ലോകം കണ്ടതിൽ വെച്ച് ഏറ്റവും മിടുക്കനാ ഒരു ആചാര്യനും രാജ്യത്തന്ത്രക്ജ്ഞനുമാണ് ചാണക്യൻ. ചാണക്യൻ അല്ലെങ്കിൽ കൗഠില്ല്യൻ എന്ന ഈ വ്യക്തി ജനിച്ചത് 4th century ബിസിയിൽ തക്ഷശിലയിലാണ് . വളർന്ന് വലുതായ സമയം അദ്ദേഹത്തിന്റെ മനസ്സിൽ ഒരാഗ്രഹം ഉണ്ടായി, അഖണ്ഡഭാരതം എന്നുള്ളതായിരുന്നു ആ ആഗ്രഹം. മൗര്യ രാജ്യവംശത്തിന് മുന്നേ പതിനാറോളം രാഷ്ട്രങ്ങളായിരുന്നു ഉള്ളത്, ഈ പതിനാറ് മഹാരാഷ്ടങ്ങളെയും ഒരുമിച്ചു ചേർത്ത് അഖണ്ഡഭാരതം നിർമ്മിക്കുന്നതിനു വേണ്ടി അദ്ദേഹം ഒരുപാട് രാജാക്കന്മാരെ സമീപിക്കുകയുണ്ടായി. ആ സമയം നന്ദ രാജാവംശം വളരെ ശക്തമായിരുന്ന ഒരു രാജവംശം ആയിരുന്നു.നന്ദ രാജവംശത്തിലെ മാഗഥാ രാജ്യം ഭരിച്ചുകൊണ്ടിരുന്ന രാജാവായിരുന്നു ധനന്ദൻ . ചാണക്യൻ രാജാവിനെ പോയി കണ്ട് അഖണ്ഡഭാരത നിർമിതിയെ കുറച്ച് പറയുകയും രാജാവ് പണ്ഡിതനായ ചാണാക്യനെ വളരെ പുച്ഛത്തോടെ കാണുകയാണ് ഉണ്ടായത് മാത്രമല്ല അദ്ദേഹത്തെ നിലത്തേക്ക് ഇട്ട് അടിക്കുകയും ചെയ്തു. അടികിട്ടി വീണ ചാണക്യൻ ദേഷ്യത്തോടെ എഴുനേറ്റ് നിന്ന് ഒരു ശബദ്ധം ചെയ്തു നന്ദ വംശം ഇല്ലാതെയാവും എന്നും അഖണ്ഡഭാരതം സൃഷ്ടിക്കുമെന്നും. ഉഗ്രശബദ്ധം ചെയ്ത ചാണക്യൻ പുറത്തേക്ക് പോവുകയും ചന്ദു എന്ന ബാലനെ കാണുകയും ഉണ്ടായി. പിൽകാലത്ത് ഈ ബലനാണ് ചന്ദ്രഗുപ്ത മൗര്യനായി മാറിയത്.ചന്ദുവിനെ ചന്ദ്രഗുപ്തനക്കിയ തന്ത്രങ്ങളും ഉപദേശങ്ങളും പരിശീലനവും നൽകിയതും വഴികാട്ടിയായതും എല്ലാം ചാണക്യൻ ആയിരുന്നു. ചാണക്യൻ രചിച്ച രണ്ട് പുസ്തകങ്ങൾ ആണ് അർത്ഥശാസ്ത്രം നിലവിലെ മാനേജ്മെന്റിലും, അഡ്മിനിസ്ട്രേഷനിലും കോർപ്പറേറ്റ് ലോകത്തുമൊക്കെ വളരെ പ്രസക്തമായ കാര്യങ്ങൾ ഉൾകൊള്ളിച്ചിട്ടുള്ള ഒരു പുസ്തകമാണിത്.മറ്റൊരു പുസ്തകമാണ് ചാണക്യ നീതി അതിൽ പ്രധാനമായും പറയുന്ന ആറ് സക്സസ്സ് മന്ത്രാസ് ആണ് താഴെ പറയുന്നത്.
1- നിങ്ങളുടെ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
ഓരോ വ്യക്തികൾക്കും ജീവിതത്തിന് ഒരു ലക്ഷ്യം ഉണ്ട് ആ ലക്ഷ്യം എന്താണെന്ന് കണ്ടെത്തുക. ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം തന്നെ അവന്റെ ലക്ഷ്യം കണ്ടെത്തുക എന്നുള്ളത് ആണ്. വെറുതെ ജീവിച്ചു മരിക്കാതെ എന്താണ് നിങ്ങളുടെ ലക്ഷ്യം എന്ന് കണ്ടെത്തി ആ ലക്ഷ്യം നേടി ഭൂമിയിൽ എന്തെങ്കിലും ചെയ്തിട്ട് വേണം ഇഹ ലോഹം വിടാൻ എന്നുള്ളൊരു സന്ദേശമാണ് ഇതിലൂടെ ചാണക്യൻ പങ്കുവെക്കുന്നത്.
