ആയുർവേദം ഇന്ത്യയുടെ പരമ്പരാഗതമായ ചികിത്സരീതിക്ക് ഇന്നും പ്രചാരം ഏറെയാണെന്നുള്ളത് നിരവധി ആയുർവേദ ക്ലിനിക്കുകളും പ്രോഡക്റ്റുകളും ജനങ്ങളുടെ ഇടയിൽ വളരെ ഏറെ പ്രിയം നേടിവരുന്നതിൽ നിന്നും വ്യക്തമാണ്. Dr അമ്മു കെ ശശി എന്ന യുവ ഡോക്ടർ BAMS ബിരുദ പഠനം 2012 ൽ പൂർത്തിയാക്കിയപ്പോൾ മുതൽ ഉണ്ടായിരുന്ന ചിന്ത ട്രെഡിഷണൽ ആയുർവേദിക് രീതികളിൽ നിന്നും മാറി നൂതനമായിട്ടുള്ള ഉത്പന്നങ്ങളും രീതികളും സമന്വയിപ്പിച്ച് ഒരു ബിസിനസ് തുടങ്ങണം എന്നുള്ളതായിരുന്നു.
ഡെലിവറി കഴിഞ്ഞ് കുഞ്ഞിന് വേണ്ടി ബേബി സോപ്പും ലോഷനും വാങ്ങി, ബാർകോഡ് ശ്രദ്ധിച്ചപ്പോൾ പ്രോഡക്റ്റ് ഡ്യൂപ്ലിക്കേറ്റ് ആണെന്ന് മനസ്സിലാവുകയും ഒരുപാട് ദോഷം ഉണ്ടാക്കുന്ന കെമിക്കൽ പദ്ധാർത്ഥങ്ങൾ അതിൽ അടങ്ങിയിട്ടുണ്ടെന്നും മനസ്സിലാക്കിയ ഡോക്ടർ സ്വന്തം കുഞ്ഞിന് വേണ്ടിയാണ് ആദ്യം സോപ്പ് ഉണ്ടാക്കി തുടങ്ങിയത്.
വീട്ടിലുള്ളവർക്കും അടുത്ത പരിജയകാർക്കും സോപ്പ് പരിചയപ്പെടുത്തുകയും ചെയ്തു . സോപ്പിന്റെ ക്വാളിറ്റി ഇഷ്ടപ്പെട്ട് അടുത്ത സുഹൃത്തുക്കളിൽ നിന്നും തന്നെ ബൾക്ക് ആയിട്ടുള്ള ഓർഡർ കിട്ടി. അങ്ങനെയായിരുന്നു വലിയ രീതിയിലുള്ള തുടക്കം. മലപ്പുറം പെരിന്തൽമണ്ണയിൽ ഇഹം ആയുർ എന്ന് ബ്രാൻഡിൽ തുടങ്ങിയ സ്ഥാപനത്തിൽ 1000രൂപ മുതൽ മുടക്കിൽ തുടങ്ങിയ ബിസിനസ്സിൽ നിന്നും നിലവിൽ 10000രൂപ മുതൽ 15000രൂപ വരെ പ്രതിമാസവരുമാനം സോപ്പ് നിർമ്മാണത്തിൽ നിന്നു മാത്രം ലഭിക്കുന്നു. ചന്ദന തൈലം നാല്പാമരം തുടങ്ങി ശുദ്ധമായ ആയുർവേദ ചേരുവകൾ മാത്രം ഉപയോഗിച്ചുണ്ടാക്കുന്ന ഇഹം പ്രോഡക്റ്റുകൾക്ക് 100% നല്ല റിസൾട്ട് ലഭിക്കുന്നതുകൊണ്ട് തന്നെ കസ്റ്റമേഴ്സ് ഏറെയുണ്ട്. സോപ്പുകൾക്ക് പുറമെ നിലവിൽ ലോഷൻ, മൊയ്സ്ച്ചറൈസറുകൾ, ഷാംപൂ തുടങ്ങിയവയും ഡോക്ടറുടെ മേൽനോട്ടത്തിൽ പെരിന്തൽമണ്ണയുള്ള വിമല സ്മാരക ഫാർമസിയിൽ നിർമ്മിച്ച് വരുന്നു .
ഗൈനക്കോളജിയിൽ സ്പെഷ്യലൈസേഷൻ നേടിയ ഡോക്ടർ intra uterine growth restriction എന്ന അവസ്ഥ (ഗർഭസ്ഥ ശിശുവിന്റെ വളർച്ച നിന്നുപോവുന്ന കണ്ടിഷൻ ) ബാധിച്ച 37കുട്ടികളെ സ്വയം തന്നെ നിർമ്മിച്ച മരുന്നുകളിലൂടെയും ആയുർവേദ ചികിത്സയിലൂടെയും തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നു എന്നുള്ളത് ഡോക്ടറുടെ കരിയറിലെ എടുത്തു പറയേണ്ട നേട്ടമാണ്. മാത്രമല്ല സ്ത്രീകളിൽ ഉണ്ടാകുന്ന PCOD, ഫൈബ്രോയ്ഡ്, പ്രസവാനന്തര പരിചരണം തുടങ്ങിയ ഒട്ടനവധി ചികിത്സകളും ഡോക്ടർ മുൻകൈയെടുത്ത് അവർക്ക് വേണ്ട മരുന്നുകൾ പേർസണലൈസ് ചെയ്ത് നൽകി വരുന്നു .
Dr Ammu K Sasi
Assistant Professor,
Department of Prasutithantra and Streeroga
Ahalia Ayuveda Medical College. Palakkad