വയനാട് ജില്ലയിലെ ഒട്ടുമിക്ക ആളുകൾക്കും വളരെ സുപരിചിതനായ ഒരു വ്യക്തിയാണ് മൈ മാസ്റ്റേഴ്സ് ബിൽഡേഴ്സിന്റെ സ്ഥാപകനും അതിലുപരി ഒരു സാമൂഹ്യ പ്രവർത്തകനുമായ ഗിരീഷ് പുത്തലത്ത്
വയനാട് ജില്ലയിലെ കല്പറ്റ നിയോജക മണ്ഡലത്തിലെ കാക്കവയൽ എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചു വളർന്നത്. ഇപ്പോൾ സുൽത്താൻ ബത്തേരിയിൽ സകുടുംബം താമസിക്കുന്നു. ബിസിനസ് – ആർക്കിടെക്ചറൽ മേഖലയിൽ കഴിവു തെളിയിച്ച അദ്ദേഹത്തിന്റെ ബാല്യകാലം അല്പം കഷ്ടതകൾ നിറഞ്ഞതായിരുന്നെങ്കിലും ഇതെല്ലാം ഉയരങ്ങൾ കീഴടക്കാൻ ഉള്ള ഒരു ഇന്ധനമായി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു. പത്താം ക്ലാസിനു ശേഷം ജീവിതം അത്യാവശ്യം മെച്ചപെട്ടു വന്നപ്പോൾ വിധി മറ്റൊരു രീതിയിൽ അദ്ദേഹത്തെ പരീക്ഷിച്ചു. 2010 ൽ ഉണ്ടായ ഒരു ആക്സിഡന്റിൽ തനിക്കും മകനും നേരിടേണ്ടി വന്ന ദുരവസ്ഥയിൽ വലം കൈയായി നിന്ന അച്ഛന് 2011ൽ സ്ട്രോക്ക് വന്നു കിടപ്പിലായി. പിന്നീട് അങ്ങോട്ട് ഒരു ഒറ്റയാൾ പോരാട്ടമായിരുന്നു അദ്ധേഹത്തിന്റെ ജീവിതം. ഏത് മോശം സാഹചര്യത്തിലും തനിക്ക് ഊർജം പകരുന്നത് ഭാര്യ നിഷയും മക്കളായ അനക്സ് ഗിരീഷ്, ആർദ ഗിരീഷ് എന്നിവരടങ്ങുന്ന കുടുംബമാണ് തന്റെ ഏറ്റവും വലിയ ശക്തി. കൂടാതെ കുടുംബക്കാരും , കൂട്ടുകാരും, ശിക്ഷ്യ ഗണങ്ങളും അടങ്ങുന്ന വലിയ നിര തന്നെ തന്റെ വിജയത്തിന്റെ ഭാഗമായി കൂടെതന്നെ ഉണ്ടെന്ന് അദ്ദേഹം പറയുന്നു .
ചെറുപ്രായത്തിൽ ഇടത്തരം പഠനനിലവാരത്തോടൊപ്പം മറ്റു മേഖലകളായ ചിത്രംവര, പെയിന്റിംഗ്, നാടകം എന്നിവയിൽ താത്പരനായിരുന്ന വിദ്യാർത്ഥിയായിരുന്നു താനെന്നും അതുകൊണ്ടുതന്നെ ചെറുപ്പം മുതലേ വേണ്ട സപ്പോർട്ടുകളെല്ലാം കിട്ടിയിരുനെന്നും അന്നത്തെ കാലത്ത് അതൊരു ഭാഗ്യമായി കണക്കാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ബിസിനസ് ആർക്കിടെക്ചറൽ മേഖലകളിൽ തിളങ്ങി നിൽക്കുന്ന ഈ 49 കാരന്റെ ജീവിതത്തിലെ വഴിക ളൊക്കെ ഏറെ ക്ളേശകരമായിരുന്നു. 22 വർഷത്തോളം ഈ മേഖലയിൽ വക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം നടന്നു വന്ന വഴികളിലൂടെ സഞ്ചരിച്ചാൽ നമ്മുക്കറിയാനാവും എത്രത്തോളം പാഷനേറ്റ് ആയിട്ടാണ് അദ്ദേഹം അദ്ദേഹത്തിന്റെ കരിയർ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് .
