എല്ലാ തിങ്കൾ മുതൽ വ്യാഴം വരെ ഉള്ളbദിവസങ്ങളിൽ അവർ അവരുടെ ഉത്പന്നങ്ങളും സേവനങ്ങളും ഗ്രൂപ്പിലൂടെ വിൽക്കുന്നു അതുവഴി വരുമാനം ഉണ്ടാക്കുന്നു.
പിന്നീട് ഉള്ളത് എക്സ്പോകളും എക്സിബിഷനുകളും ആണ്. അതിൽ നിന്നും പ്രോഫിറ്റ് എടുക്കുന്നത് സ്റ്റാളുകളിൽ നിന്നും മാത്രമാണ്. അതും ലക്ഷങ്ങൾ ഒന്നും ഇല്ല ഒരു ദിവസം സ്വന്തം ബിസിനസ്സിൽ നിന്നും ലഭിക്കേണ്ട സാലറി മാത്രമേ ഞങ്ങൾ പ്രോഫിറ്റ് ആയി എടുക്കാറുള്ളു. അതും വളരെ ചെറിയ തുക മാത്രം. ആദ്യത്തെ എക്സ്പോകൾ നടത്തിയ അവസരങ്ങളിൽ സ്വന്തം കയ്യിൽ നിന്നും വരെ പണം ചിലവാക്കേണ്ട അവസ്ഥ വന്നിരുന്നു അതൊഴിവാക്കാൻ വേണ്ടി ഒന്നോ രണ്ടോ ശതമാനം മാത്രം ലാഭം ഞങ്ങൾ അഞ്ചു പേരും കൂടി എടുക്കുന്നു. മാത്രമല്ല എക്സിബിഷൻ കോസ്റ്റ് വളരെ കുറവാണ് 2,500 രൂപ മുതൽ 5000 രൂപ വരെയാണ് ചിലവ് മറ്റ് ആർഭാടങ്ങളോ ആഡംബരങ്ങളോ ഒന്നും തന്നെ ഇല്ല. എൻട്രി ഫീയും ഇല്ല.
ഭാവിയിൽ ഒരു ഔട്ട്ലെറ്റ് കൊച്ചിയിൽ ചെയ്യാൻ പദ്ധതിയുണ്ട് അത് വിജയിച്ചാൽ ഗ്ലോബലി ഫ്രാഞ്ചിസികൾ നൽകാനാണ് ഉദ്ദേശിക്കുന്നത്. എല്ലാ വർഷവും QBG മൂന്ന് എക്സ്പോകൾ നടത്തി വരുന്നു. ഈ വർഷത്തെ അടുത്ത എക്സ്പോ ഏപ്രിലിൽ കോഴിക്കോടും , കൂടാതെ ഓണം എക്സ്പോ തിരുവനന്തപുരത്തും, ഇയർ എൻഡിങ് എക്സ്പോ കൊച്ചിയിലും ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. ഇപ്പോൾ QBG അംഗങ്ങൾ ലോകത്തെ നാനാഭാഗത്തും ഉള്ളതുകൊണ്ട് കേരളത്തിന് പുറത്തും എക്സ്പോകൾ നടത്താൻ ആലോചിക്കുന്നുണ്ട്.
ഇപ്പോഴും സ്ത്രീകൾക്ക് പലർക്കും ഓൺ ലൈൻ ആയി എങ്ങനെ ഒരു സാധനം വിൽക്കാം എന്നതിന്റെ ഒരു അവബോധം ഇല്ല അപ്പോൾ ഇങ്ങനെ ഉള്ള പ്ലാറ്റ്ഫോമുകൾ കൂടുതൽ ആളുകളിലേക്ക് വരും വർഷങ്ങളിലേക്ക് എത്തിക്കുക എന്നുള്ളതാണ് ഞങ്ങളുടെ പരമമായ ലക്ഷ്യവും. ഈ പ്ലാറ്റഫോമുകളിൽ എക്സ്പോ എക്സിബിഷന്റെ ഒക്കെ ഭാഗമായി എത്തുന്ന സ്ത്രീകൾക്ക് പല രീതിയിലുള്ള മോശമായ സാഹചര്യങ്ങൾ, ഫോൺ നമ്പർ ദുരുപയോഗം എന്നിങ്ങനെ അനവധി പ്രശ്നങ്ങൾ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത്, അതിൽ നിന്നെല്ലാം നമ്മൾ ഇവരെ സംരക്ഷിച്ച് ക്യാമ്പയിനിങ്ങിലൂടെ കാര്യങ്ങൾ വ്യക്തമാക്കി പറഞ്ഞു മനസിലാക്കാറുണ്ട്. മാത്രമല്ല സ്ത്രീകളുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം നൽകാനും തുറന്നു സംസാരിക്കാനുമായി കൗൺസിലർമാരുടെ സേവനവും ഗ്രൂപ്പിൽ ലഭ്യമാണ്. സമ്പാദിക്കാൻ മാത്രമല്ല സമ്പാദ്യം സുരക്ഷിതമായി സേവ് ചെയ്യാനും QBG പഠിപ്പിക്കുന്നു “സേവ് മണി സേവ് യുവർസെൽഫ്” എന്ന ഒരു ആശയത്തിലൂടെ, വർഷത്തിൽ ഒരിക്കലെങ്കിലും ഈ വനിതാ കൂട്ടായ്മയുടെ കൂടെ അവർ അവർക്കുവേണ്ടി കൂടി ജീവിക്കണം എന്ന ഓർമപ്പെടുത്തലുമായി ഒത്തുചേരാനും ഞങ്ങൾ മറക്കാറില്ല .സ്ത്രീ ശാക്തീകരണം എന്നത് വെറും വാചകങ്ങൾ ആക്കാതെ പ്രവർത്തിയിലേക്ക് എത്തിക്കുകയാണ് ഞങ്ങൾ ഇവിടെ ചെയ്യുന്നത്.