സ്വന്തം ഇഷ്ടാനുസൃതമായി കസ്റ്റമൈസ് ചെയ്തിട്ടുള്ള വസ്ത്രങ്ങൾ ധരിക്കുവാൻ ആർക്കാണിഷ്ടമല്ലാത്തത് ? ഈ ഒരു ചോദ്യം തന്നെയാണ്
ഇപ്പോഴത്തെ കാലഘട്ടത്തിൽ ബോട്ടിക്കുകൾ എന്ന കൺസെപ്റ്റിനെ ആളുകളുടെ ഇടയിൽ ഇത്രയേറെ സ്വീകാര്യത നൽകുന്നതും. തീർത്തും വ്യത്യസ്തമായ രണ്ട് മേഖലയിൽ ജോലി ചെയ്ത് വന്ന രണ്ട് സുഹൃത്തുക്കൾ അവരുടെ സൗഹൃദം ഒരു ബിസിനസ്സ് സംരംഭത്തിലേക്ക് കൂട്ടി യോജിപ്പിച്ചപ്പോൾ ഉണ്ടായ ഒരു ട്രെൻഡിംഗ് ഓൺലൈൻ സ്റ്റോർ ആയ ആട ബോട്ടിക്ക് ആരംഭിച്ചിട്ട് ഒരു വർഷം പിന്നിടുമ്പോൾ സംരംഭകരായ ദിനിപക്കും അർച്ചനക്കും പങ്കുവെക്കാനുള്ളത് ഒന്നുമില്ലായ്മയിൽ നിന്നും ഒരു സംരംഭം ആരംഭിച്ചു വിജയിപ്പിച്ച കഥയാണ്. ഡെന്റിസ്റ്റായ ദിനിപ ലെക്ചറർ ആയ അർച്ചനയും കുട്ടികളുടെ പേരെന്റ്സ് മീറ്റിംങ്ങിനിടയിൽ കണ്ടുമുട്ടുകയും പിന്നീട് ആ സൗഹൃദം വളരുകയും ആയിരുന്നു. ഡിസൈനിങ്ങ് പാഷൻ ആയിരുന്ന അർച്ചന സ്വന്തം ഡ്രെസ്സുകൾ ഡിസൈൻ ചെയ്യുകയും ഫ്രണ്ട്സ് റിലേറ്റീവ്സിനൊക്കെ ഡിസൈൻ ചെയ്ത് കൊടുക്കുകയും ചെയ്തിരുന്നു.
അർച്ചനയുടെ ഡിസൈനിങ്ങ് മികവ് കണ്ട് താല്പര്യം തോന്നി ദിനീപയാണ് ഒരു ബോട്ടിക്ക് സ്റ്റോർ എന്ന ആശയം മുന്നിൽ വെച്ചത്. കരിയറിൽ നിന്നും വലിയൊരു ബ്രേക്ക് എടുത്ത് ബോംബെയിലേക്ക് റീലൊക്കേറ്റ് ചെയ്ത ദിനീപക്കും കോഴിക്കൊടുള്ള അർച്ചനക്കും ഓഫ്ലൈൻ സ്റ്റോർ തുടങ്ങുവാനായി പല ബുദ്ധിമുട്ടുകളും തുടക്കകാലത്ത് നേരിടേണ്ടി വന്നതിന്റെ ഭാഗമായി എടുത്ത തീരുമാനമായിരുന്നു ഒരു ഓൺലൈൻ സ്റ്റോർ. ട്രയൽ ബേസിസിൽ ഒരു പേജ് ആദ്യം തുടങ്ങി നോക്കി എങ്കിലും പ്രതീക്ഷിച്ച രീതിയിൽ പ്രോഡക്ടുകൾ ഷോകേസ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് തളർന്നിരിക്കാതെ 2022 മാർച്ചിൽ ഇരുവരുംകൂടി ഒഫീഷ്യൽ ആയി ആട എന്ന ബ്രാൻഡ് നെയിം നൽകി കൊണ്ടൊരു ഓൺലൈൻ ബോട്ടിക്ക് പ്ലാറ്റ്ഫോം തുടങ്ങി. തുടക്കത്തിൽ 8000രൂപ ഇൻവെസ്റ്റ് ചെയ്ത് മെറ്റീരിയൽസ് എടുത്ത് തേർഡ് പാർട്ടി സ്റ്റിച്ചിങ്ങ് യൂണിറ്റിൽ കൊടുത്തിട്ടായിരുന്നു സ്റ്റിച്ചിങ്ങ് വർക്കുകൾ ചെയ്തു വന്നത്. ഇതിൽ നേരിടേണ്ടി വന്ന ഏറ്റവും വലിയൊരു വെല്ലുവിളി ഇരുവരും രണ്ട് സ്ഥലങ്ങളിൽ നിന്നും എല്ലാം കോർഡിനേറ്റ് ചെയ്ത് മുന്നോട്ട് പോവുക എന്നുള്ളതായിരുന്നു .
ആ വെല്ലുവിളികളെ എല്ലാം അതിജീവിച്ച് ഇന്നിപ്പോൾ ആട എന്ന ബ്രാൻഡ് നല്ല ഓഫ്ലൈൻ ഓൺലൈൻ ആൻഡ് അബ്രോഡ് കസ്റ്റമർ ബേയ്സ്സോടുകൂടി വളർന്നു വരുന്നു. നിലവിൽ ഫാബ്രിക് പ്രൊക്യൂർ ചെയ്യുന്നതും അക്കൗണ്ട്സ് സംബന്ധമായ കാര്യങ്ങൾ നോക്കുന്നതും ദിനിപ ചെയ്യുമ്പോൾ ഡിസൈനിങ്ങും ഫാബ്രിക് സെലക്ഷനും അർച്ചനയാണ് കൈകാര്യം ചെയ്യുന്നത്. ആട ബോട്ടിക്കിന്റെ സവിശേഷതയായി ചൂണ്ടികാണിക്കാവുന്നത് കംഫോർട്ട്ബിൾ, ബജറ്റ് ഫ്രണ്ട്ലി, ക്വാളിറ്റി കോട്ടൺ മെറ്റീരിയൽസിൽ ചെയ്യുന്ന ഡെയിലി വെയേഴ്സ്, ഇൻഡോ വെസ്റ്റേൺ വെയേഴ്സ്, കൂർഡ് സെറ്റ്സ്, കുർത്തീസ് എല്ലാം തന്നെയാണ്.
തുടക്ക കാലത്ത് ചെറിയ രീതിയിൽ തുടങ്ങിയത് കൊണ്ടുതന്നെ സ്റ്റോറേജ് സ്പേസ് ഇല്ലാത്ത ബുദ്ധിമുട്ട് ഇപ്പോൾ കൂടുതൽ ഓർഡറുകൾ വരുമ്പോൾ നേരിടുന്നത്കൊണ്ട് തന്നെ ഒരു ഓഫ്ലൈൻ ബോട്ടിക്ക് സെറ്റ് ചെയ്യാനുള്ള ഒരുക്കത്തിലാണീ കൂട്ടുക്കാർ ഇപ്പോൾ.