2- വിദഗ്ദ്ധോപദേശം തേടുക
എപ്പോഴും വിദഗ്ത്തരുടെ ഉപദേശം സ്വീകരിക്കുക. ഒരു മേഖലയിലെ വിദഗ്ത്തർ എന്ന് പറയുമ്പോൾ ആ മേഖലയിൽ പരിചയമുള്ളവരും ഒരുപാട് കാലം നിന്ന വൈധക്ത്യം ഉള്ളവരുമാണ്. ഒരു കച്ചവടം തുടങ്ങുവാനാണ് ആഗ്രഹം എങ്കിൽ ആ മേഖലയിലെ വൈധക്ത്യം ഉള്ളവരുടെ ഉപദേശം സ്വീകരിക്കുക. നമുക്കറിയാത്ത വഴികളിലൂടെ നമുക്ക് മുന്നേ സഞ്ചരിച്ചവരുടെ വാക്കുകൾ നമ്മെ വളർത്താനും മുന്നോട്ട് നയിക്കാനും ഏറെ സഹായകരമാകും.
3- ആജീവനാന്ത പഠനം
ദിവസം ഒരു വാക്ക്യം എങ്കിലും പഠിക്കാൻ കഴിയണം, ഒരു വാക്യം പഠിക്കാൻ കഴിഞ്ഞില്ലെങ്കിൽ അര വാക്യമെങ്കിലും പഠിക്കാൻ കഴിയണം അതും കഴിഞ്ഞില്ലെങ്കിൽ കാൽ വാക്യം പഠിക്കാൻ കഴിയണം അതും കഴിഞ്ഞില്ലെങ്കിൽ ഒരു വാക്ക് എങ്കിലും പഠിക്കാൻ കഴിയണം.അറിവില്ലാത്തൊരു വ്യക്തിയെ സംബന്ധിച്ച് എത്ര ഉന്നതകുല ജാതനായാലും സമ്പത്തുള്ളവനായാലും ഒരു പൂവിന്റെ അവസ്ഥയാണ്, മണമില്ലാത്ത ഒരു പൂവിന്റെ അവസ്ഥ. അറിവ് അമ്മയെ പോലെയാണ്. അമ്മ ഒരു കുഞ്ഞിനെ കാത്തുസൂക്ഷിക്കുന്ന പോലെ ആപത്തുഘട്ടങ്ങളിൽ നമ്മെ കാത്തുസൂക്ഷിക്കാൻ കഴിയുന്ന ഒരു ആയുധമാണ് അറിവ്.
4- ഒരു മഹത്ത്വമുള്ള രക്ഷിതാവാകുക.
ജനിച്ച അഞ്ചു വയസ്സ് വരെ കുട്ടികളെ അളവറ്റ് സ്നേഹിക്കുക അതിന് ശേഷം ബൗധികമായ വളർച്ച വരുന്ന സമയം മുതൽ 15വയസ് വരെ അവനെ അച്ചടക്കം പഠിപ്പിക്കുക. ജീവിതത്തിൽ വിജയം കൈവരിക്കാൻ വേണ്ടിയുള്ള എല്ലാ അച്ചടക്കവും അവനു പകർന്നു കൊടുക്കുക. 15 വയസ്സിനു ശേഷം അവനൊരു പ്രായപൂർത്തിയായ വ്യക്തിയാവും അപ്പോൾ ഒരു സുഹൃത്തായി കാണുക.
5- സ്ഥാപനവൽക്കരിക്കുക.
നമുക്കെല്ലാവർക്കും ഒരു കോർ ഏരിയ ഉണ്ടാകും അത് കണ്ടെത്തി അത് സ്ഥാപന വത്കരിക്കുക, ഉദ്ദാ : ഒരു സിനിമ നടൻ ആണെങ്കിൽ ഒരു പ്രൊഡക്ഷൻ കമ്പനി തുടങ്ങുക. ഏതാണോ നമ്മുടെ മേഖല അതിനെ സ്ഥാപനവൽക്കരിക്കുക അത് മാത്രമല്ല അവിടെ ഒരു കൃത്യമായ സിസ്റ്റം ഉണ്ടാക്കി എടുക്കുക പ്രോസസ്സുകൾ ഉണ്ടാക്കി എടുക്കുക.
6-പ്രമാണീകരണം
എഴുതാൻ തയ്യാറാവുക. അടുത്ത തലമുറയ്ക്ക് വേണ്ടി നിങ്ങൾ എന്താണ് നൽകാൻ ഉദ്ദേശിക്കുന്നത് അവ എല്ലാം എഴുതി ഡോക്യുമെന്റേഷൻ ചെയ്യണം. നാം ചെയ്തതും നമുക്ക് വൈധക്ത്യമുള്ളതുമായ എല്ലാ കാര്യങ്ങളും ഡോക്യൂമെന്റ് ചെയ്യാൻ മറക്കാതിരിക്കുക. ഇത് ചെയ്യുന്നത് വഴി അടുത്ത തലമുറയിലേക്കാണ് നമ്മൾ അത് കൈമാറുന്നത്, നമ്മുടെ പാരമ്പര്യമാണ് പകർന്നു നൽകുന്നത്.
ചാണക്യ തന്ത്രത്തിലെ ഈ ആറ് കാര്യങ്ങൾ ഏതൊരു വ്യക്തിയും അറിഞ്ഞിരിക്കേണ്ടതാണ്. അവൻ ജീവിതത്തിൽ പ്രവർത്തികമാക്കാൻ സാധിച്ചതിൽ ഒരു വ്യക്തിക്ക് ഒരിക്കലും പരാജയം അറിയില്ല.