1996-2006 കാലഘട്ടത്തിൽ ഐ. ടി. ഐ യിൽ അധ്യാപകനായി ജോലി ചെയ്യുമ്പോഴും, ആർക്കിടെക്ചർ മേഖലയുമായി ബന്ധപ്പെട്ട് പാർട്ട് ടൈം ജോലികൾ ചെയ്തിരുന്നു. പ്രീഡിഗ്രിക്ക് ശേഷം ചിത്ര രചനയിൽ താല്പര്യം ഉള്ളത് കൊണ്ട് സിവിൽ എഞ്ചിനീയറിംഗ് എടുത്തു. കൂടാതെ ഇന്റീരിയർ ആർക്കിടെക്ചറിൽ മാസ്റ്റർ ഡിപ്ലോമയും എടുത്തു. വാസ്തു സംബന്ധമായ വിഷയങ്ങളിലും ഇതുമായി ബന്ധപ്പെട്ട വിവിധതരം മേഖലകളിലായി 9 ഓളം ഡിപ്ലോമകൾ നേടി. കൂടാതെ അസ്ട്രോളജിയിലെ മാസ്റ്റർ ഡിഗ്രി ഇവയെല്ലാം തന്റെ ബിസിനസ് മേഖലകളിലും അദ്ദേഹത്തിന് മുതൽ കൂട്ടായി. ഇപ്പോൾ വയനാട് ജില്ലയിൽ തന്നെ 3 ഓളം സ്ഥാപനങ്ങൾ മൈ മാസ്റ്റേഴ്സ് ബിൽഡർസ് എന്ന പേരിൽ പ്രവർത്തിക്കുന്നു. കാക്കവയൽ, സുൽത്താൻബത്തേരി, മൂലൻകാവ് എന്നിവിടങ്ങളിലായും മറ്റൊന്ന് തമിഴ്നാട് ബോർഡറായ അമ്പലമൂലയിലും പ്രവർത്തിക്കുന്നു. നിലവിൽ ബിൽഡിങ്ങ് കൺസ്ട്രക്ഷൻ, വില്ല കൺസ്ട്രക്ഷൻ കാര്യങ്ങളും, പ്ലാനിങ്ങും എസ്റ്റിമേഷനും, ഇന്റീരിയർ-എക്സ്റ്റീരിയർ വർക്കുകൾ ലാന്റ് സ്കേപ്പിങ്ങ്, പെയിന്റിങ്ങ്, മ്യൂറൽ ആർട്ട്, കാർവിങ്ങ് വർക്കുകൾ കൂടാതെ കൺസ്ട്രക്ഷൻ മേഖലയിൽ വീടുകൾ നിർമിച്ചു നല്കുന്നുമുണ്ട്. ഇതിനു പുറമെ വാസ്തു സംബന്ധമായ കൺസൾട്ടേഷൻ,ഭൂമിപൂജ, വീടിനു കുറ്റിയടിക്കൽ, കിണറുകൾക്ക് സ്ഥാനം കാണൽ ന്യൂമറോളജി,ജാതകം തയ്യാറാക്കൽ മുതലായ സർവീസുകൾ നൽകി വരുന്നു. അത്യാവശ്യകാർക്ക് സൗജന്യമായി ഓൺലൈൻ സർവീസും നൽകുന്നു.
പല മേഖലകളും നന്നായി കൈകാര്യം ചെയ്യുന്ന വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിന് തന്റെ നാട്ടുകാർക്കിടയിൽ വലിയ സ്ഥാനമാണുള്ളത്.അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഒരുപാട് വർക്കുകൾ ലഭിക്കാറുണ്ടെന്നും, ബിസിനസ് നല്ല രീതിയിൽ മുന്നോട്ട് പോവാൻ ഒരുപാട് സഹായകരമായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
ബിസിനസ്സിൽ പുതിയ പരീക്ഷണങ്ങൾ കാലോചിതമായി കൊണ്ടുവരാൻ ഉള്ള മനോഭാവം ആണ് അദ്ദേഹത്തെ മുന്നോട്ട് നയിക്കുന്നത് .
മൈ മാസ്റ്റേഴ്സ് ബിൽഡേഴ്സ് നിലനിന്നു പോവുമ്പോഴും ഇതിനിടയിൽ നടന്ന പല പ്രകൃതി ദുരന്തങ്ങളും, കോവിഡ് മഹാമാരിയും അദ്ദേഹത്തിന്റെ ബിസിനസിനെയും സാരമായി ബാധിച്ചിരുന്നെങ്കിലും ആ സാഹചര്യത്തിലും തന്റെ ചുറ്റുമുളളവരുടെ മോശമായ അവസ്ഥയിൽ താങ്ങാവുന്ന സഹായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അദ്ദേഹം ഉത്സാഹം കാണിച്ചിരുന്നു.
മൈ മാസ്റ്റേഴ്സ് ബിൽഡേഴ്സിന്റെ ടൈറ്റിലിൽ നിന്ന് കൊണ്ട് ഒരുപാട് പുണ്യ പ്രവർത്തികൾ ചെയ്യാൻ പറ്റിയത് മൈ മാസ്റ്റേർസിന് ഒരു തരത്തിൽ നല്ല പ്രമോഷൻ ലഭിക്കാനും അതിലൂടെ ബിസിനസിന്റെ വളർച്ചക്കും കാരണമായി.
തന്റെ മൂത്തമകൻ ഒരു ഡിഫറന്റലി ഏബിൾടായ കുട്ടിയാണെന്നും ഈ ഒരു പാശ്ചാതലത്തിലൂടെ ജീവിക്കുന്ന തനിക്ക് സമാന അനുഭവമുള്ള വീടില്ലാത്ത 20 കുട്ടികൾക്കായി 2 ഏക്കർ സ്ഥലത്ത് ഒരു “ ഭവന-ജീവൻ” പദ്ധതി നടപ്പിലാക്കണം എന്നുള്ളതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹവും സ്വപ്നവും, അതിനുള്ള എല്ലാ ചിലവുകളും സ്വമേധയ തന്നെ വഹിക്കുകയും വേണം എന്ന മഹത്തായ ലക്ഷ്യവുമായാണ് ഗിരീഷ് പുത്തലത്ത് എന്ന വയനാട്ടുകാരന്റെ മുന്നോട്ടുള്ള ജൈത്രയാത്ര.